Loading ...

Home Gulf

ഒമാനില്‍ എണ്ണ ടാങ്കറുകള്‍ക്കു നേരെ ആക്രമണം; സ്ഥിരീകരിച്ച്‌ അമേരിക്കയും ബ്രിട്ടനും

ഒമാന്‍ ഉള്‍ക്കടലില്‍ തായ് വാന്‍, നോര്‍വെ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം. രണ്ടു കപ്പലുകളില്‍ നിന്നു സഹായം അഭ്യര്‍ത്ഥിച്ചുള്ള സന്ദേശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചതായി യുഎസ് ഫിഫ്ത്ത് ഫ്‌ളീറ്റ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 6.12നും ഏഴിനുമാണ് സന്ദേശം ലഭിച്ചത്. അമേരിക്കന്‍ നാവികസേനയുടെ കപ്പലുകള്‍ ഉടന്‍ സഹായമെത്തിക്കുമെന്ന് അറിയിച്ചു. കൊക്കുവ കറേജ്യസ് എമ്മ, സിപിസി കോര്‍പ്പിന്റെ എണ്ണടാങ്കര്‍ എന്നീ കപ്പലുകള്‍ക്കു നേരെയാണ് ആക്രമണം. കൊക്കുവ കറേജ്യസില്‍ നിന്ന് 21 പേര്‍ കപ്പല്‍ ഉപേക്ഷിച്ച്‌ ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടു. കപ്പലിലെ ഒരാള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഫ്രണ്ട് ഓള്‍ട്ടെയര്‍ എന്ന കപ്പലില്‍ 75,000 ടണ്‍ നാഫ്തയാണ് ഉണ്ടായിരുന്നത്. കപ്പലിലെ അംഗങ്ങളെയെല്ലാം രക്ഷപ്പെടുത്തി. ടോര്‍പിഡോ ആക്രമണമാണു നടത്തതെന്നാണു സൂചന. യുഎഇയിലെ റുവൈസില്‍ നിന്ന് മടങ്ങുകയായിരുന്നു കപ്പല്‍. യുഎഇയിലെ ഫുജൈറ തീരത്ത് കഴിഞ്ഞ മാസം എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. അമേരിക്കയിലേക്കുള്ള എണ്ണ നിറയ്ക്കാന്‍ പുറപ്പെട്ട രണ്ടു സൗദി എണ്ണക്കപ്പലുകളും നോര്‍വെ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകളുമാണ് അന്ന് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കപ്പലുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Related News