Loading ...

Home cinema

സിദ്ദിഖ് ലാൽ കൂട്ടുകെട്ട് വീണ്ടും; കിങ് ലയറിന്‍റെ ഫസ്റ്റ് ലുക്

സിദ്ദിഖ് തിരക്കഥ എഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്ര൦ കിങ് ലയറിന്‍റെ ഫസ്റ്റ് ലുക് പോസ്റ്ററെത്തി.  ചിത്രത്തിൽ മഡോണയാണ് നായിക.  മഡോണയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്.ബാലു വര്‍ഗീസ്, ആശാ ശരത്ത്, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ദീപക് ദേവിന്‍റേതാണ് സംഗീതം. ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹിറ്റ്മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രം നിർമിക്കുന്നത്.

Related News