Loading ...

Home cinema

പ്രേം നസീര്‍ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം 'വെള്ളം', നടന്‍ ഇന്ദ്രന്‍സ്, നടി നിമിഷ

നാലാമത് പ്രേം നസീര്‍ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത 'വെള്ള'മാണ് മികച്ച ചിത്രം.പ്രജേഷ് സെന്‍ തന്നെയാണ് മികച്ച സംവിധായകന്‍. 'ഹോം' എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.' നായാട്ട്', 'മാലിക്' എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് നിമിഷ സജയനാണ് മകച്ച നടിക്കുള്ള പുരസ്‌കാരം. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അംബികയ്ക്ക് സമ്മാനിക്കും.

പ്രത്യേക ജൂറി പുരസ്‌ക്കാരം: ഇ.എം.അഷ്‌റഫ് ( സംവിധായകന്‍, ചിത്രം: ഉരു), മികച്ച സാമൂഹ്യ പ്രതിബദ്ധ്യത ചിത്രം: ഉരു നിര്‍മ്മാതാവ്, മണ്‍സൂര്‍ പള്ളൂര്‍, മികച്ച സഹനടന്‍: അലന്‍സിയര്‍ ( ചിത്രം: ചതുര്‍മുഖം )മികച്ച സഹനടി: മഞ്ജു പിള്ള ( ചിത്രം: ഹോം), മികച്ച തിരകഥാകൃത്ത്: എസ് സഞ്ജീവ് ( ചിത്രം: നിഴല്‍), മികച്ച ക്യാമറാമാന്‍: ദീപക്ക് മേനോന്‍ ( ചിത്രം: നിഴല്‍), മികച്ച പാരിസ്ഥിതിക ചിത്രം: ഒരില തണലില്‍, നിര്‍മ്മാതാവ്: ആര്‍ സന്ദീപ് ),മികച്ച നവാഗത സംവിധായകന്‍: ചിദംബരം (ചിത്രം: ജാന്‍ എ മന്‍).

മികച്ച ഗാനരചയിതാവ്: പ്രഭാവര്‍മ്മ (ഗാനങ്ങള്‍: ഇളവെയില്‍ ..., ചിത്രം: മരക്കാര്‍, കണ്ണീര്‍ കടലില്‍ ...., ചിത്രം: ഉരു), മികച്ച സംഗീതം: റോണി റാഫേല്‍ (ചിത്രം: മരക്കാര്‍),മികച്ച ഗായകന്‍: സന്തോഷ് ( ചിത്രം: കാവല്‍, ഗാനം: കാര്‍മേഘം മൂടുന്നു .....), മികച്ച ഗായിക: ശുഭ രഘുനാഥ് ( ചിത്രം: തീ, ഗാനം: നീല കുറിഞ്ഞിക്ക്), മികച്ച നവാഗത നടന്‍: ശ്രീധരന്‍ കാണി ( ചിത്രം: ഒരില തണലില്‍), മികച്ച പിആര്‍ഒ: അജയ് തുണ്ടത്തില്‍( ചിത്രം: രണ്ട്)
ചലച്ചിത്ര നാടക സംവിധായകനും ഭാരത് വന്‍ മെമ്ബര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ ചെയര്‍മാനും സംവിധായകന്‍ ടി എസ് സുരേഷ് ബാബു, കലാമണ്ഡലം വിമല മേനോന്‍ എന്നിവര്‍ കമ്മിറ്റി മെമ്ബര്‍മാരായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പത്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മാര്‍ച്ച്‌ 10ന് തിരുവനന്തപുരത്ത നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ അറിയിച്ചു.

Related News