Loading ...

Home Music

കാവേരിതീരത്തെ നാദപ്രവാഹം by എം എ ബേബി

കാവേരി അതിന്റെ പ്രക്ഷുബ്ധമായ കാലത്തെ പിന്തള്ളിയാണ്  തമിഴ് മണ്ണില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് സമതലത്തിലൂടെയുള്ള  ശാന്തമായ പ്രവാഹമാണ്. ഏറെ സൌന്ദര്യാത്മകമാണ് à´† ശാന്തത. കാവേരീതീരമായ ഉമയാള്‍പുരത്തുനിന്ന് ഉയരുന്ന മൃദംഗനാദവും ശാന്തവും സുന്ദരവുമാണ്. താളവാദ്യമെന്ന വിശേഷണത്തിനുള്ളില്‍ ഒതുങ്ങാത്ത സുനാദമാണത്. നാദത്തിന്റെ പരിണാമങ്ങളാണ് ഉമയാള്‍പുരം ശിവരാമന്റെ വിരലുകളിലൂടെ ഉയിരെടുക്കുന്നത്.  ഒരു സംഗീതപ്രവാഹംപോലെ ആസ്വദിക്കാന്‍ കഴിയുന്ന മൃദംഗവാദനം.കര്‍ണാടകസംഗീതത്തിന്റെ ശാന്തമായ ആന്തരികസൌന്ദര്യത്തെ മൃദംഗത്തിലൂടെ പ്രസരിപ്പിക്കുന്ന കലാകാരനായി à´ˆ എണ്‍പതുകാരന്‍ ഇന്നും നമുക്കൊപ്പമുണ്ട്. ആത്മീയമായ അനുഭൂതിയെന്നു പറയാവുന്ന കലാനുഭവമാണ് ഉമയാള്‍പുരത്തിന്റെ മൃദംഗം. കച്ചേരിയില്‍ കലാശക്കൊട്ടായി കണക്കാക്കുന്ന 'തനിയാവര്‍ത്തനം' പലരുടെയും കൈകളില്‍ 'കാടടച്ചുള്ള വെടിവയ്പ'ാണ്. എന്നാല്‍, കാവേരിപ്രവാഹംപോലെ ശാന്തമായാണ് ഉമയാള്‍പുരത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. താളത്തിന്റെ നിമ്നോന്നതങ്ങളിലൂടെ, നാദത്തിന്റെ സുഖകരമായ കൊടുങ്കാറ്റ് സൃഷ്ടിച്ച് പൂര്‍ത്തിയാക്കി ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം വേദിയിലിരിക്കുന്നതു കാണുമ്പോള്‍ വിസ്മയിച്ചുപോകും.കര്‍ണാടക സംഗീതക്കച്ചേരികളുടെ സുവര്‍ണകാലമായ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ഥത്തില്‍ മഹാരഥന്മാരായ നിരവധി സംഗീതജ്ഞര്‍ക്ക് താളവിസ്മയമൊരുക്കിയാണ് ഉമയാള്‍പുരം സഹൃദയശ്രദ്ധ നേടിത്തുടങ്ങിയത്. മുസിരി സുബ്രഹ്മണ്യ അയ്യര്‍, ജി എന്‍ ബാലുസബ്രഹ്മണ്യം, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, മധുര മണി അയ്യര്‍, മഹാരാജപുരം വിശ്വനാഥ അയ്യര്‍, എംബാര്‍ വിജയരാഘവാചാരി, സാത്തൂര്‍ കൃഷ്ണന്‍, പല്ലടം സഞ്ജീവറാവു, പാപ്പാ വെങ്കിടരാമയ്യ, ദ്വാരം വെങ്കിടസ്വാമി നായിഡു, à´Ÿà´¿ എന്‍ രാജരത്നംപിള്ള, മുടികൊണ്ടന്‍ വെങ്കിടരാമ അയ്യര്‍, ആലത്തൂര്‍ സഹോദരന്മാര്‍, ശെമ്മങ്കുടി ശ്രീനിവാസ അയ്യര്‍, വി ചൌഡയ്യ തുടങ്ങിയവര്‍ക്ക് മൃദംഗം വായിക്കുമ്പോള്‍ ഉമയാള്‍പുരം കൌമാരക്കാരനായിരുന്നു.ഡോ. പി കാശിവിശ്വനാഥ അയ്യരുടെയും കമലാംബാളിന്റെയും മകനായി ജനിച്ച ശിവരാമന് മികച്ച വിദ്യാഭ്യാസം ലഭിച്ചു. ബിഎയും ബിഎല്ലും നേടിയശേഷമാണ് അദ്ദേഹം സംഗീതരംഗത്ത് പൂര്‍ണസമയവും ഉറച്ചുനിന്നത്. കാശിവിശ്വനാഥ അയ്യര്‍ മെഡിക്കല്‍ ഡോക്ടറായിരുന്നെങ്കിലും മികച്ച സംഗീതജ്ഞനുമായിരുന്നു. വായ്പാട്ടിനു പുറമെ വയലിനും മൃദംഗവും അദ്ദേഹം നന്നായി അഭ്യസിച്ചു. സംഗീതജ്ഞന്മാരുടെ ഡോക്ടര്‍ എന്ന നിലയില്‍ അക്കാലത്തെ പ്രധാനികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. കര്‍ണാടക സംഗീതത്തിലെ പ്രഗത്ഭനായ തിരുക്കൊടിക്കാവല്‍ കൃഷ്ണയ്യരുടെ ശിഷ്യനാണ് കാശിവിശ്വനാഥനെ സംഗീതം അഭ്യസിപ്പിച്ചത്. അതിഥികളായെത്തിയ സംഗീതജ്ഞരുടെ സംഗീതംകൊണ്ട് à´† വീട് എപ്പോഴും മധുരിതമായിരുന്നു. à´ˆ അന്തരീക്ഷത്തിലാണ് ശിവരാമന്‍ വളര്‍ന്നത്. സംഗീതത്തോടുള്ള വിട്ടുപിരിയാനാകാത്ത ബന്ധം അങ്ങനെ തുടങ്ങി. വലിയ സംഗീതജ്ഞര്‍ വീടിന്റെ ബാല്‍ക്കണിയിലിരുന്ന് പാടുമ്പോള്‍ ചെറിയ ശിവരാമന്‍ തൊട്ടടുത്തുള്ള ഏതെങ്കിലും വസ്തുവില്‍ താളംപിടിക്കും. ഇത് ശ്രദ്ധിച്ച മുത്തശ്ശി ശിവരാമന് ഒരു ഗഞ്ചിറ സമ്മാനിച്ചു. താളവാദ്യത്തിലാണ് ശിവരാമന്റെ താല്‍പ്പര്യമെന്നു കണ്ട് അച്ഛന്‍തന്നെ ശിവരാമന്റെ വഴി മൃദംഗത്തിലേക്ക് തിരിച്ചുവിട്ടു. ഉമയാള്‍പുരം ശിവരാമന്‍ പിന്നീട് സുപ്രസിദ്ധ മൃദംഗവാദകനായി മാറിയിട്ടും മകന്റെ ഏറ്റവും വലിയ വഴികാട്ടിയായിരുന്നു അച്ഛന്‍. ഏറ്റവും ശക്തനായ വിമര്‍ശകനും അച്ഛന്‍തന്നെയായിരുന്നു.ഏഴാം വയസ്സില്‍ ആറുപതി നടേശ അയ്യരാണ് മൃദംഗത്തിന്റെ ആദ്യപാഠങ്ങള്‍ പറഞ്ഞുകൊടുത്തത്. 1945ല്‍ പത്താം വയസ്സില്‍ കുംഭകോണത്തെ കാളഹസ്തീശ്വരസ്വാമി ക്ഷേത്രത്തില്‍ അരങ്ങേറ്റം. കുംഭകോണം ശ്രീനിവാസ അയ്യരുടെ കച്ചേരിക്കാണ് അന്ന് മൃദംഗം വായിച്ചത്. മൃദംഗത്തിന്റെ തഞ്ചാവൂര്‍ ശൈലിയുടെ വലിയ പ്രചാരകനായ തഞ്ചാവൂര്‍ വൈദ്യനാഥ അയ്യരില്‍നിന്നായിരുന്നു തുടര്‍ന്നുള്ള പഠനം. സംഗീതത്തിന്റെ വിജ്ഞാനലോകവും ശിവരാമനു മുന്നില്‍ തുറന്നുവന്നു. 1948ല്‍ വൈദ്യനാഥ അയ്യരുടെ മരണത്തോടെ പാലക്കാട് മണി അയ്യരായി ഗുരു. മൃദംഗത്തില്‍ ശരിയായ നാദം പുറപ്പെടുവിക്കുന്നതിനുള്ള സങ്കേതങ്ങള്‍ മണിഅയ്യരില്‍നിന്ന് പഠിച്ചു. കുംഭകോണം രംഗു അയ്യരില്‍നിന്നാണ് പിന്നീട് പാഠങ്ങള്‍ പഠിച്ചത്. à´ˆ കാലയളവിനുള്ളില്‍ പല പ്രഗത്ഭ സംഗീതജ്ഞരുടെയും കച്ചേരികള്‍ക്ക് മൃദംഗം വായിച്ചു.പതിനാറാം വയസ്സില്‍ ശിവരാമന് അമ്മയെ നഷ്ടമായി. പിന്നീട് മണി അയ്യരുടെ ഉപദേശപ്രകാരമാണ് മദിരാശിയിലേക്ക് ശിവരാമന്‍ താമസം മാറ്റിയത്. 1951ലായിരുന്നു ഇത്. കല്ലിടൈക്കുറിച്ചി മഹാദേവ ഭാഗവതരില്‍നിന്ന് വായ്പാട്ട് പഠിക്കാനാരംഭിച്ചതും ഇക്കാലത്താണ്. ഔപചാരിക വിദ്യാഭ്യാസത്തിന് ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ സമയം ഗുരുക്കന്മാര്‍ക്കൊത്ത് ചെലവഴിച്ചാണ് കലാപഠനം നടത്തിയത്. മുതിര്‍ന്ന അഭിഭാഷകര്‍ക്കു കീഴില്‍ ജൂനിയര്‍ അഭിഭാഷകര്‍ പരിശീലനം തേടുന്നതുപോലെയായിരുന്നു ഇതെന്ന് നിയമബിരുദധാരികൂടിയായ ഉമയാള്‍പുരം വിശേഷിപ്പിച്ചിട്ടുണ്ട്. അഭിഭാഷകന്റെ വേഷം കെട്ടരുതെന്ന് അഭ്യുദയകാംക്ഷികള്‍ ഉമയാള്‍പുരത്തിനെ ഉപദേശിച്ചു. അവരില്‍ നിയമരംഗത്തുള്ളവരും സംഗീതരംഗത്തുള്ളവരുമുണ്ടായിരുന്നു. മൃദംഗത്തില്‍ ഉറച്ചുനിന്നാല്‍ വലിയ ഉയരങ്ങളിലെത്തുമെന്നായിരുന്നു അവരുടെ അഭിപ്രായം. അത് സത്യമായി വന്നുവെന്ന് ഇന്ന് ഉമയാള്‍പുരം കരുതുന്നു.മൃദംഗവാദനത്തിന്റെ സങ്കേതങ്ങളിലായിരുന്നു ഉമയാള്‍പുരത്തിന്റെ ഗവേഷണം. വലിയ ശാരീരികാധ്വാനമില്ലാതെ ഏറ്റവും മികച്ച നാദം ഉയര്‍ത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കേതം.  മൃദംഗത്തില്‍നിന്ന് ഉയരേണ്ടത് നാദമാണ്, സ്ഫോടമല്ല എന്ന വിശ്വാസമാണ് അദ്ദേഹത്തെ എക്കാലത്തും നയിച്ചത്. മൃദംഗത്തില്‍ സ്ഫോടമുയര്‍ത്തുന്നവര്‍ക്ക് വലിയ അംഗീകാരം ലഭിക്കുന്നതാണ് ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ പൊതുവെ കാണുന്ന പ്രവണത. വലിയൊരു ബഹളം സൃഷ്ടിച്ചാല്‍ മികച്ച തനിയാവര്‍ത്തനമായി എന്ന വിശ്വാസം സാധാരണ സംഗീതാസ്വാദകരില്‍ ഉണ്ടാക്കിയെടുക്കാന്‍ à´šà´¿à´² 'വിദ്വാന്മാര്‍'ക്ക് കഴിഞ്ഞിട്ടുണ്ട്. താളം ഒരു ലഹളയല്ല, അത് നാദവിസ്മയമാണ് എന്ന് പഠിപ്പിക്കാനാണ് ഉമയാള്‍പുരം ശ്രമിക്കുന്നത്. മൃദുസ്പര്‍ശങ്ങളും നിശ്ശബ്ദതയും ഇടയ്ക്കുള്ള ചടുലതയും അദ്ദേഹത്തിന്റെ വാദനത്തിന് സവിശേഷമായ നിറം നല്‍കുന്നു. ഗായകന്റെ കഴിവുകളെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതാണ് ഉമയാള്‍പുരം എന്ന പക്കവാദ്യക്കാരന്റെ സവിശേഷത.മൃദംഗത്തെ താളവാദ്യമായല്ല, നാദവാദ്യമായാണ് ഉമയാള്‍പുരം കണക്കാക്കുന്നത്. മൃദംഗത്തില്‍നിന്ന് സംഗീതമാണ് ഉയര്‍ത്തുന്നത്. വായ്പാട്ട് കച്ചേരിയില്‍ ഗായകന് പരിപൂര്‍ണ സംഗീതപിന്തുണയും മൃദംഗക്കച്ചേരി നടത്തുമ്പോള്‍ മൃദംഗത്തിലൂടെ ഒരു സംഗീതക്കച്ചേരിയുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. തന്റെ ശൈലിയെ 'ശിവരാമന്‍ ബാണി'യെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്.മനോധര്‍മത്തിന്റെ സംഗീതസ്വരൂപമായ à´Žà´‚ à´¡à´¿ രാമനാഥനും അരിയക്കുടിയുടെ പ്രിയശിഷ്യനായ പാലക്കാട് കെ വി നാരായണസ്വാമിക്കും ഉമയാള്‍പുരം മൃദംഗം ധ്യാനിക്കുന്നത് ആസ്വാദകന് അവാച്യമായ ഒരനുഭവമാണ്. നാലര പതിറ്റാണ്ടുമുമ്പ് കോഴിക്കോട്ട് നടന്ന ഒരു ശെമ്മങ്കുടി കച്ചേരി ആവര്‍ത്തിച്ചുകേട്ടാലും ആസ്വദിച്ച് കൊതിതീരാത്ത ഒരു സംഗീതാവിഷ്കാര വിസ്മയമാണ്. മഹാഗായകന്റെ ആലാപനമികവിനോട് സര്‍ഗാത്മകമായി സംയോജിച്ചും സല്ലപിച്ചുമുള്ള ലാല്‍ഗുഡിയുടെ വയലിനും ഉമയാള്‍പുരത്തിന്റെ മൃദംഗവും ചേരുമ്പോഴാണ് താരതമ്യമില്ലാത്ത അനുഭൂതിമണ്ഡലങ്ങള്‍ ആസ്വാദകരില്‍ വിടരുന്നത്.ബിര്‍ജു മഹാരാജിന്റെ കഥക് നൃത്തത്തിനും പണ്ഡിറ്റ് രവിശങ്കറിന്റെയും ഉസ്താദ് അംജദ് അലി ഖാന്റെയും സംഗീതത്തിനും കിഷന്‍ മഹാരാജിന്റെയും അള്ളാ രാഖയുടെയും തബലയ്ക്കും ആക്കമൂണ്‍ ജാസ് ബാന്‍ഡിന്റെ പാശ്ചാത്യസംഗീതശില്‍പ്പത്തിനും ഒപ്പംചേരാന്‍ ഉമയാള്‍പുരത്തിന് മുന്‍കൂട്ടി പരിശീലനം ആവശ്യമില്ല. à´ˆ സത്യത്തിന് ലേഖകന്‍ സാക്ഷിയാണ്.സാമൂഹ്യചലനങ്ങള്‍ ശ്രദ്ധിക്കാനും തന്റേതായ നിലയില്‍ പ്രതികരിക്കാനും ഉമയാള്‍പുരം സന്നദ്ധനായ സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുന്നു. ചെന്നൈയില്‍ നടന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ കണ്‍വന്‍ഷന് തുടക്കംകുറിച്ച് ഉമയാള്‍പുരം അവതരിപ്പിച്ച മൃദംഗവാദനം, 'മൃദംഗചക്രവര്‍ത്തി'യായി അഭിനയിച്ച ശിവാജി ഗണേശന്‍ ഉള്‍പ്പെടെയുള്ള സദസ്യരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. അയോധ്യയില്‍ ബാബറി മസ്ജിദ് ധ്വംസനത്തിനുശേഷം നടന്ന പ്രഥമ മതേതര സാംസ്കാരികസംഗമത്തിലും ഉമയാള്‍പുരം തന്റെ താളാര്‍ച്ചനയുമായി സംബന്ധിച്ചു. വര്‍ഗീയത സമൂഹത്തില്‍ സൃഷ്ടിച്ച താളപ്പിഴകള്‍ തിരുത്താന്‍ മൃദംഗധ്വനിയുണര്‍ത്തി ഒരു സംഗീതസാന്ത്വനം.രാഷ്ട്രം പത്മവിഭൂഷണ്‍ നല്‍കിയാണ് à´ˆ കലാകാരനെ ആദരിച്ചത്. അതിനുമുമ്പ് പത്മശ്രീയും പത്മഭൂഷണും.  കര്‍ണാടകസംഗീതത്തിലെ അഭിമാനകരമായ പുരസ്കാരമായ 'സംഗീതകലാനിധി' 2001ല്‍ മദ്രാസ് മ്യൂസിക് അക്കാദമി ഉമയാള്‍പുരത്തിന് സമ്മാനിച്ചു. കേരള സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ പുരസ്കാരമടക്കം എണ്ണമറ്റ പുരസ്കാരങ്ങളും അംഗീകാരവുമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഏറ്റവുമൊടുവില്‍ 'സ്വരലയ' പുരസ്കാരവും. ലോകമെങ്ങുമുള്ള ഇന്ത്യന്‍ സംഗീതാസ്വാദകര്‍ക്കുമുന്നില്‍ അദ്ദേഹം മൃദംഗവാദനം നടത്തി. വരുന്ന ഡിസംബര്‍ 17ന് 80 വയസ്സ് തികയുന്ന  അദ്ദേഹത്തിന്റെ സംഗീതസേവനം ഇനിയും ഏറെക്കാലം ലോകത്തിന് ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.
courtesy: Deshabhimani

Related News