Loading ...

Home Music

സംഗീത സംവിധായകന്‍ മുരളി സിതാര അന്തരിച്ചു

സംഗീത സംവിധായകനും വയലിനിസ്റ്റുമായ മുരളി സിതാര (66) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 90-കളില്‍ നിരവധി സിനിമകള്‍ക്ക് ഈണം പകര്‍ന്നിട്ടുള്ള അദ്ദേഹം ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക് കമ്ബോസര്‍ ആയിരുന്നു.
1987-ല്‍ തീക്കാറ്റ് എന്ന ചിത്രത്തിലെ എന്ന ചിത്രത്തിലൂടെയാണ് മുരളി സിനിമ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മൃദംഗ വിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാന്‍റെ മകനായ മുരളി സിത്താരയ്ക്ക് സംഗീതപഠനത്തിന് അവസരമൊരുക്കിയത് ഗായകന്‍ യേശുദാസ് ആയിരുന്നു. പഠനശേഷം ഗാനമേള സംഘത്തോടൊപ്പം ചേര്‍ന്നതോടെ മുരളി സിത്താരയെന്ന പേര് സ്വീകരിച്ചു. à´¤à´°à´‚ഗിണിയില്‍ വയലിനിസ്റ്റ് ആയിരിക്കെയാണ് സംഗീത സംവിധായകനാകുന്നത്.
ഓലപ്പീലിയില്‍ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടില്‍, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവര്‍ണ്ണഭൂമിയില്‍, അമ്ബിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ്. 1991-ല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ എത്തിയതോടെ സിനിമയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു. ആകാശവാണിയില്‍ ലളിതഗാനം, ഉദയഗീതം തുടങ്ങിയവ കൂടാതെ വിവിധ പരിപാടികള്‍ക്കായി പാട്ടുകളൊരുക്കി. ഒ.എന്‍.വി, കെ.ജയകുമാര്‍, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ തുടങ്ങിയവരുടെ രചനകള്‍ക്ക് ഇദ്ദേഹം സംഗീതം നല്‍കി. ഭാര്യ: ശോഭനകുമാരി. മക്കള്‍: മിഥുന്‍ മുരളി (കീബോര്‍ഡ് പ്രോഗ്രാമര്‍), വിപിന്‍. മരുമകള്‍: നീതു

Related News