Loading ...

Home health

തൈറോയ്ഡ് പരിശോധനയും ചികിത്സാ രീതിയും

കേരളത്തില്‍ തൈറോയ്ഡ് രോഗം ഉള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് അടുത്തകാലത്തുണ്ടായ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. ലാബുകളില്‍ തൈറോയ്ഡ് രോഗ പരിശോധനക്കെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. മനുഷ്യശരീരത്തിലെ അന്തസ്രാവികളില്‍ വെച്ച്‌ ഏറ്റവും വലിപ്പം കൂടിയ ഗ്രന്ഥിയാണ് തൈറോയ്ഡ്ഗ്രന്ഥി. ഇതിന്റെ പ്രവര്‍ത്തനത്തിന് ഭംഗം വരുമ്ബോള്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ക്ക് ഏറ്റക്കുറച്ചിലുകളുണ്ടാവുമ്ബോഴാണ് തൈറോയ്ഡ് രോഗം ഉണ്ടാവുന്നത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്‍മം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുകയാണ്. കഴുത്തിന് മുന്പില്‍ ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്നതാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോക്‌സിന്‍, ട്രൈ അയഡോ തൈറോക്‌സിന്‍ എന്നീ ഹോര്‍മോണുകളാണ് ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്. തൈറോയ്ഡ് രോഗം മൂന്ന്് തരത്തിലാണ്. ഒന്ന്് ഹൈപ്പോ തൈറോയ്ഡിസം രണ്ടാമത്തേത് ഹൈപ്പര്‍ തൈറോയിഡിസം മൂന്നാമേത്തത് ഗോയിറ്റര്‍ അഥവാ തൊണ്ട മുഴ. തൈറോയ്ഡ് രോഗം വരാനുള്ള കാരണം ഇതുവരെയും ശാസ്ത്ര ലോകത്തിന് കണ്ടുപിടിക്കാനായിട്ടില്ല. അയഡിന്റെ അഭാവമാണ് രോഗം വരാനുള്ള കാരണമെന്ന് പറയപ്പെടുന്നു. ഹൈപ്പോ തൈറോയ്ഡിസം തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി3, ടി4 ഹോര്‍മോണുകളുടെ അളവ് ഗണ്യമായി കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. 100 പേരില്‍ 5-10 പേര്‍ ഹൈപ്പോ തൈറോയ്ഡിസമുള്ളവരാണ്. അയഡിന്റെ കുറവ്, ഓട്ടോ ഇമ്യൂണ്‍ രോഗമായ ഹാഷിമോട്ടോ രോഗം എന്നിവയാണ് പ്രധാന കാരണങ്ങള്‍. ഹൈപ്പോ തൈറോയ്ഡിസത്തിന്റെ
പ്രധാന ലക്ഷണങ്ങള്‍

  • . തണുപ്പ് സഹിക്കാന്‍ കഴിയാതെ വരിക
  • വണ്ണം കൂടുക
  • ശരീരത്തില്‍ നീര് ഉണ്ടാകുക
  • പേശീ വേദന
  • വിശപ്പില്ലായ്മ
  • ഉന്മേഷക്കുറവ്
  • പകല്‍സമയത്തും ഉറക്കം വരിക
  • രാത്രി ദീര്‍ഘ നേരം ഉറങ്ങുക
  • വിഷാദ രോഗം
  • മുടികൊഴിച്ചില്‍
  • ചിലരില്‍ ശബ്ദത്തിന് മാറ്റം വരാം.
  • ആര്‍ത്തവ പ്രശ്‌നങ്ങള്‍, സമയക്രമം തെറ്റുക.
  • ക്ഷീണം
  • തലവേദന, തലകറക്കം.
  • à´ˆ രോഗമുള്ളവരില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറവാണ്.
തൈറോയ്ഡ് ഹോര്‍മോണ്‍ ഉപയോഗിച്ചാണ് ഹൈപ്പോ തൈറോയ്ഡ് ചികിത്സിക്കുന്നത്. ഈ മരുന്ന് ദീര്‍ഘകാലം ഉപയോഗിക്കേണ്ടി വരും. ഇടക്കിടെ ഹോര്‍മോണിന്റെ അളവ് പരിശോധിച്ച്‌ മരുന്നിന്റെ ഡോസ് കൂട്ടിയും കുറച്ചും നല്‍കേണ്ടി വരും. അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഈ രോഗം ഒരു പരിധി വരെ തടയാന്‍ കഴിയും. കാബേജ്, കോളിഫ്ലവര്‍ എന്നിവ മിതമായ അളവില്‍ കഴിക്കുന്നതിന് കുഴപ്പമില്ല. എന്നാല്‍ അവ അമിത അളവില്‍ കഴിച്ചാല്‍ ഗോയിറ്ററിന് കാരണമാകാറുണ്ട്. ഗോയിറ്റര്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ വരുന്ന അമിത വളര്‍ച്ചയാണ് തൊണ്ടമുഴ അഥവാ ഗോയിറ്റര്‍. അയഡിന്റെ അഭാവം മൂലമാണ് ഈ രോഗം കണ്ടിരുന്നത്. കഴുത്തിന് മുന്‍വശത്തായി ഉമിനീര് ഇറക്കുമ്ബോള്‍ മുകളിലോട്ടും താഴോട്ടും നീങ്ങുന്ന മുഴയായിട്ടാണ് ഗോയിറ്റര്‍ കാണുക. ഹൈപ്പോ, ഹൈപ്പര്‍ തൈറോയിഡിസം കാരണം ഗോയിറ്റര്‍ വരാം. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാന്‍സറും മറ്റൊരു കാരണമാണ്. ഇതിന് രക്ത പരിശോധന കൂടാതെ മുഴയില്‍ നിന്ന് കുത്തിയെടുത്ത് പരിശോധനയും നടത്തേണ്ടി വരും. ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുള്ള മുഴകള്‍ മരുന്ന് കൊണ്ട് ചികിത്സിക്കാമെങ്കിലും പലപ്പോഴും വലിയ മുഴകള്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടിവരും. ഗോയിറ്റര്‍ ഉള്ളവരില്‍ ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട്, ശബ്ദത്തിന് വ്യത്യാസം എന്നിവ അനുഭവപ്പെടാം. തൈറോയ്ഡ് രോഗം കണ്ടുപിടിച്ചാല്‍ ഹൈപ്പോ തൈറോയ്ഡിസം ഉള്ളവര്‍ക്ക് തൈറോയ്ഡ് ഹോര്‍മോണ്‍ സപ്ലിമെന്റ് ആണ് സാധാരണ നല്‍കാറ്. ഹൈപ്പര്‍ തൈറോയ്ഡിസത്തിന് തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കുറക്കാനാണ് മരുന്ന് നല്‍കുന്നത്. ഒരു വര്‍ഷം കൃത്യമായി മരുന്ന് കഴിച്ചാല്‍ രോഗം മാറാം. ചിലര്‍ക്ക് രണ്ട് വര്‍ഷം വരെ ചികിത്സ വേണ്ടി വരും. ഹൈപ്പര്‍ തൈറോയ്ഡിസം തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഇത് സ്ത്രീകളില്‍ അമിതമായി കാണുന്നു. ഓട്ടോ ഇമ്മ്യൂണ്‍ ഗ്രേവ്‌സാണ് പ്രധാന കാരണം. പാരന്പര്യമായി ഈ രോഗം വരാന്‍ സാധ്യതയുണ്ട്. രക്തതത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍ അളക്കുന്നത് വഴി രോഗനിര്‍ണയം നടത്താം. കൂടാതെ ടി എച്ച്‌ എസിന്റെ അളവ് കുറഞ്ഞിരിക്കും. ശസ്ത്രക്രിയ വഴിയോ റേഡിയോ ആക്ടീവ് അയഡിന്‍ ഉപയോഗിച്ചോ തൈറോയ്ഡ് കോശങ്ങള്‍ നശിപ്പിക്കുന്നതും ചികിത്സയുടെ ഭാഗമാണ്. പ്രധാന ലക്ഷണങ്ങള്‍
  • ചൂട് സഹിക്കാന്‍ കഴിയാതെ വരിക
  • അമിത വിശപ്പ്
  • ഭക്ഷണം നന്നായി കഴിച്ചാലും ശരീരം മെലിയുക
  • കൈവെള്ളയും കാല്‍ വെള്ളയും വിയര്‍ക്കുക
  • കൈകള്‍ക്ക് വിറയല്‍
  • അമിതമായ ഉത്കണ്ഠ
  • ഉറക്ക കുറവ്
  • ആര്‍ത്തവം അടുത്തടുത്ത്
  • വരല്‍
തൈറോയ്ഡ് പരിശോധനയും ചികിത്സാ രീതിയും തൈറോയ്ഡ് രോഗം ഇല്ലാത്തവര്‍ക്ക് ഗര്‍ഭകാലത്ത് മാത്രമായി രോഗം വരാനുള്ള സാധ്യത ഉണ്ട്. ഇതിന് ഗര്‍ഭകാലത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ടെസ്റ്റ് നടത്തണം. അമ്മക്ക് ഉണ്ടെങ്കില്‍ കുഞ്ഞിനും ഈ രോഗം കണ്ടുവരാറുണ്ട്. അതിനാല്‍ ഡോക്ടരുടെ നിര്‍ദേശപ്രകാരം ചികിത്സ സ്വീകരിേക്കണ്ടതാണ്. തൈറോയ്ഡ് രോഗം ക്യാന്‍സറായി പരിണമിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണാറുള്ളത്. ഇതിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. സ്‌കാനിംഗുകളും കുത്തിപരിശോധനകളും കൊണ്ട് അസുഖത്തെ കണ്ടെത്താനാവും. കഴുത്തിന് മുമ്ബിലുള്ള മുഴയാണ് സാധാരണയായി കാണുന്ന ലക്ഷണം. തൈറോയ്ഡ് മുഴകളുടെ വലുപ്പ വ്യത്യാസമനുസരിച്ച്‌ ശബ്ദവ്യതിയാനം, ശ്വാസതടസ്സം, ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഡോക്ടറെ സമീപിച്ച്‌ ആവശ്യമായ പരിശോധനകള്‍ നടത്തണം. തൈറോയ്ഡ് ക്യാന്‍സര്‍ കണ്ടെത്തിയാല്‍ പരിഹാരമായി സര്‍ജറി നടേത്തണ്ടി വരും. പ്രധാനമായും രണ്ട് വിധമാണ് തൈറോയ്ഡ് ക്യാന്‍സര്‍ ഉള്ളത്. പാപ്പിലറി കാര്‍സിനോമയും ഫോളിക്കുലര്‍ കാര്‍സിനോമയും. സാധാരണയായി 75 %വും പാപ്പിലറി കാര്‍സിനോമയാണ് കാണപ്പെടുന്നത്. പാപ്പിലറി കാര്‍സിനോമ കഴുത്തിലെ കഴലകളില്‍ ബാധിക്കുന്ന ഒന്നാണ്. ഫോളിക്കുലര്‍ കാര്‍സിനോമ കഴുത്തിലെ രക്തത്തിലൂടെ പരക്കും. പക്ഷേ തൈറോയ്ഡ് ക്യാന്‍സര്‍ മറ്റുള്ള ക്യാന്‍സറുകളെക്കാളും എളുപ്പത്തില്‍ ചികിത്സിക്കാവുന്നതാണ്. തുടക്കത്തിലേ ചികിത്സിച്ചാല്‍ ജീവിത ദൈര്‍ഘ്യം കുറയില്ല.
ലക്ഷണങ്ങള്‍
1. കഴുത്തില്‍ മുഴ
2. വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട്
3. തൊണ്ടയില്‍ കരകരപ്പ്
4. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
5. ശരീര ഭാരം കുറയുക
കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ 1. തൊട്ടുനോക്കി കണ്ടുപിടിക്കുക
2. നീഡില്‍ ബയോപ്‌സി (കുത്തിയെടുത്ത് പരിശോധിക്കുക)
3. അള്‍ട്രാസൗണ്ട്
ചികിത്സ 1. ശസ്ത്രക്രിയ, തൈറോയിഡെക്ടമി ( തൈറോയ്ഡ് ഗ്രന്ഥിയെ നീക്കം ചെയ്യുക)
2. റേഡിയോ അയഡിന്‍ ചികിത്സ
തൈറോയ്ഡ് രോഗങ്ങള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ ചിലപ്പോള്‍ പ്രകടിപ്പിച്ചെന്ന് വരില്ല. എങ്കിലും സംശയം തോന്നിയാല്‍ അപ്പോള്‍ തന്നെ ഒരു ഡോക്ടറെ സമീപിച്ച്‌ വിദഗ്ധ ചികിത്സ തേേടണ്ടതാണ്. .

Related News