Loading ...

Home Gulf

കുവൈറ്റില്‍ രക്തദാനക്യാമ്ബ് സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി> ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റര്‍ കുവൈറ്റിലെ വിശ്വകര്‍മ്മജരുടെ സംഘടന ആയ വിശ്വബ്രഹ്മം സാംസ്കാരിക സമിതി ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു.

വിശ്വകര്‍മ്മദിനാചരണത്തോടനുബന്ധിച്ചാണ് വിശ്വബ്രഹ്മം സാംസ്കാരിക സമിതി ക്യാമ്ബില്‍ പങ്കാളികളായത്.

വിശ്വബ്രഹ്മം കുവൈത്ത് രക്ഷാധികാരി മുരളിധരന്‍ പോരേടം ഉദ്‌ഘാടനം ചെയ്‌തു. ബിഡികെ കുവൈത്ത് രക്ഷാധികാരി മനോജ് മാവേലിക്കര, വിശ്വബ്രഹ്മം പ്രസിഡന്റ് രഞ്ചിത്ത് പന്തളം, ഓര്‍ഗനൈസിഗ് സെക്രട്ടറി സുമേഷ് സുകുമാരന്‍, ജോയന്റ് സെക്രട്ടറി രാജേഷ് കുമാര്‍, എന്നിവര്‍ സ്ംസാരിച്ചു. ബിഡികെ കുവൈത്ത് പ്രസി. രഘുബാല്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി രഞ്ജിത്ത് രാജ് സ്വാഗതവും, ട്രഷറര്‍ രമേശന്‍ നന്ദിയും പറഞ്ഞു.

Related News