Loading ...

Home health

ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ശ്രദ്ധിക്കുക; തൈറോയ്‌ഡ് ആകാം

'കഴുത്തില്‍ ഒരു മുഴ പോലെ, തൈറോയ്‌ഡ് ആയിരിക്കും'- പലരും à´ˆ ലക്ഷണം കണ്ടാണ് തൈറോയ്‌ഡ് രോഗമെന്ന് പറയുന്നത്. എന്നാല്‍ എന്താണ് തൈറോയ്‌ഡ് രോഗം ?  ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. കഴുത്തിന്‍റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. à´ˆ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്ക് മൂന്നിരട്ടി സാധ്യതയാണ് തൈറോയിഡ് രോഗങ്ങളുണ്ടാവാനുള്ളത്. 35 വയസ്സിന് മുകളില്‍ പ്രകായമുള്ള സ്‌ത്രീകള്‍ തൈറോയിഡ് രോഗങ്ങള്‍ ഒഴിവാക്കാന്‍ കാര്യമായിത്തന്നെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തൈറോയിഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയിഡിസം, ഹൈപ്പോ തൈറോയിഡിസം) പ്രധാന രോഗങ്ങള്‍. തൈറയോട് രോഗം മാത്രമല്ല ചിലപ്പോള്‍ തൈറോയ്ഡ് ക്യാന്‍സറിന് വരെ ഇന്ന് പലരിലും കണ്ടുവരുന്നതായി അമേരിക്കന്‍ തൈറോയ്ഡ് അസോസിയേഷന്‍ പറയുന്നു.  വിവിധ തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തില്‍ പ്രകടമാകുന്നവയും. തൈറോയ്‌ഡ് രോഗങ്ങളെ നേരത്തെ കണ്ടെത്താനുളള  à´²à´•àµà´·à´£à´™àµà´™à´³àµâ€ നോക്കാം. ഒന്ന്... ഒരു കാരണവുമില്ലാതെ ക്ഷീണം പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു. ഇത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകൽ മുഴുവൻ അവർ തളർന്നു കാണപ്പെടുന്നു. ഹൈപ്പർതൈറോയിഡിസം ഉള്ള ചിലർ പതിവിലേറെ ഉർജസ്വലരായി കാണപ്പെടാറുമുണ്ട്.  രണ്ട്... വിഷാദം പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. എന്നാല്‍ à´šà´¿à´² രോഗങ്ങളുടെ കാരണമായി വരാറുണ്ട്. ഡിപ്രഷന് പിന്നില്‍ ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നത് ഹൈപ്പർതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്‍റിഡിപ്രസീവുകള്‍ കൊണ്ട് പ്രയോജനമുണ്ടാകില്ല.  മൂന്ന്... ഹൈപ്പോതൈറോയിഡിസമുള്ളവരിൽ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം വരാം. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡ് രോഗം വന്ധ്യതയ്ക്ക് കാരണമാകാം.  നാല്... കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്‍റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തിൽ ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കുറയുകയും ചെയ്യും. ചിലരില്‍ ട്രൈഗ്ലിസറൈഡ് വളരെ ഉയർന്ന അളവിൽ കാണപ്പെടാറുണ്ട്.  അഞ്ച്... കുടുംബപാരമ്പര്യം ഒരു ഘടകമാകാറുണ്ട്. അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കിൽ നിങ്ങൾക്കും വരാന്‍ സാധ്യതയുണ്ട്.  മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ à´‰à´³àµà´³à´µà´°àµâ€ തൈറോയ്ഡ്  à´ªà´¿à´Ÿà´¿à´ªàµ†à´Ÿàµà´Ÿà´¤à´¾à´¯à´¿ കണക്കാക്കേണ്ടതില്ല. എന്നാല്‍ à´ˆ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം. 

Related News