Loading ...

Home health

സിറിഞ്ചിലൂടെ 90 പേര്‍ക്ക് എച്ച്‌ഐവി പകര്‍ന്നു; ഡോക്ടര്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അണുവിമുക്തമാക്കാത്ത സിറിഞ്ച് ഉപയോഗിച്ചതിലൂടെ കുട്ടികള്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് എച്ച്‌ഐവി പകര്‍ന്നു. സംഭവത്തില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോകടര്‍ക്കും എച്ച്‌ഐവി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 65 കുട്ടികള്‍ ഉള്‍പ്പെടെ 90 പേര്‍ക്കാണ് അണുവിമുക്തമാക്കാത്ത സിറിഞ്ചിലൂടെ എച്ച്‌ഐവി പകര്‍ന്നത്. ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് മേധാവി കമ്രാന്‍ നവാസ് അറിയിച്ചു. ലര്‍കാന നഗരപരിധിയില്‍ കഴിഞ്ഞ ആഴ്ച 18 കുട്ടികള്‍ക്ക് എച്ചഐവി ബാധിച്ചതായി സ്ഥിതീകരിച്ചിരുന്നു. എച്ച്‌ഐവി ബാധ വ്യാപകമായി കണ്ടതോടെ രോഗബാധിതരുടെ മാതാപിതാക്കളുടെ രക്തം പരിശോധിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് വൈറസ് ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി. എച്ച്‌ഐവി പ്രതിരോധത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും ലൈംഗിക തൊഴിലാളികളിലും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളിലുമാണ് കൂടുതലായും എച്ച്‌ഐവി ബാധ കണ്ടുവരുന്നത്.

Related News