Loading ...

Home cinema

കേരള രാജ്യാന്തര ചലച്ചിത്രമേള; ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ മുതല്‍

തി​രു​വ​ന​ന്ത​പു​രം: മാ​ര്‍​ച്ച്‌ 18 മു​ത​ല്‍ 25 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന 26ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ഈ ​മാ​സം 26ന്​ ​ആ​രം​ഭി​ക്കും.

രാ​വി​ലെ 10 മു​ത​ല്‍ www. iffk.in വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ഡെ​ലി​ഗേ​റ്റ് പാ​സി​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

പൊ​തു​വി​ഭാ​ഗ​ത്തി​ന് 1000 രൂ​പ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 500 രൂ​പ​യു​മാ​ണ് ഡെ​ലി​ഗേ​റ്റ് ഫീ​സ്. മേ​ള​യു​ടെ മു​ഖ്യ​വേ​ദി​യാ​യ ടാ​ഗോ​ര്‍ തി​യ​റ്റ​റി​ല്‍ സ​ജ്ജീ​ക​രി​ച്ച ഡെ​ലി​ഗേ​റ്റ് സെ​ല്‍ മു​ഖേ​ന നേ​രി​ട്ടും ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ഫ്‌​ലൈ​ന്‍ ര​ജി​സ്റ്റര്‍ ചെയ്യാം. 1500 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ്ര​വേ​ശ​നം.

മാ​ര്‍​ച്ച്‌ 18ന് ​നി​ശാ​ഗ​ന്ധി​യി​ല്‍ വൈ​കീ​ട്ട് ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും എ​ട്ട് ദി​വ​സ​ത്തെ മേ​ള​യി​ല്‍ 14 തി​യ​റ്റു​ക​ളി​ലാ​യി 180 ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ഇ​ത്ത​വ​ണ​യും മ​ത്സ​ര​ചി​ത്ര​ങ്ങ​ള്‍ വി​ദേ​ശ ജൂ​റി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി​ട്ടാ​യി​രി​ക്കും കാ​ണു​ക.

ഇ​ന്ത്യ​ന്‍ ജൂ​റി​ക​ള്‍ തി​യ​റ്റു​ക​ളി​ലെ​ത്തിയും മ​ത്സ​ര​ചി​ത്ര​ങ്ങ​ള്‍ വി​ല​യി​രു​ത്തും. 5000 പാ​സു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ം. മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​ള​വുണ്ടായാല്‍ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ആ​ര്‍ട്ടി​സ്റ്റി​ക് ഡ​യ​റ​ക്ട​ര്‍ ബീ​നാ​പോ​ള്‍ അ​റി​യി​ച്ചു. മേ​ള​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ഏ​പ്രി​ലി​ല്‍ കൊ​ച്ചി​യി​ല്‍ പ്രാ​ദേ​ശി​ക രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള ന​ട​ത്തു​മെ​ന്ന് മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി ഉ​ദ്ഘാ​ട​നം ചെ​യ്യ​വെ സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​റി​യി​ച്ചു.

2015ല്‍ ​തു​ര്‍​ക്കി​യി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ഐ​സി​സ് തീ​വ്ര​വാ​ദി​ക​ളു​ടെ ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ ഇ​രു​കാ​ലു​ക​ളും ന​ഷ്ട​പ്പെ​ട്ട മി​ഡി​ല്‍ ഈ​സ്റ്റ് സി​നി​മ അ​ക്കാ​ദ​മി പ്ര​വ​ര്‍​ത്ത​ക ലി​സ ക​ലാ​ലി​നെ ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ല്‍ ആ​ദ​രി​ക്കു​ം.

ഹോ​മേ​ജ് വി​ഭാ​ഗ​ത്തി​ല്‍ ബു​ദ്ധ​ദേ​വ് ദാ​സ് ഗു​പ്ത, ദി​ലീ​പ് കു​മാ​ര്‍, ല​ത മ​ങ്കേ​ഷ്ക​ര്‍, കെ. ​സേ​തു​മാ​ധ​വ​ന്‍, പി. ​ബാ​ല​ച​ന്ദ്ര​ന്‍, മാ​ട​മ്ബ് കു​ഞ്ഞു​കു​ട്ട​ന്‍, ഡെ​ന്നീ​സ് ജോ​സ​ഫ്, നെ​ടു​മു​ടി വേ​ണു, കെ.​പി.​എ.​സി ല​ളി​ത എ​ന്നി​വ​രു​ടെ സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ഫി​ലിം​സ് ഫ്രം ​കോ​ണ്‍ഫ്ലി​ക്റ്റ് എ​ന്ന പാ​ക്കേ​ജ് 26ാമ​ത് മേ​ള​യു​ടെ ആ​ക​ര്‍ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്. അ​ഫ്ഗാ​ന്‍, ബ​ര്‍മ, കു​ര്‍ദി​സ്ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സി​നി​മ​ക​ളാ​ണ് ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related News