Loading ...

Home Gulf

ജിദ്ദയിലെ പുതിയ വിമാനത്താവളം സല്‍മാന്‍ രാജാവ് ഔപചാരികമായി ഉദ്‌ഘാടനം

ജിദ്ദ: ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്റെ നാമധേയ ത്തില്‍ നില കൊള്ളുന്ന ജിദ്ദയിലെ അന്താരാഷ്‌ട്ര വിമാന ത്താവളം അത്യാധുനിക മോടിയിലും നവീന സങ്കേതങ്ങളോ ടെയും ഔപചാ രികമായി പ്രവര്‍ത്തനം തുടങ്ങി. കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ചൊവാഴ്ച സൗദി ഭരണാധികാരി ഔപചാരികമായി തുറന്നു കൊടുത്തു. വര്‍ഷത്തില്‍ 30 മില്യണ്‍ യാത്രക്കാര്‍ ഇതിലൂടെ സഞ്ചരിക്കു മെന്നാ ണ് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിട്ടിയുടെ കണക്കു കൂട്ടല്‍.24,000 ചതുരശ്ര മീറ്റര്‍ വ്യാപ്തിയില്‍ ഫ്രീ മാര്‍ക്കറ്റ്, 135 നടപ്പാതകള്‍, 440 കൗണ്ടറുകള്‍ എന്നിവ അടക്കം മൊത്തം 8 .1 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ വിമാനത്താവളം.കഴിഞ്ഞ വര്ഷം മെയ് മാസത്തില്‍ തന്നെ പുതിയ വിമാനത്താവ ളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം ഒമ്ബതിന് അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങി യി രുന്നു. ഉദ്‌ഘാനം നിര്‍വഹിച്ച ശേഷം രാജാവ് വിമാനത്താവ ളത്തിനകത്ത് പരിശോധന പര്യടനം നടത്തി.

Related News