Loading ...

Home Gulf

യുഎഇ യില്‍ കനത്ത മഴ, വിമാനത്താവളങ്ങള്‍ അടച്ചു

അബുദാബി :  à´¯àµà´Žà´‡à´¯à´¿à´²àµ† വിവിധ എമിറേറ്റ്സുകളില്‍ രണ്ട് ദിവസമായി തുടരുന്ന കനത്തമഴ  ജനജീവിതത്തെ ബാധിച്ചു. അബുദാബി ഉള്‍പെടെ വിവിധ സ്ഥലങ്ങളില്‍ റോഡില്‍ വെള്ളക്കെട്ടും, മഞ്ഞുവീഴ്ചയെ തുടര്‍ന്നും ഗതാഗതം ദുസഹമായി.വെള്ളക്കെട്ടുമൂലവും മറ്റും നിരവധി അപകടങ്ങളാണ് ദുബായിലും, അബുദാബിയിലും രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്ചെയ്തത്. കനത്ത മഴ മൂലം റണ്‍വെ വെള്ളത്തിലായതിനാല്‍ അബുദാബി വിമാനത്താവളം അടച്ചു. നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. സ്കൂളുകള്‍ക്കും മറ്റ് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധപാലിക്കണമെന്നും യുഎഇ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അബുദാബിയില്‍ മുസഫ, ഖലീഫാ സിറ്റി, ബനിയാസ്, ഷഹാമ, മേഖലകളില്‍ ദിവസങ്ങളായി മഴ തുടരുകയാണ്. മുസഫയിലും മഫറഖിലും കനത്ത മഴയെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. à´ˆ മേഖലകളില്‍ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ഓഫീസുകളിലും വെള്ളം കയറി. രാജ്യത്തെ മിക്ക എമിറേറ്റുകളിലും വരും ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Related News