Loading ...

Home Gulf

കുവൈറ്റില്‍ ഉപേക്ഷിക്കപ്പെട്ട ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുത കേബിളുകളും പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മരണക്കുരുക്കാകുന്നു

കുവൈറ്റ് : കുവൈറ്റില്‍ ഉപേക്ഷിക്കപ്പെട്ട ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുത കേബിളുകളും പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മരണക്കുരുക്കാകുന്നു .അറ്റകൂറ്റപ്പണികള്‍ നടത്താതെ ദീര്‍ഘകാലം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന ട്രാന്‍സ്‌ഫോര്‍മറുകളും കേബിളുകളുമാണ് മനുഷ്യന് ഭീഷണിയായി നിലകൊള്ളുന്നത്. കുട്ടികളിലാണ് ഇത്തരം ട്രാന്‍സ്‌ഫോമറുകളും കേബിളുകളും കൂടുതലും ഭീഷണിയാകുന്നത്. നിലത്തുകൂടി കിടക്കുന്ന കേബിളുകളും തുറന്ന രീതിയില് കാണപ്പെടുന്ന ട്രാന്‍സ്‌ഫോമറുകളും വൈദ്യുതി ഷോക്ക് ഏല്‍ക്കാന്‍ കാരണമാകുന്നുവെന്ന് കാല്‍നടയാത്രക്കാര്‍ പറയുന്നു. ഇത്തരം ട്രാന്‍ഫോമറുകള്‍ നിരീക്ഷിക്കണമെന്ന് നിരവധി പ്രവാസികളും സ്വദേശികളും വൈദ്യുത മന്ത്രാലയത്തോട് ആവശ്യപ്പെടുന്നു . ഇത്തരം ട്രാന്‍സ്‌ഫോമറുകള്‍ നീക്കം ചെയ്യുക മാത്രമാണ് അപകടം ഇല്ലാതാക്കാന്‍ ഉള്ള ഒരെ ഒരു വഴിയെന്ന് അവര്‍ പറയുന്നു . അപകടകരമായ രീതിയില്‍ തുറന്നു വച്ചിരിക്കുന്ന നിരവധി ട്രാന്‍സ്‌ഫോമറുകളാണ് ജലീബ് അല്‍ ഷുവൈക്കിലുള്ളതെന്ന് കുവൈറ്റ് സ്വദേശിയായ അബ്ദുല്ല അല്‍ ഹജ്രി വെളിപ്പെടുത്തുന്നു.

Related News