Loading ...

Home Gulf

നവോദയ ഫിലിം ക്ലബ്ബ് ഏപ്രില്‍ 25 മുതല്‍

ദമ്മാം> നവോദയ സാംസ്കാരികവേദി, കിഴക്കന്‍ പ്രവിശ്യ, മീഡിയാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡെസേര്‍ട്ട് ഫ്രെയിം ഫിലിം ക്ലബിന്റെ ഉദ്ഘാടനവും ആദ്യ സിനിമാ പ്രദര്‍ശനവും ഏപ്രില്‍ 25 നു വൈകിട്ട് 8 മണിക്ക് ദമ്മാം ദാര്‍-അല്‍ സിഹാ ഹാളില്‍ വെച്ച്‌ നടക്കും. പ്രതിമാസം ഫീച്ചര്‍, ഡോക്യുമെന്‍റ്ററി, ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ പെട്ട ഒരു സിനിമാ പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. ആദ്യ സിനിമ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി ആയിരിക്കും. പ്രവിശ്യയിലെ മുഴുവന്‍ കലാ സ്നേഹികളെയും ഡെസേര്‍ട്ട് ഫ്രെയിം ഉദ്ഘാടന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Related News