Loading ...

Home Gulf

ദുബൈയിലെ പൊതു ഗതാഗത രംഗത്ത് 94 പരിസ്ഥിതി സൗഹൃദ ബസുകള്‍ ഉള്‍പ്പെടുത്തി

ദുബെെയിലെ പൊതു ഗതഗാതം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും മികച്ച അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുമുള്ള ആര്‍.ടി.എയുടെ പദ്ധതിയുടെ ഭാഗമായി പൊതു ഗതാഗത രംഗത്ത് 94 പരിസ്ഥിതി സൗഹൃദ ബസുകള്‍ ഉള്‍പ്പെടുത്തി. ബ്രിട്ടീഷ് ബസ് കമ്ബനി 'ഒപ്റ്റേറി'ന്‍റെ ബസുകള്‍ സര്‍വീസ് തുടങ്ങിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് അറിയിച്ചത്.
മിതമായ വലിപ്പവും ഭാരം കുറവുമുള്ളതാണ് ഈ ബസുകള്‍. കുറഞ്ഞ ഊര്‍ജോപഭോഗമുള്ളതും കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണ് ബസുകള്‍ എന്ന പ്രത്യേകത കൂടിയുണ്ട്. 32 പേര്‍ക്ക് ഇരുന്നും ഒമ്ബത് പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സൗകര്യമുള്ളതാണ് ഈ ബസുകള്‍. അംഗപരിമിതര്‍ക്ക് വീല്‍ചെയറുമായി ബസിലേക്ക് കയറാനും സൗകര്യമുണ്ട്. വൈഫൈയും യു.എസ്.ബി ചാര്‍ജിങ് പോര്‍ട്ടുകളും ബസിലുണ്ട്. എട്ട് റൂട്ടുകള്‍ നിലവിലുള്ളവയും ഒമ്ബതെണ്ണം പുതിയതുമാണ്.

Related News