Loading ...

Home Gulf

കഴിഞ്ഞദിവസങ്ങളില്‍ രാജ്യത്തിനു നേരെ ഉണ്ടായത് ഭീകരാക്രമണ ശ്രമമെന്ന് സൗദി

റിയാദ് : കഴിഞ്ഞദിവസങ്ങളില്‍ രാജ്യത്തിനു നേരെ ഉണ്ടായത് ഭീകരാക്രമണ ശ്രമമെന്ന് സൗദി. ഇറാന്‍ അനുകൂലികളായ യെമനിലെ ഹൂതി വിമതരാണ് സൗദിയില്‍ എണ്ണക്കപ്പലുകള്‍ക്കു നേരെയും, എണ്ണ പൈപ്പ് ലൈനുകള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു പിന്നിലെന്ന് സൗദി പറഞ്ഞു. ഭീകരാക്രമണമാണ് ഉണ്ടായതെന്ന് സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹും സ്ഥിരീകരിച്ചു. എണ്ണക്കിണറുകളില്‍ നിന്ന് കുഴല്‍ വഴി പടിഞ്ഞാറന്‍ തീരത്തുള്ള യാന്‍ബു തുറമുഖത്ത് എത്തിക്കുന്ന 2 കേന്ദ്രങ്ങളാണ് ഭീകരര്‍ ലക്ഷ്യംവച്ചത്. ആക്രമണത്തില്‍ എട്ടാം നമ്ബര്‍ സ്റ്റേഷനില്‍ അഗ്‌നിബാധ ഉണ്ടായെങ്കിലും തീ പെട്ടെന്ന് അണയ്ക്കാന്‍ കഴിഞ്ഞു. ഇതിനിടെ ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് ഷെരീഫ് ഇന്ത്യയിലെത്തി മന്ത്രി സുഷമാ സ്വരാജുമായി ചര്‍ച്ച നടത്തി. ഇന്ത്യയടക്കം 8 രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് യുഎസ് വിലക്കിയ സാഹചര്യത്തില്‍ ചര്‍ച്ച പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. ഇറാഖും സൗദിയും കഴിഞ്ഞാല്‍ ഇറാനില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്നത്. ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നു കഴിഞ്ഞ വര്‍ഷം യുഎസ് ഏകപക്ഷീയമായി പിന്‍മാറിയതിനെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വം രൂക്ഷമാക്കുന്നതാണ് പുതിയ സംഭവങ്ങള്‍.

Related News