Loading ...

Home health

മഞ്ഞള്‍ കഴിച്ചോളൂ. ക്യാന്‍സറിനെ പ്രതിരോധിക്കാം

ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു. എന്നാല്‍ മഞ്ഞളിന് ക്യാന്‍സറിനെ തടയാന്‍ കഴിയുമോ? കഴിയും എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. എല്ലുകളില്‍ ഉണ്ടാകുന്ന ക്യാന്‍സറിനെ തടയാന്‍ മഞ്ഞളിന് കഴിയുമത്രേ. അപ്ലൈഡ് മെറ്റീരിയല്‍സ് ആന്റ് ഇന്റര്‍ഫെസസ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ എന്ന സംയുക്തമാണ് അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നത്. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ക്യാന്‍സറിലും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. യുഎസിലെ സെന്‍ട്രല്‍ ഫ്‌ലോറിഡ സര്‍വകലാശാലയിലെയും നെമോര്‍സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെയും ഗവേഷര്‍ നടത്തിയ പഠനത്തില്‍ കുര്‍കുമിന്‍ അടങ്ങിയ അതിസൂക്ഷ്മ കണികകള്‍ ന്യൂറോബ്ലാസ്റ്റോമ ബാധിച്ച കോശങ്ങളെ നശിപ്പിക്കും എന്നു തെളിഞ്ഞു. സാധാരണയായി അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അര്‍ബുദമാണ് ന്യൂറോബ്ലാസ്റ്റോമ. ക്യാന്‍സര്‍ തടയാന്‍ മാത്രമല്ല ത്വക്ക് രോഗങ്ങള്‍ക്കും, മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്നതിനുമൊക്കെ മഞ്ഞളിന് കഴിവുണ്ട്. 'അല്‍ഷിമേഴ്സിനു' കാരണമാകുന്ന 'ബീറ്റാ അമിലോയിഡ്' അടിഞ്ഞു കൂടുന്നത് തടയാനും, തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാനും 'കുര്‍ക്കുമിന്‍' കഴിയുമെന്നതാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാനും മഞ്ഞളിന് കഴിയും.

Related News