Loading ...

Home Gulf

കുവൈത്തില്‍ വിദേശികള്‍ക്ക് ജോലി മാറണമെങ്കില്‍ ഇനിമുതല്‍ രാജ്യത്തിന് പുറത്ത് പോയി തിരിച്ചുവരണം

കുവൈത്തില്‍ വിദേശികള്‍ക്ക് നിലവിലെ ജോലി മാറണമെങ്കില്‍ ഇനി മുതല്‍ രാജ്യത്തിന് പുറത്ത് പോയി പുതിയ വിസയില്‍ മടങ്ങി വരണം. ഏതെങ്കിലും വിസയിലെത്തിയ ശേഷം യോഗ്യമായ ജോലി കണ്ടെത്തുന്ന പ്രവണതക്ക് മാറ്റം വരുത്താനാണ് നടപടി. ഇതിന് പുറമെ അടുത്ത വര്‍ഷം മുതല്‍ 20 തസ്തികകളിലേക്ക് എഴുത്ത് പരീക്ഷ നിര്‍ബന്ധമാക്കുമെന്നും സാമ്ബത്തിക കാര്യ മന്ത്രി മറിയം അല്‍ അഖീല്‍ വ്യക്തമാക്കി.
എങ്ങനെയെങ്കിലും വിസ സംഘടിപ്പിച്ച്‌ കുവൈത്തിലെത്തി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച്‌ ഉയര്‍ന്ന തസ്തികകളില്‍ ജോലി നേടുന്ന പ്രവണത കൂടിയതോടെയാണ് പുതിയ നടപടി. കുവൈത്തില്‍ വന്നതിന് ശേഷം നേടുന്ന വിദ്യാഭ്യാസ യോഗ്യതയും വിസാ മാറ്റത്തിന് പരിഗണിക്കില്ല. സ്വകാര്യ മേഖലയില്‍ നിന്ന് പൊതുമേഖലയിലേയ്ക്കും തിരിച്ചും ഇഖാമ മാറ്റം അനുവദനിയമല്ല . മാത്രമല്ല ഒരേ മേഖലയില്‍ ഇഖാമ മാറ്റുന്നതിന് കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്നും സാമ്ബത്തിക കാര്യ മന്ത്രി വ്യക്തമാക്കി. കൂടാതെ 20 തസ്തികകളിലെ ജോലിക്ക് അടുത്ത വര്‍ഷം മുതല്‍ എഴുത്ത് അല്ലെങ്കില്‍ പ്രായോഗിക പരീക്ഷ ക്ഷയും നിര്‍ബന്ധമാക്കും. പ്ലംബര്‍, ആശാരി, കാര്‍ മെക്കാനിക്ക്, ഇലക്‌ട്രീഷന്‍,ലാബ് ടെക്‌നീഷന്‍, അക്കൗണ്ടന്റ്, ലീഗല്‍ കണ്‍സള്‍റ്റന്റ്, വെല്‍ഡര്‍, തുടങ്ങിയ ജോലികള്‍ക്കാണ് പരീക്ഷ നിര്‍ബന്ധമാക്കുക. രാജ്യത്ത് അധികമുള്ള അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, വിസ കച്ചവടത്തിലൂടെ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരീക്ഷ നടത്തുകയെന്ന് മന്ത്രി പ്രതികരിച്ചു .

Related News