Loading ...

Home Gulf

ഈജിപ്തിലേയ്ക്കും വ്യാപിച്ച്‌ ലുലു ഗ്രൂപ്പ്; സര്‍ക്കാരിന്റെ സഹകരണത്തോടെ തുടങ്ങുന്നത് നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍

കയ്‌റോ: ലുലു ഗ്രൂപ്പ് ഈജിപ്തിലേയ്ക്കും കൂടി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഈജിപ്ത് സര്‍ക്കാരിന്റെ സഹകരണത്തോടെ നാല് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു ആരംഭിക്കാന്‍ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച അന്തിമ കരാറില്‍ ലുലു ഗ്രൂപ്പും ഈജിപ്ത് സര്‍ക്കാരും ഒപ്പുവെച്ചു. ഈജിപ്ത് പ്രധാന മന്ത്രി മുസ്തഫ മദ്ബൗലിയുടെ സാന്നിധ്യത്തില്‍ ക്യാബിനറ്റ് ആസ്ഥാനത്ത് വെച്ച്‌ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പിന് വേണ്ടി ചെയര്‍മാന്‍ എംഎ യൂസഫലിയുണ് കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തലസ്ഥാനമായ കയ്റോയിലും സമീപ നഗരങ്ങളിലും ഈജിപ്ത് സര്‍ക്കാര്‍ നിര്‍മ്മിച്ചു ലുലുവിന് കൈമാറും. ഇത് കൂടാതെ ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ഈജിപ്തിലെ വിവിധ നഗരങ്ങളിലായി ലുലു ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 3,500 കോടി രൂപയാണ് ഈജിപ്തിലെ പ്രവര്‍ത്തന വിപുലീകരണത്തിനായി ലുലു വകയിരുത്തുന്നത്. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടുകൂടി മലയാളികളടക്കം 8,000 പരം ആളുകള്‍ക്ക് പുതുതായി ജോലി നല്‍കാന്‍ സാധിക്കുമെന്ന് എംഎ യൂസഫലി കൂട്ടിച്ചേര്‍ത്തു.

Related News