Loading ...

Home Gulf

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ചെറുവിമാനം തകര്‍ന്ന് 4 മരണം

മനാമ> ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം നാലുപേര്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന‌് വ്യാഴാഴ്ച രാത്രി 7.36 മുതല്‍ 8.22 വരെ ദുബായ് വിമാനത്താവളത്തിലെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു. ഹണിവെല്‍ കമ്ബനിയുടെ ഡിഎ42 വിമാനമാണ് മുഷ്‌റിഫ് പാര്‍ക്കിന് സമീപം തകര്‍ന്നത‌്. ടെറസ്ട്രിയല്‍ നാവിഗേഷന്‍ സംവിധാനത്തിന്റെ കൃത്യത പരിശോധിക്കാനുള്ള ഉദ്യമത്തിനു പുറപ്പെട്ടതായിരുന്നു നാലുപേര്‍ക്കിരിക്കാവുന്ന വിമാനം. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പരിശോധന നടത്തി. സാങ്കേതികത്തകരാറാകാം അപകടകാരണം. മൂന്നു ബ്രിട്ടീഷുകാരും ഒരു ദക്ഷിണാഫ്രിക്കക്കാരനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു റണ്‍വേ 30 വരെ അടച്ചിട്ടിരിക്കുകയാണ്. രണ്ടാമത്തെ റണ്‍വേയാണ് ഉപയോഗിക്കുന്നത്. ഒരു മണിക്കൂറോളം റണ്‍വേ അടച്ചിട്ടതിനെത്തുടര്‍ന്ന് ചില വിമാനങ്ങള്‍ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. എട്ടരയോടെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു‌.

Related News