Loading ...

Home charity

നഴ്സുമാരുടെ സേവനം പ്രശംസനീയം: മാര്‍പാപ്പ

വ​ത്തി​ക്കാ​ന്‍ ​സി​റ്റി: ന​ഴ്സു​മാ​രും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ന​ട​ത്തു​ന്ന ത്യാ​ഗോ​ജ്വ​ല സേ​വ​നം ഏ​റെ വി​ല​മ​തി​ക്കു​ന്നു​വെ​ന്നു ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ.

ആ​രോ​ഗ്യ​രം​ഗ​ത്തു കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്താ​നും കൂ​ടുത​ല്‍ ന​ഴ്സു​മാ​രെ പ​രി​ശീ​ലി​പ്പി​ക്കാ​നും ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്ത​ര്‍​ദേ​ശീ​യ ന​ഴ്സ​സ് ദി​ന​വും ഫ്ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ലി​ന്‍റെ 200-ാം ജ​ന്മ​വാ​ര്‍​ഷി​ക​വും പ്ര​മാ​ണി​ച്ച്‌ ഇ​ന്ന​ലെ പു​റ​പ്പെ​ടു​വി​ച്ച പ്ര​ത്യേ​ക സ​ന്ദേ​ശ​ത്തി​ലാ​ണ് മാ​ര്‍​പാ​പ്പ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കോ​വി​ഡ്-19 മ​ഹാ​മാ​രി ആ​രോ​ഗ്യ​രം​ഗ​ത്തെ പോ​രാ​യ്മ​ക​ള്‍ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ന്നി​രി​ക്കു​ക​യാ​ണ്. à´•àµŠâ€‹à´±àµ‹â€‹à´£ രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​ല്‍ ന​ഴ്സു​മാ​രും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും കാ​ണി​ച്ച ശു​ഷ്കാ​ന്തി പ്ര​ശം​സാ​ര്‍​ഹ​മാ​ണെ​ന്നും മാ​ര്‍​പാ​പ്പ പ​റ​ഞ്ഞു. രാ​വി​ലെ സാ​ന്താ മാ​ര്‍​ത്ത​യി​ലെ ചാ​പ്പ​ലി​ല്‍ അ​ര്‍​പ്പി​ച്ച ദി​വ്യ ബ​ലി​യി​ല്‍ മാ​ര്‍​പാ​പ്പ ന​ഴ്സു​മാ​ര്‍​ക്കു​വേ​ണ്ടി പ്ര​ത്യേ​കം പ്രാ​ര്‍​ഥി​ച്ചു.

Related News