Loading ...

Home Gulf

എണ്ണ കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ' അകത്തു നിന്നുള്ളവര്‍' തന്നെയെന്ന് യുഎഇ

യുഎഇ തീരത്ത് സൗദി ഉള്‍പ്പെടെയുള്ള എണ്ണ കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ' അകത്തു നിന്നുള്ളവര്‍' തന്നെയെന്ന് യുഎഇ. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയ്ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇറാന്റെ പേരില്ലെന്നതും ശ്രദ്ധേയമാണ്. മേയ് 12 നാണ് ഫുജൈറ തുറമുഖത്തിന് സമീപം സൗദി, യുഎഇ, നോര്‍വേ എന്നീ രാജ്യങ്ങളുടെ നാല് എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് യുഎസ് ആരോപണം. എന്നാല്‍ ഇറാനിത് നിഷേധിച്ചു.
യുഎഇയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍കടന്ന് ആക്രമണം നടത്താന്‍ കഴിയുന്ന ബോട്ടുകള്‍ ഉപയോഗിച്ചുള്ള നീക്കത്തിന് വിദഗ്ധ നിയന്ത്രണം ആവശ്യമാണ്, സൗദി നോര്‍വേ രാജ്യങ്ങള്‍ക്കൊപ്പം നല്‍കിയ റിപ്പോര്‍ട്ടില്‍ യുഎഇ വ്യക്തമാക്കുന്നു. ആക്രമണങ്ങളില്‍ ആര്‍ക്കും മരണം സംഭവിച്ചില്ലെങ്കിലും കപ്പലിന് കേടുപാടുണ്ടായി. ഇറാനാണ് പിന്നിലെന്നാണ് യുഎസ് ആരോപിച്ചത്.

Related News