Loading ...

Home Gulf

ജപ്പാനില്‍ ജനസംഖ്യ കുത്തനെ ഇടിഞ്ഞു

ടോക്യോ> ജപ്പാനില്‍ ജനസംഖ്യ പോയവര്‍ഷം കുത്തനെ ഇടിഞ്ഞു. തുടര്‍ച്ചയായി പത്താംവര്‍ഷവും ഇടിവ് രേഖപ്പെടുത്തി ജനസംഖ്യ ഏകദേശം 12.48 കോടിയായി. 2018ല്‍മാത്രം കുറഞ്ഞത് 4.3 ലക്ഷത്തിലേറെ പേര്‍. 2018ല്‍ 9.2 ലക്ഷം ജനനം റിപ്പോര്‍ട്ട‌് ചെയ്തപ്പോള്‍ മരണം 13.6 ലക്ഷം ആയി. തുടര്‍ച്ചയായി പന്ത്രണ്ടാം മരണനിരക്ക‌് ജനന നിരക്കിനെ മറികടക്കുന്നത്.

ആകെ ജനസംഖ്യയുടെ രണ്ട‌് ശതമാനം വിദേശീയരാണെന്നും കണക്കില്‍ പറയുന്നു. ജനസംഖ്യ ഇടിവ് ജപ്പാന്‍ തൊഴില്‍ മേഖലയ്ക്ക‌് വലിയ തിരിച്ചടിയാണ‌്. ഇതോടെ വിദഗ്ധരായ വിദേശ തൊഴിലാളിക‌ളുടെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ‌് ജപ്പാന്‍ സര്‍ക്കാര്‍.

Related News