Loading ...

Home charity

ദമ്പതിമാര്‍ 50സെന്റ് നല്‍കും; പത്തുപേര്‍ക്ക് ഇനി വീടുപണിയാം

വൈക്കം: തലചായ്ക്കാന്‍ ഒരിടമില്ലാതെ കഴിയുന്ന പത്ത് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ഭുമിനല്‍കി മാതൃകയാവുകയാണ് തപസ്യ പുരുഷോത്തമനും ഭാര്യ ത്യാഗിനിയും. 
സ്വന്തം അധ്വാനത്തില്‍നേടിയ ഒരേക്കര്‍ 43 സെന്റ് സ്ഥലത്തില്‍ 50 സെന്റ് സ്ഥലം നിര്‍ധനര്‍ക്ക് വീതംവയ്ക്കുകയാണ് à´ˆ ദമ്പതിമാര്‍.  à´°à´¾à´·àµà´Ÿàµà´°àµ€à´¯à´¸àµ‡à´µà´¨à´¤àµà´¤à´¿à´²àµâ€ ജീവകാരുണ്യത്തിന്റെ പാതതുറക്കുകയാണ് തപസ്യപുരുഷോത്തമന്‍.
രാജ്യരക്ഷാസേനയില്‍നിന്ന് വിരമിച്ചശേഷം രണ്ടുവട്ടം മറവന്‍തുരുത്ത് പഞ്ചായത്ത് മെമ്പറായി സേവനമനുഷ്ഠിച്ച തപസ്യപുരുഷോത്തമന്‍ സി.പി.ഐ.യുടെ മണ്ഡലം കമ്മിറ്റി അംഗമാണ്. വൈദ്യുതിബോര്‍ഡില്‍ സൂപ്രണ്ടായിരുന്നു ത്യാഗിനി.തങ്ങളുടെ സ്വത്തിന്റെ ഒരുഭാഗം പാവപ്പെട്ടവര്‍ക്കായി നീക്കിവയ്ക്കാന്‍ കൂട്ടായി എടുത്തതീരുമാനമാണ്.മറവന്‍തുരുത്ത് പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡില്‍ സ്വന്തംവീടിനോടുചേര്‍ന്നുള്ള സ്ഥലമാണ് കൈമാറുന്നത്. കൊച്ചങ്ങാടിമേക്കര റോഡിന്റെ ഓരത്തുനിന്ന് പുരയിടത്തിലേക്ക് ഗതാഗതസൗകര്യം ഒരുക്കിയാണ് ഭൂമി നല്‍കുന്നത്. സെന്റിന് ഒരു ലക്ഷത്തിലധികം വിലമതിപ്പുണ്ട്.50 സെന്റ് സ്ഥലത്തില്‍ ഓരോ കുടുംബത്തിനും 4 സെന്റ് സ്ഥലംവീതം നല്‍കും. ശേഷിച്ചഭാഗം റോഡിനായി മാറ്റും. തപസ്യസെന്റര്‍ എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി നല്ല ജീവിതശൈലി നയിക്കുന്ന പത്ത് അംഗങ്ങള്‍ക്കാണ് ഭൂമി നല്‍കുന്നത്. സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുക. മദ്യപാനമോ ദുശ്ശീലങ്ങളോ ഇല്ലാത്തവരെയാണ് തിരഞ്ഞെടുക്കുകയെന്ന് തപസ്വപുരുഷോത്തമനും ഭൂമിദാനസംഘാടകസമിതി ഭാരവാഹികളും പത്രസമ്മേളനത്തില്‍ പറഞ്ഞു.സ്ഥലംലഭിക്കുന്നവര്‍ സ്വന്തം ചെലവില്‍ പ്രമാണംനടത്തി സ്വന്തമാക്കണം. രണ്ടുവര്‍ഷത്തിനുള്ളില്‍ വീട് നിര്‍മ്മിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. കൈമാറ്റം ചെയ്യുന്ന ഭൂമിയിലെ ആദായം പത്ത് കുടുംബങ്ങള്‍ക്കും തുല്യമായി വീതംവച്ചെടുക്കാം. ഭൂമി ലഭിക്കുന്ന അംഗങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കാന്‍ സുമനസ്സുകള്‍ എത്തിയാല്‍ എല്ലാം സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നും തപസ്യപുരുഷോത്തമന്‍ പറഞ്ഞു.മറവന്‍തുരുത്ത് സി.പി.ഐ. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭൂമിദാനസംഘാടകസമിതിയാണ് അര്‍ഹരെ കണ്ടെത്തിയത്. കുലശേഖരമംഗലം എന്‍.ഐ.à´Žà´‚. യു.പി.സ്‌കൂളില്‍ ഒക്ടോബര്‍ 5ന് വൈകീട്ട് 4ന്  à´¨à´Ÿà´•àµà´•àµà´¨àµà´¨ ഭൂമിദാനസമ്മേളനത്തില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൈവശാവകാശരേഖയുടെ പകര്‍പ്പുകള്‍ ഭൂമി ലഭിക്കുന്നവര്‍ക്ക് കൈമാറും. തപസ്യപുരുഷോത്തമനും ഭാര്യ ത്യാഗിനിയും പങ്കെടുക്കും. കിസാന്‍സഭ സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി മുഖ്യപ്രഭാഷണം നടത്തും. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ അധ്യക്ഷനാകും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.à´Ž.രവീന്ദ്രന്‍, സി.പി.ഐ. മണ്ഡലംസെക്രട്ടറി കെ.à´¡à´¿.വിശ്വനാഥന്‍, കണ്‍വീനര്‍ പി.ജി.ജയേന്ദ്രന്‍, à´Žà´‚.à´Ÿà´¿.ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Related News