Loading ...

Home Gulf

സൗദിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം പത്തു കോടിയായി ഉയര്‍ത്തും അഹ്മദ് അല്‍ഖതീബ്.

റിയാദ് - സൗദി അറേബ്യയിലേക്ക് പ്രതിവര്‍ഷം പത്തു കോടി ടൂറിസ്റ്റുകളെ ആകര്‍ഷി ക്കാന്‍ ലക്ഷ്യമിടുന്നതായി സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറി റ്റേജ് പ്രസിഡന്റ് അഹ്മദ് അല്‍ഖതീബ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ അഞ്ചു വിനോദ സഞ്ചാര രാജ്യങ്ങളില്‍ ഒന്നായി മാറാനാണ് സൗദി ആഗ്രഹിക്കുന്നത്. ഓരോ വര്‍ഷവും രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം പത്തു കോടി യായി ഉയര്‍ത്തുകയാണ് ലക്ഷ്യം. രാജ്യത്ത് പുതിയ പ്രൊഫഷനല്‍ സംസ്‌കാരം പ്രചരിപ്പിക്കാനാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ശ്രമിക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഇതിലൂടെ സാധിച്ചു. രാജ്യത്ത് ബ്യൂറോക്രസി കുറയുകയും ഒറ്റസംഘ മനോഭാവം വ്യാപകമാവുകയും ചെയ്തു. ഭരണാധികാരികളുടെ പിന്തുണ ലഭിക്കുന്ന പ്രധാന സാമ്ബത്തിക മേഖലയാണ് ടൂറിസം. ഈ മേഖലയില്‍ വ്യവസായികള്‍ വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്തണം. സൗദി സീസണ്‍സ് പദ്ധതി വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വിനോദ സഞ്ചാര വ്യവസായ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. തായിഫില്‍ രണ്ടാഴ്ചക്കിടെ ഏഴര ലക്ഷത്തിലേറെ സന്ദര്‍ശകര്‍ എത്തി. അറബ് സ്വത്വം ശക്തമാക്കുന്ന ആശയങ്ങളാല്‍ ഉക്കാദ് സൂഖ് സമ്ബന്നമാണ്. നാച്വറല്‍ ടൂറിസത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളുമുള്ള തായിഫ് 'അറബ് സമ്മര്‍ റിസോര്‍ട്ട്' എന്ന വിശേഷണത്തിന് അര്‍ഹമാണ്. നാച്വറല്‍ ടൂറിസം ഘടകങ്ങള്‍ സൗദി ടൂറിസം ഭൂപടത്തില്‍ പ്രധാന സ്ഥാനം കൈവരിക്കുന്നതിന് തായിഫിനെ യോഗ്യമാക്കുന്നു. സൗദിയിലെ പ്രധാന സീസണ്‍ എന്നോണം തായിഫ് സീസണ് ആസൂത്രണം ആരംഭിച്ച പ്പോള്‍ തന്നെ ഇക്കാര്യം ബന്ധപ്പെട്ടവരുടെ മനസ്സിലുണ്ടായിരുന്നു.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമായി തായിഫിനെ പരിവര്‍ത്തിപ്പിക്കാന്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ശ്രമങ്ങള്‍ തുടരേണ്ടതുണ്ട്. ഈ വര്‍ഷം സൂഖ് ഉക്കാദ് ഫെസ്റ്റിവലില്‍ വലിയ മാറ്റങ്ങളുണ്ട്. ഫെസ്റ്റിവല്‍ സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളും ആഹ്ലാദവും ആസ്വാദനവും നല്‍കുന്ന, സന്ദര്‍ശകര്‍ക്ക് സമ്ബന്നമായ അനുഭവം സമ്മാനിക്കുന്ന കൂടുതല്‍ പരിപാടികള്‍ ഈ വര്‍ഷം ഫെസ്റ്റിവലില്‍ അരങ്ങേറി. അറബികളുടെ പുരാതന സംസ്‌കാരത്തെയും പൈതൃകത്തെയും ഭക്ഷണങ്ങളെയും നാടോടി കലകളെയും സമകാലീന യുഗവുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ് സൂഖ് ഉക്കാദ് ഫെസ്റ്റിവല്‍ പരിപാടികള്‍ പണിയുന്നതെന്നും അഹ്മദ് അല്‍ഖതീബ് പറഞ്ഞു.

Related News