Loading ...

Home Gulf

കുവൈറ്റില്‍ ചൂട് വര്‍ധിക്കുന്നു ; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌

കുവൈറ്റ് : കുവൈറ്റില്‍ മുന്‍പെങ്ങും ഇല്ലാത്ത വിധം ചൂട് വര്‍ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം ഔദ്യോഗിക ലക്താവ് ഡോ അഹമ്മദ് അല്‍ ഷദി അറിയിച്ചു. സൂര്യാഘാതം ഏല്‍ക്കുന്നത് മരണകാരണമായേക്കാമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ , പ്രായമായവര്‍ , ഗര്‍ഭിണികള്‍ , ഷുഗര്‍ രോഗികള്‍ , ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, ശ്വാസ കോശസംബന്ധമായ അസുഖമുള്ളവര്‍ , കിഡ്‌നി രോഗമുള്ളവര്‍ തുടങ്ങിയവര്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ശ്രദ്ധിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

Related News