Loading ...

Home Music

ഗായകനും സംഗീതസംവിധായകനുമായ ജി. ആനന്ദ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ഹൈദരാബാദ്: തെലുങ്ക്​ സിനിമയിലെ മുതിര്‍ന്ന ഗായകനും സംഗീത സംവിധായകനുമായ ജി. ആനന്ദ് (67) കോവിഡ് ബാധിച്ച്‌ മരിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന്​ കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
ആന്ധ്രപ്രദേശിലെ ശ്രീകുളത്ത് ജനിച്ച ജി. ആനന്ദ് ചെ​ന്നൈയിലാണ്​ തന്‍റെ സംഗീത ജീവിതം ആരംഭിക്കുന്നത്​. 1976ല്‍ 'അമേരിക്ക അമ്മായി' എന്ന സിനിമയിലൂടെയാണ്​ പിന്നണി ഗായകന്‍ എന്ന നിലയില്‍ പേരെടുക്കുന്നത്​. ജി.കെ. വെങ്കിടേഷിന്‍റെ സംഗീത സംവിധാനത്തില്‍ ഇറങ്ങിയ ആ സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായതോടെ ആനന്ദിന്​ തിരിഞ്ഞുനോ​ക്കേണ്ടി വന്നില്ല.
പാണ്ഡണ്ടി കാപ്പുറം, ആമേ കാത, കല്‍പ്പന, ധന വീര, ബംഗാരക്ക, പ്രാണം ഖാരീദു തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. à´ªà´¿à´¨àµà´¨à´£à´¿ ഗാനരംഗത്ത് നിന്ന് പിന്നീട് ഭക്തിഗാന രംഗത്തും സംഗീത സംവിധാനത്തിലും അദ്ദേഹം തിളങ്ങി. ഗാന്ധിനഗര്‍ രേവണ്ട വീതി, രംഗവല്ലി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 'സ്വരമാധുരി' എന്ന സംഗീതഗ്രൂപ്പിനും അദ്ദേഹം രൂപംനല്‍കി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 600ലധികം സംഗീതപരിപാടികള്‍ 'സ്വരമാധുരി' നടത്തിയിട്ടുണ്ട്​. നിരവധി പുതുമുഖ ഗായകരുടെ വളര്‍ച്ചക്കും 'സ്വരമാധുരി' പങ്കുവഹിച്ചു.
72 മണിക്കൂറിനുള്ളില്‍ സിനിമാലോകത്ത്​ കോവിഡ് ബാധിച്ച്‌ ഏഴുപേരാണ്​ മരിച്ചത്​. സംഗീത സംവിധായകന്‍ വന്‍രാജ്​ ഭാട്ടിയ, തമിഴ്നടന്‍ പാണ്ഡു, ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ, ഗായകന്‍ കോമങ്കന്‍, നടി അഭിലാഷ പാട്ടീല്‍, നടി ശ്രീപ്രദ, എന്നിവരും കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് മരിച്ചത്.

Related News