Loading ...

Home Gulf

കിരീടാവകാശിയെ ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി സന്ദര്‍ശിച്ചു

മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ്​ സല്‍മാന്‍ ബിന്‍ ഹമദ്​ ആല്‍ ഖലീഫയെ ഇന്തോനേഷ്യന്‍ വിദേശകാര്യമ​​ന്ത്രി റെറ്റ്​നോ മര്‍സുഡി സന്ദര്‍ശിച്ചു. ഗുദൈബിയ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്​ച. ഇരുരാജ്യങ്ങളുടെയും പരസ്​പരധാരണയുടെ അടിസ്ഥാനത്തിലുള്ള സഹകരണം വളര്‍ച്ചയുടെ പാതയിലാണെന്ന്​ കിരീടാവകാശി പറഞ്ഞു. ബഹ്​റൈ​​െന്‍റയും ഇന്തോനേഷ്യയുടെയും കൂട്ടുക്കെട്ട്​ വിവിധമേഖലകളില്‍ വികസനം യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്​. ഇതി​​െന്‍റ ഗുണഫലം രണ്ടുരാജ്യത്തിലെയും ജനങ്ങള്‍ക്ക്​ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്​ചയില്‍ അന്താരാഷ്​ട്ര തലത്തിലെയും മേഖലയിലെയും വിഷയങ്ങള്‍ ചര്‍ച്ചയായി. കൂടിക്കാഴ്​ചക്ക്​ അവസരമൊരുക്കിയതിലും ഇരുരാജ്യങ്ങളുടെയും സഹകരണത്തിന്​ പിന്തുണ നല്‍കുന്നതിനും റെറ്റ്​നോ മര്‍സുഡി നന്ദി പറഞ്ഞ​ു. വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിന്‍ അഹ്​മദ്​ ആല്‍ ഖലീഫയും കൂടിക്കാഴ്​ചയില്‍ സംബന്​ധിച്ചു.

Related News