Loading ...

Home Gulf

ദുബായ്-മസ്‌കറ്റ് യാത്ര ഇനി 40 മിനിറ്റില്‍

അബുദാബി: കേവലം 40 മിനിറ്റില്‍ ദുബായ് -മസ്‌കറ്റ് യാത്ര ഇനി സാധ്യമാകും. എമിറേറ്റ്സാണ് എ 380 ഡബിള്‍ ഡെക്കര്‍ വിമാനത്തില്‍ 40 മിനിറ്റില്‍ ദുബായ്-മസ്‌കറ്റ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. സാധാരണ ഒരു മണിക്കൂര്‍ 15 മിനിറ്റാണ് ഈ റൂട്ടിലെ വിമാന യാത്രാസമയം. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ഹ്രസ്വമായ യാത്ര സാധ്യം എന്നാണ് കമ്ബനിയുടെ ട്വീറ്റ്. ദുബായ്-മസ്‌കറ്റ് യാത്രാ ദൂരം 340 കിലോമീറ്ററാണ്. എയര്‍ബസ് എ 380 വിമാനം 42 പേരെ ഉപയോഗിച്ച്‌ വൃത്തിയാക്കുന്നതിന് എടുക്കുന്ന സമയത്തെക്കാള്‍ അഞ്ച് മിനിറ്റ് മാത്രം സമയം അധികം മതി ഈ യാത്രയ്ക്കെന്ന് കമ്ബനി ട്വീറ്റ് ചെയ്തു. സ്വന്തം റെക്കോര്‍ഡ് തന്നെയാണ് എ 380 യാത്രയില്‍ എമിറേറ്റ്സ് തിരുത്തിയത്. ദുബായ്-ദോഹയായിരുന്നു എയര്‍ബസ്സിന്റെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ദൂരത്തിലുള്ള സര്‍വീസ്. എന്നാല്‍, 2017 ല്‍ ഖത്തര്‍ യുഎഇ ബന്ധം വഷളായതോടെ ഈ റൂട്ടിലെ എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കുകയായിരുന്നു.

Related News