Loading ...

Home cinema

ടോവിനോയുടെ ലൂക്ക നാളെ തീയറ്ററുകളിലേക്ക് : തിയേറ്റര്‍ ലിസ്റ്റ് കാണാം.....

ടോവിനോ തോമസും അഹാന കൃഷ്ണകുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ലൂക്ക നാളെ തിയറ്ററുകളില്‍ എത്തുകയാണ്. ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ചിത്രം ഇന്‍വെസ്റ്റിക്കേഷന്‍ ത്രില്ലറാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ലൂക്കയുടെ നേരത്തേ പുറത്തിറങ്ങിയ പാട്ടിനും സ്റ്റില്ലുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തിയറ്റര്‍ ലിസ്റ്റ് കാണാം. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്ബില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പാണു ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ഈ ചിത്രത്തിലേതായി പുറത്തുവിട്ട ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. പ്രണയത്തിന്റെ പഴവും പരപ്പുമെല്ലാം ആവാഹിച്ചുകൊണ്ടാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നതും.

Related News