Loading ...

Home Gulf

ഗള്‍ഫ് മേഖല സംഘര്‍ഷത്തിലേക്ക്; സൗദി എണ്ണക്കപ്പലുകള്‍ക്കു നേരേ ആക്രമണം

ഫുെജെറ: ഗള്‍ഫ് മേഖലയെ സംഘര്‍ഷഭരിതമാക്കി എണ്ണക്കപ്പലുകള്‍ക്കു നേരേ ദുരൂഹ ആക്രമണം.ഇറാന്‍-യു.എസ്. തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ആക്രമണങ്ങള്‍ എന്നാണു സൂചന.ആക്രമണത്തില്‍ തങ്ങളുടെ രണ്ടു ടാങ്കര്‍ കപ്പലുകള്‍ക്കു കാര്യമായ കേടുപാടുണ്ടായെന്നു സൗദി അറേബ്യ വെളിപ്പെടുത്തി. രാജ്യാന്തര എണ്ണക്കടത്തിനു നേരേ പ്രത്യക്ഷമായോ പരോക്ഷമായോ ആക്രമണം അരുതെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയായിരുന്നു ആക്രമണം.
ഫുെജെറ തീരത്ത് വിവിധ രാജ്യങ്ങളുടെ നാലു വാണിജ്യക്കപ്പലുകള്‍ക്കു നേരേ അട്ടിമറി ആക്രമണമുണ്ടായെന്നു ഞായറാഴ്ച യു.എ.ഇ. അറിയിച്ചിരുന്നു. അതേസമയം, ഏതു തരത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്നു യു.എ.ഇയോ സൗദിയോ വെളിപ്പെടുത്തിയിട്ടില്ല. ആളപായമുണ്ടായിട്ടില്ല.


Related News