Loading ...

Home Gulf

യു.എന്‍ ജനറല്‍ അധ്യക്ഷനുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്​ച നടത്തി

മനാമ: യു.എന്‍ 74 ാമത് ജനറല്‍ അസംബ്ലി യോഗ അധ്യക്ഷന്‍ തിജാനി മുഹമ്മദ് ബാന്ദിയുമായി വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ കൂടിക്കാഴ്​ച നടത്തി. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്​ച. തിജാനിക്ക് ആശംസകള്‍ നേര്‍ന്ന മന്ത്രി യു.എന്‍ അംഗരാഷ്​ട്രങ്ങള്‍ അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ സന്തോഷം പ്രകടിപ്പിച്ചു.യു.എന്‍ യോഗം വിജയകരമാക്കുന്നതില്‍ തിജാനിയുടെ നേതൃത്വം വിജയകരമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ മേഖലകളില്‍ ബഹ്റൈന്‍ കൈവരിച്ചു കൊണ്ടിരിക്കുന്ന പുരോഗതിയും വളര്‍ച്ചയും ആശാവഹമാണെന്ന് തിജാനി വ്യക്തമാക്കി. യു.എന്നി​​െന്‍റ വിവിധ പദ്ധതികളുമായി ബഹ്റൈന്‍െറ സഹകരണം ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. à´®àµ‡à´–ലയിലെയും അന്താരാഷ്​ട്ര രംഗത്തെയും വിവിധ പ്രശ്നങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

Related News