Loading ...

Home Gulf

ഭീകരപ്രവര്‍ത്തനം തടയാന്‍ ബഹ്‌റൈനില്‍ പുതിയ നിയമം

മനാമ>  ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നിയമം ബഹ്‌റൈന്‍ പാസാക്കി. നിയമത്തിന് രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ അംഗീകാരം നല്‍കിയതായി ബുധനാഴ്ച ബഹ്‌റൈന്‍ വാര്‍ത്താ എജന്‍സി (ബിഎന്‍എ) അറിയിച്ചു.

ഭീകരപ്രവര്‍ത്തനങ്ങളായി തീരുന്ന പ്രവൃത്തികള്‍ പ്രചരിപ്പിക്കുന്നതോ, മഹത്വവല്‍ക്കരിക്കുന്നതോ, ന്യായീകരിക്കുന്നതോ, ചായ്‌വ് കാണിക്കുന്നതോ, പ്രോത്സാഹിപ്പിക്കുന്നതോ പുതിയ നിയമം ശിക്ഷിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കും.

നിയമപ്രകാരം, ബഹ്‌റൈന് അകത്തോ പുറത്തോയുള്ള നിയമലംഘകര്‍ക്ക് അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും 2,000 മുതല്‍ 5,000 ദിനാര്‍ വരെ പിഴയും ലഭിക്കും.

2006ലെ നിയമാവലിയില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം പാസാക്കിയത്. ബഹ്‌റൈന്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ നിയമം പ്രാബല്യത്തില്‍വരുമെന്നും ബിഎന്‍എ അറിയിച്ചു.
രാജ്യദോഹം പ്രചരിപ്പിക്കുന്നവര്‍ക്കും സോഷ്യല്‍ മീഡിയ നുരുപയോഗം ചെയ്യുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിക്ക് തിങ്കാളാഴ്ച രാജാവ് നിര്‍ദേശം നല്‍കിയിരുന്നു.

ഈയിടെ, വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഇലക്‌ട്രോണിക് അക്കൗണ്ടുകര്‍ താറുമാറാക്കുന്ന സംഘത്തെ ബഹ്‌റൈന്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. പിടികിട്ടാപുള്ളികളാണ് ഈ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും ഇവര്‍ ബഹ്‌റൈന്‍ പ്രതച്ഛായ കളങ്കപ്പെടുത്താന്‍ വ്യവസ്ഥാപരമായ പദ്ധതി നടപ്പാക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Related News