Loading ...

Home Gulf

ഡ്രോണ്‍ ആക്രമണം: സൗദി അറേബ്യയിലെ അരാംകോ എണ്ണ സംസ്‌കരണ ശാലയ്ക്ക് തീപിടിച്ചു

റിയാദ്: അരാംകോയുടെ സൗദി അറേബ്യയിലെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ സ്ഫോടനവും തീപിടിത്തവും. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലാണ് സംഭവം.അരംകോയ്ക്കുനേരെ ഡ്രോണ്‍ ആക്രമണമുണ്ടായെന്നും ഇതേത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്. തീപിടിത്തം നിയന്ത്രണവിധേയമാണ്. നാശനഷ്ടം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക പ്രസ്താവന വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.

Related News