Loading ...

Home Gulf

ദുബായില്‍ ഇനി ഇമിഗ്രേഷന്‍ നടപടി സ്മാര്‍ട്ട് ടണലിലൂടെ നടത്താം

ദുബായ് : ഇനി മുതല്‍ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടും വിസയും കാണിക്കാതെ വിമാനത്താവളത്തില്‍ നടക്കാനുള്ള സൗകര്യം ഒരുക്കി ദുബായ്. ദുബായിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ച 'സ്മാര്‍ട്ട് ടണലില്‍' കൂടെയാണ് പാസ്‌പോര്‍ട്ടും വിസയും ഒന്നുംതന്നെ കാണിക്കാതെ നടക്കാനുള്ള സൗകര്യം യാത്രക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. സ്മാര്‍ട്ട് ടണലില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ നോക്കേണ്ട കാര്യം മാത്രം ചെയ്‌താല്‍ മതി യാത്രക്കാര്‍. ബയോമെട്രിക് സംവിധാനത്തിലൂടെ ടണലില്‍ യാത്ര ചെയ്യുന്നവരുടെ മുഖം തിരിച്ചറിഞ്ഞ് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. അതായത്, ടണലിലൂടെ യാത്ര ചെയ്യുമ്ബോള്‍ തന്നെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി എന്നര്‍ത്ഥം. എമിറേറ്റ്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ടെര്‍മിനല്‍ മൂന്നിലാണ് ഇപ്പോള്‍ ഈ സംവിധാനം ഉള്ളത്. ആദ്യ ഘട്ടത്തില്‍ ബിസിനസ്സ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. നിര്‍മിതബുദ്ധി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഇമിഗ്രേഷന്‍ സംവിധാനമാണ് ദുബായിലേത്.

Related News