Loading ...

Home Gulf

സൗദിയില്‍ വീടുകളും വാഹനങ്ങളും വാങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത

റിയാദ്: സൗദിയില്‍ പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ വീടുകളും വാഹനങ്ങളും സ്വന്തമാക്കാന്‍ അവസരം. വിദേശികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാത്ത പുതിയ വിസ സമ്ബ്രദായത്തിന് ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഗ്രീന്‍ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസരേഖ അനുവദിക്കാനാണ് നീക്കം. ഇതോടെ രാജ്യത്ത് പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ വീടുകളും വാഹനങ്ങളും വാങ്ങാം. കൂടാതെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും ബന്ധുക്കള്‍ക്ക് വിസിറ്റിങ് വിസ എടുക്കാനുമുള്ള സൗകര്യവും ഇതോടെ യാഥാര്‍ത്ഥ്യമാകും. അതേസമയം ദീര്‍ഘകാല വിസ അപേക്ഷകരുടെ പ്രായം 21 വയസ്സില്‍ കുറയാന്‍ പാടില്ലെന്നാണ് ചട്ടം.

Related News