Loading ...

Home Gulf

കുവൈറ്റ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹം ഓശാന തിരുനാള്‍ ആഘോഷിച്ചു

കുവൈറ്റ്‌: കുവൈറ്റിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഈ വര്‍ഷത്തെ ഓശാന ശുശ്രൂഷയും തുടര്‍ന്ന് ദിവ്യ ബലിയും കുവൈറ്റ്‌ സിറ്റി കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്നു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ശുശ്രൂഷകള്‍ക്കു ഫാ. ബിനോയി കൊച്ചുകരികത്തില്‍ കാര്‍മ്മികത്വം വഹിച്ചു. ശുശ്രൂഷ ക്രമീകരണങ്ങള്‍ക്കു കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവേമെന്റ് (കെ. എം. ആര്‍. എം )നേതൃത്വം നല്‍കി. മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹത്തിന്റെ (KMRM) ഹാശാ ശുശ്രൂഷ സമയക്രമം; പെസഹാ ശുശ്രൂഷകള്‍ ബുധനാഴ്ച വൈകിട്ട് 8:00 മണിക്ക് അഹമ്മദി ഔര്‍ ലേഡി ഓഫ് അറേബിയ ദേവാലയത്തിലും,തുടര്‍ന്ന് വ്യാഴാഴ്ച വെളുപ്പിന് 3:30 ന്, സിറ്റി ഹോളി ഫാമിലി കത്തീഡ്രല്‍ ദേവാലയത്തിലും, വൈകിട്ട് 6.00 മണിക്ക് അബ്ബാസിയ സെന്റ് ഡാനിയേല്‍ കംബോണി ദേവാലയത്തിലും നടത്തപെടും. ദുഖവെള്ളിയാഴ്ചത്തെ ശുശ്രൂഷ 9:00 മണിമുതല്‍ ഖൈത്താന്‍ കാര്‍മല്‍ സ്കൂളില്‍ വെച്ച്‌ നടത്തും

.

ദുഃഖ:ശനിയുടെ ശുശ്രൂഷ രാവിലെ 5:45 ന് അബ്ബാസിയ സെന്റ് ഡാനിയേല്‍ കംബോണി ദേവാലയത്തില്‍ നടത്തും, ഉയിര്‍പ്പ് തിരുന്നാള്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും കുവൈറ്റ്‌ സിറ്റി ഹോളി ഫാമിലി കത്തീഡ്രല്‍ വെളുപ്പിന് 3:00 മണിക്കും നടത്തപ്പെടുന്നതാണ്.

Related News