Loading ...

Home Gulf

ഇന്റര്‍നാഷനല്‍ ബിസിനസ് ഡെലിഗേഷന്‍ സമ്മിറ്റ് ദോഹയില്‍

ദോഹ: രണ്ടാമത് ഇന്റര്‍നാഷനല്‍ ബിസിനസ് ഡെലിഗേഷന്‍(ഐബിഡി) സമ്മിറ്റ് 2020 ഏപ്രില്‍ 6 മുതല്‍ 9 വരെ ദോഹയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാമവറിക്‌സ് 365 ഗ്ലോബല്‍ ഇന്നൊവേഷന്‍സ്, അഡ്രസ് ബിസിനസ് മാനേജ്‌മെന്റ് എന്നിവ സംയുക്തമായാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ സംഘടിപ്പിച്ച ഐദ്യ ഐബിഡി ഉച്ചകോടിയില്‍ ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നായി 250ല്‍ അധികം സംരഭകര്‍ പങ്കെടുത്തിരുന്നു. അമേരിക്ക, തെക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഈസ്റ്റ് ഏഷ്യ, ചൈന, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവയുള്‍പ്പെടെ നൂറിലധികം നഗരങ്ങളില്‍ നിന്നുള്ള നിക്ഷേപകരെയും നവസംരഭകരെയും സ്വാധീന ശക്തികളെയും ഒരുമിച്ച്‌ കൊണ്ടുവരുന്ന തരത്തിലുള്ള ആദ്യ ഉച്ചകോടിയാണ് ഐബിഡി സമ്മിറ്റെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഭാവി പങ്കാളികള്‍, നിക്ഷേപകര്‍, സ്വാധീന ശക്തികള്‍ എന്നിവരെ ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാനും വിവിധ വ്യാപാര അവസരങ്ങളൊരുക്കാനും സഹായിക്കുന്നതാണ് ഉച്ചകോടി. ആയിരത്തിലധികം പ്രതിനിധികളെയാണ് രണ്ടാം ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നത്. ആദ്യ ഐഡിബി ഉച്ചകോടിയെ തുടര്‍ന്ന് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമുണ്ടായിരുന്നു. പുതി ഐബിഡി സമ്മിറ്റോടെ അത് വന്‍തോതില്‍ വര്‍ധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഐബിഡി 2020 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചത് ദോഹയെ സംബന്ധിച്ചിടത്തോളം വലിയ ബഹുമതിയാണെന്ന് ചെയര്‍മാന്‍ യൂസഫ് അല്‍ ജാബര്‍ അഭിപ്രായപ്പെട്ടു. 2022ല്‍ ലോക കപ്പിനൊരുങ്ങുന്ന ഖത്തറില്‍ ഇത്തരമൊരു ഉച്ചകോടിക്ക് മികച്ച അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. വിവിധ നഗരങ്ങളിലെ നിക്ഷേപ, പങ്കാളിത്ത അവസരങ്ങള്‍ പഠിക്കാനും പങ്കെടുക്കാനുമുള്ള ഒരു വേദിയാണിതെന്ന് മാവറിക്‌സ് 365 സ്ഥാപകനും ഐബിഡി ഇന്റര്‍നാഷനല്‍ നെറ്റ്‌വര്‍ക്കുകളുടെ ഡറക്ടറുമായ വിനീത് സി നമ്ബ്യാര്‍ അഭിപ്രായപ്പെട്ടു. ]ഇത്തവണത്തെ സമ്മിറ്റിനോടനുബന്ധിച്ച്‌ ഇന്റര്‍നാഷനല്‍ എന്‍ര്‍പ്രണര്‍സ് അവാര്‍ഡും സസ്റ്റയ്‌നബിള്‍ ഫാഷന്‍ ഷോയും സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി വിവിധ നഗരങ്ങളില്‍ നിന്നു നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും വിധികര്‍ത്താക്കളായി ഒരു സ്വതന്ത്ര അന്താരാഷ്ട്ര സമിതിക്ക് രൂപം നല്‍കുമെന്നും ഐബിഡി ഫിനാന്‍സ് ഡയറക്ടര്‍ ഷംസീര്‍ ഹംസ അഭിപ്രായപ്പെട്ടു. ഈ ഉച്ചകോടിയുടെ നടത്തിപ്പിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് എക്സ് പ്ലസ് പ്രതിനിധി നിഷാദ് കാദര്‍ , ലോകോത്തര ബിസിനസ് നെറ്റ് വര്‍ക്കുകളാണ് ഇത്തരം സമ്മിറ്റിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

Related News