Loading ...

Home meditation

തവ സുപ്രഭാതം.......... എഴുത്ത്: ആര്‍.എല്‍ ഹരിലാല്‍/ ചിത്രങ്ങള്‍: മധുരാജ്

ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ഥാടന കേന്ദ്രമായ തിരുപ്പതിയിലേക്ക്, ഭക്തവത്സലനായ
ബാലാജിയുടെ തിരുമുമ്പിലേക്ക് ഒരു തീര്‍ഥയാത്ര

 à´ªà´¤à´¿à´¨à´¾à´¯à´¿à´°à´™àµà´™à´³àµâ€ ദിനവും വന്നൊഴിയുന്ന പൂര്‍വഘട്ടത്തിലെ സപ്തഗിരിനിരകള്‍ക്ക്  à´à´•à´¾à´¨àµà´¤à´®à´¾à´¯ ഗാംഭീര്യമാണ് മുഖമുദ്ര.  à´…നന്തമായ കാലത്തെ പ്രതിനിധീകരിക്കുന്ന ഏഴു ശിരസ്സുകളുള്ള ശേഷനാഗത്തിന്റെ ഗഹനത. à´† ഗിരിശിരസ്സുകളിലെ ഏഴാമത്തെ ഗിരിയായ വെങ്കിടാദ്രിയാണ് ഭൂലോക വൈകുണ്ഡം. കാരണം അവിടെയാണ് ഭഗവാന്‍ ശ്രീനിവാസന്‍, സാക്ഷാല്‍ വെങ്കിടാചലപതിയായി ഭക്തര്‍ക്ക് കടാക്ഷം നല്‍കി വസിക്കുന്നത്. ഭക്ത പ്രിയനും ക്ഷിപ്രപ്രസാദിയുമാണ് തിരുമലദേവന്‍.  à´à´¶àµà´µà´°àµà´¯à´¦à´¾à´¯à´•à´¨àµà´‚. tirupati 1 à´¤à´¿à´°àµà´ªàµà´ªà´¤à´¿ നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍ പെടുക തമ്പുരു പിടിച്ചിരിക്കുന്ന à´Žà´‚. എസ്സിന്റെ (à´Žà´‚. എസ്. സുബ്ബലക്ഷമി) സ്വര്‍ണ്ണവര്‍ണ്ണം പൂശിയ വലിയ പ്രതിമയാണ്. വെങ്കിടേശ സുപ്രഭാതത്തിലൂടെ പ്രഭാതങ്ങളെ ശുഭോദര്‍ക്കമാക്കുന്ന മഹാഗായികക്കുള്ള നഗരത്തിന്റെ ആദരം. വൈഷ്ണവപ്രധാനമായ നൂറ്റെട്ട് ദിവ്യദേശങ്ങളില്‍ ഒന്നാണ് തിരുപ്പതി. എന്നാല്‍ പലരും കരുതുന്ന പോലെ ബാലാജി കുടികൊള്ളുന്നത് ഇവിടെയല്ല. ഈരുപതു കിലോമീറ്റര്‍ മേലേയുള്ള  à´¤à´¿à´°àµà´®à´²à´¯à´¿à´²à´¾à´£àµ.
ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമഭൂമിയെന്ന് തിരുപ്പതിയെ വിശേഷിപ്പിക്കാം. അഗണ്യമായ തീര്‍ഥാടക പ്രവാഹത്തെ ആദ്യം ഏറ്റു വാങ്ങുന്നതും, യാത്രയാക്കുന്നതും സപ്തഗിരിയുടെ താഴ്‌വരയിലുള്ള ചൂടേറിയ à´ˆ നഗരമാണ്. 
 à´¨à´¾à´¨à´¾ കോണില്‍ നിന്നും ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് ഒരിടത്തു പോലും ബുദ്ധിമുട്ടനുഭവപ്പെടില്ല എന്നത് അത്ഭുതകരമായ ഒരു വസ്തുതയാണ്. എങ്ങോട്ടു തിരിഞ്ഞാലും സഹായക സൂചകങ്ങള്‍. തീവണ്ടി സ്‌റ്റേഷനിലും, ബസ്സ് സ്‌റ്റേഷനുകളിലും, നഗരകോണുകളിലും സംശയനിവാരണത്തിനായുള്ള കൗണ്ടറുകളുണ്ട്. താഴ്‌വരയിലുള്ള നഗരത്തില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദേവസ്ഥാനത്തിന്റെ തുഛമായ വാടകക്കുള്ള ഗസ്റ്റ്ഹൗസുകളുണ്ട്. നിരവധി സ്വകാര്യ ഹോട്ടലുകള്‍ വേറേയും. തീവണ്ടിയോ ബസ്സോ ഇറങ്ങിയാല്‍ തന്നെ ബാലാജി ദര്‍ശനത്തിനെത്തുന്നവര്‍ക്ക് തിരുമലയിലേക്ക് പോകാനുള്ള ബസ്സുകള്‍ റെഡി. രണ്ടു മിനുട്ടിന്റെ ഇടവേളകളില്‍ സര്‍ക്കാര്‍ ബസ്സുകള്‍ തിരുമലക്കും അവിടെ നിന്നു തിരിച്ചും സര്‍വീസ് ഇടതടവില്ലാതെ നടത്തുന്നു. à´¤à´¿à´°àµà´®à´²à´¯à´¿à´²àµ‡à´•àµà´•àµà´³àµà´³ പ്രയാണത്തില്‍ നഗരപരിസരമായ അലിപിരിയില്‍ (അടിവാരം എന്നര്‍ഥം) വിഷ്ണുവാഹനമായ ഗരുഡന്റെ  à´•àµ‚റ്റന്‍ പ്രതിമ അഞ്ജലീബദ്ധനായി ഭക്തരെ സ്വാഗതം ചെയ്യുന്നു. പിന്നില്‍ വാഹനപരിശോധന നടക്കുന്ന ടോള്‍ഗേറ്റിന്റെ വലിയ കവാടം. ഇവിടെ നിന്നാണ് തിരുമലയിലേക്കുള്ള കയറ്റം തുടങ്ങുന്നത്.  à´•à´¾à´²àµâ€à´¨à´Ÿà´¯à´¾à´¯à´¿ മലചവിട്ടി ബാലാജിയെ ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള പാതയും  à´‡à´µà´¿à´Ÿàµ† നിന്നു തുടങ്ങുന്നു.  tirupati 3 à´•àµà´·àµ‡à´¤àµà´°à´¸à´µà´¿à´§à´¤àµà´¤à´¿à´²àµ‡à´•àµà´•àµà´³àµà´³ വളഞ്ഞു പുളഞ്ഞു നീളുന്ന റോഡ് കയറിപ്പോകുന്നത് ശ്രീവെങ്കിടേശ്വര വന്യജീവി സങ്കേതത്തിലൂടെയാണ്. ക്ഷേത്രത്തിലേക്കും തിരിച്ചും വെവ്വേറെ വഴികളാണുള്ളത്. സ്വകാര്യ വാഹനങ്ങള്‍ക്ക് à´ˆ വഴി യാത്രചെയ്യാന്‍ അനുവാദമില്ല. ഇത് തിരക്കിനെ ഗണ്യമായി നിയന്ത്രിക്കുന്നു. (മികച്ച രീതിയില്‍  à´¨à´¿à´°àµâ€à´®àµà´®à´¿à´šàµà´š ഏതു കാലാവസ്ഥയേയും അതിജീവിക്കുന്ന à´ˆ റോഡുകള്‍ കാണാന്‍ വേണ്ടി  à´®à´¾à´¤àµà´°à´‚ കേരളത്തിലെ മുട്ടാപ്പോക്കുകാര്‍ക്ക് ഒരു തീര്‍ഥാടനമാകാവുന്നതാണ്). കയറ്റം കയറി മേലെ എത്തിയാല്‍ ജയവിജയന്‍മാര്‍ കാവല്‍ നില്‍ക്കുന്ന  à´¤à´¿à´°àµà´®à´²à´¯à´¿à´²àµ‡à´•àµà´•àµà´³àµà´³ പ്രവേശനദ്വാരമായി. തൊട്ടപ്പുറത്ത് ഗീതോപദേശത്തിന്റെ വലിയൊരു ശിലാരൂപാവിഷ്‌കാരം. മല നടന്നു കയറി വരുന്നവര്‍ എത്തിച്ചേരുന്നതും ഇവിടെയാണ്. à´¤à´¿à´°àµà´®à´² സ്വയം ഒരു നഗരമാണ്. വാസസ്ഥലങ്ങളും, ഭക്ഷണാലയങ്ങളും, മഠങ്ങളും, പൂന്തോട്ടങ്ങളും ഓഫീസുകളും, വിശാലമായ റോഡുകളുമുള്ള ഒരു വലിയ ടൗണ്‍ഷിപ്പ്. ഇത്ര വൃത്തിയായി പരിപാലിക്കപ്പെടുന്ന à´’à´°à´¿à´Ÿà´‚ ഇന്ത്യയില്‍ മറ്റെവിടേയും കാണില്ല. ഒരു ചെറിയ കടലാസു തുണ്ടു വീണാല്‍പ്പോലും ചൂലുമായി ഓടിയെത്തുന്നവര്‍. അധികവും വളണ്ടിയര്‍മാരാണ്. 'ശ്രീവരി സേവ' ചെയ്യുന്ന ഭക്തര്‍.
തിരുമലയെ മുണ്ഡനം ചെയ്ത ശിരസ്സുകളുടെ ഒരു നദിയെന്ന വിശേഷിപ്പിക്കാം. സ്ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ഭക്തര്‍ ആദ്യം ചെയ്യുന്ന അര്‍ച്ചന കല്ല്യാണക്കട്ടയിലെത്തി (മുടി വടിക്കുന്ന കേന്ദ്രം) തങ്ങളുടെ മുടി ഭഗവാന് സമര്‍പ്പിക്കുക എന്നതാണ്. കോടികളാണ് ദേവസ്ഥാനത്തിന് ഇതില്‍ നിന്നുള്ള വരുമാനം. പദ്മാവതി ദേവിയെ വിവാഹം ചെയ്യാനുള്ള ചെലവിനായി കുബേരനില്‍ നിന്ന് പണം കടം കൊണ്ട ശ്രീനിവാസന്, അത് പലിശ സഹിതം തിരിച്ചു നല്‍കാന്‍ മത്സരിക്കുകയാണ് ഭക്തരിവിടെ. പണമായും ആഭരണങ്ങളായും രത്‌നങ്ങളായും വിചിത്രവസ്തുക്കളായും ദിനവും കോടികളുടെ നിവേദ്യമാണ് ഭഗവാന് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ദേവനാണ് തിരുപ്പതി ബാലാജി. കിട്ടുന്ന സമ്പത്തിലേറേയും ഭക്തജനസൗകര്യങ്ങള്‍ക്കായാണ് വിനിയോഗിക്കപ്പെടുന്നത്.
  à´¸àµà´µà´¾à´®à´¿à´ªàµà´·àµâ€Œà´•à´°à´£à´¿à´¯à´¿à´²àµâ€ മുങ്ങി, ആദിവരാഹമൂര്‍ത്തിയെ തൊഴുതു വേണം ബാലാജിയെ ദര്‍ശിക്കാന്‍.  à´µàµˆà´•àµà´£àµà´ à´¤àµà´¤à´¿à´²àµâ€ നിന്ന് ഭൂമിയിലെത്തിയ ശ്രീനിവാസന് കുടിയിരിക്കാനുള്ള സ്ഥലം നല്‍കിയത്, സ്ഥലത്തിന്റെ  à´‰à´Ÿà´®à´¸àµà´¥à´¨à´¾à´¯ വരാഹമൂര്‍ത്തിയായിരുന്നു എന്നാണ് വിശ്വാസം. വൈകുണ്ഠതോരണമാണ് ക്ഷേത്രത്തിലേക്കുള്ള  à´®àµà´–്യകവാടം. കവാടം കടന്നാല്‍ തന്നെ തിരുമലയിലെ പ്രസിദ്ധമായ ക്യൂ സംവിധാനമായ വൈകുണ്ഠം ക്യൂ കോംപ്ലക്‌സ് കാണാം. ഇതു വഴിയല്ലാതെ ആര്‍ക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാനാവില്ല. മണിക്കൂറുകള്‍ കാത്തു നിന്നാലെ  à´¬à´¾à´²à´¾à´œà´¿à´¯àµà´Ÿàµ† ദര്‍ശനം സാദ്ധ്യമാവുകയുള്ളൂ. ക്യൂവിലെ കാത്തിരിപ്പിനൊടുവില്‍, വിവിധ മണ്ഡപങ്ങള്‍ കടന്ന് ഗര്‍ഭഗൃഹത്തിലെത്തുന്ന ഭക്തര്‍ പെട്ടന്ന് ഒറ്റശരീരമുളള ഒഴുക്കായി മാറുന്നു. 'ഗോവിന്ദ, ഗോവിന്ദ' ധ്വനികളുടെ പശ്ചാത്തലത്തില്‍ ഭക്തപ്രഹര്‍ഷത്തിന്റെ പാല്‍ക്കടലില്‍ അലിഞ്ഞ് ഒരു നിമിഷാര്‍ധത്തിന്റെ  à´®à´¾à´¤àµà´°à´‚ ദര്‍ശന പുണ്യം. പക്ഷെ അതത്രയും മതി. സാഫല്ല്യത്തിന്. à´Žà´Ÿàµà´Ÿà´Ÿà´¿ വലിപ്പത്തിലുളള കൃഷ്ണശിലാവിഗ്രഹമാണ് ദേവന്റേത്. മന്ദഹാസത്താല്‍ വിരിയുന്ന അധരങ്ങള്‍. മിഴികള്‍ അര്‍ദ്ധനിമീലിതമാണ്. നെറ്റിയെ മുക്കാലും മറക്കുന്ന, നാസികാഗ്രം മുതല്‍ തുടങ്ങുന്ന ധവളകര്‍പ്പൂരത്താല്‍ തീര്‍ത്ത പ്രശസ്തമായ നാമം. അതിനു നടുവിലൂടെ മുകളിലേക്കു നീളുന്ന കസ്തൂരി കൊണ്ടുള്ള അരുണവര്‍ണ്ണത്തിലുള്ള നേര്‍ത്ത ഗോപി. തുടുത്ത കവിളിനു താഴെ താടിയില്‍ നവനീതം കൊണ്ടു തീര്‍ത്ത മറുക്. à´¸à´°àµâ€à´µà´¾à´­à´°à´£à´µà´¿à´­àµ‚ഷിതനാണ് സ്വാമി. അമൂല്ല്യവും രത്‌നഖചിതവുമായ ബാലാജിയുടെ കീരീടം പുകള്‍പെറ്റതാണ്. 28000 വൈരബിന്ദുക്കള്‍ മാററു കൂട്ടുന്ന മകുടത്തില്‍ മേരുപച്ച'എന്ന മരതകം പരിലസിക്കുന്നു. കാതില്‍ മകരകുണ്ഡലങ്ങള്‍. ചതുര്‍ബാഹുവായ കലിയുഗനായകന്റെ പിന്‍വലം കൈയ്യില്‍ ശ്രീചക്രം വിരാജിക്കുന്നു. പിന്‍ ഇടതു കൈയ്യില്‍ പാഞ്ജജന്യം. വൈകുണ്ഠഹസ്തവും അഭയദായകവുമായ വലതുകൈ ചൂണ്ടുന്നത് വിഷ്ണുപാദത്തിലേക്കാണ്. ഇടതുകൈ ദേവന്‍ ഊരുവില്‍  à´¬à´¨àµà´§à´¿à´šàµà´šà´¿à´°à´¿à´•àµà´•àµà´¨àµà´¨àµ. മകരകാന്തി, സൂര്യകാന്തി, ലക്ഷമീഹാരം, സാലിഗ്രാമഹാരം എന്നീ മാല്യങ്ങള്‍ ദേവനെ അലങ്കരിക്കുന്നു. ഇടതു മാറില്‍ ലക്ഷീദേവിയും വലതു മാറില്‍ പദ്മാവതിയും. സ്വര്‍ണ്ണ അരപ്പട്ടയോടു ചേര്‍ന്ന സൂര്യകടാരിയെന്ന വാള്‍. ഇടതു ചുമലിനെ ചുറ്റി സൗവര്‍ണ്ണ യജ്ഞോപവീതം. കല്ലുകള്‍ പതിച്ച കാപ്പുകളും, തോള്‍വളകളും,  à´¸à´°àµâ€à´ªàµà´ªà´¾à´­à´°à´£à´™àµà´™à´³àµà´‚ ബാഹുക്കളെ പ്രശോഭിപ്പിക്കുന്നു. പാദകമലങ്ങളെ സ്വര്‍ണ്ണപാശത്താല്‍ ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. സ്വാമിയെ വലയം ചെയ്യുന്ന ശിഖാമണിയെന്ന ഗംഭീരമായ പുഷ്പമാല്യത്തിനു പുറമെ പട്ടുത്തരീയങ്ങളും പുഷ്പഹാരങ്ങളും. ഐശ്വര്യത്തിന്റെയും സൗന്ദര്യത്തിന്റെയും മൂര്‍ത്തിമദ്ഭാവം. tirupati 4 à´…മ്പരപ്പിക്കുന്ന ആകാരഗരിമയേക്കാള്‍ അതിശയിപ്പിക്കുന്ന തേജസ്സാണ് ക്ഷേത്രത്തിന്റെ മുഖമുദ്ര. വിശാലമാണ് ക്ഷേത്രാങ്കണം. വലതുഭാഗത്ത് കലാര്‍ച്ചനകള്‍ അരങ്ങേറുന്ന മനോഹരമായ അരങ്ങ്. ക്ഷേത്രത്തെ വലയം ചെയ്യുന്ന പുറത്തുള്ള പ്രദക്ഷിണവഴിയുടെ ഓരങ്ങളില്‍ മഠങ്ങളും, ഓഫീസുകളും താമസസ്ഥലങ്ങളും. ഇടതു വശത്ത് ക്ഷേത്ര പ്രാകാരത്തോടു ചേര്‍ന്ന് ഉദ്യാനം. സന്ധ്യാദീപ്തിയുടെ നിറവില്‍ à´—à´¿à´°à´¿ നിരകളുടെ പശ്ചാത്തലത്തില്‍ ആലക്തിക ദീപപ്രഭയില്‍ മുങ്ങിക്കിടക്കുന്ന ക്ഷേത്രത്തിന്റെ ദൃശ്യം സ്വപ്‌നസമാനമാണ്. മുഖഗോപുരത്തിനു പിന്നില്‍ കാണുന്ന ഗര്‍ഭഗൃഹത്തെ ആവരണം ചെയ്യുന്ന മുന്നു തട്ടുകളുള്ള സ്വര്‍ണ്ണമയമായ വിമാനമാണ് ആനന്ദനിലയം. മടങ്ങുമ്പോള്‍ ഭഗവദ് ദര്‍ശനത്തോളം പുണ്യകരമായ ആന്ദനിലയത്തെ വണങ്ങുമ്പോഴാണ് തിരുമല ദര്‍ശനം പൂര്‍ത്തിയാവുക. à´¤à´¿à´°àµà´ªàµà´ªà´¤à´¿ ലഡു à´¤à´¿à´°àµà´ªàµà´ªà´¤à´¿à´¯àµ†à´•àµà´•àµà´±à´¿à´šàµà´šàµ‹à´°àµâ€à´•àµà´•àµà´®àµà´ªàµ‹à´³àµâ€ പ്രസാദമായ ലഡുവാണ് മനസ്സിലാദ്യം ഒര്‍മ്മ വരിക. ശ്രീവരി ലഡുവിന്റെ സ്വാദും വലിപ്പവും പ്രശസ്തമാണ്.  à´¬à´¾à´²à´¾à´œà´¿à´¯àµà´Ÿàµ† നിവേദ്യമായി ലഡു മാറിയിട്ട് മൂന്നൂറോളം വര്‍ഷമായി. കടലമാവ്, പഞ്ചസാര, നെയ്യ്, കുങ്കുമം, എണ്ണ, കിസ്മിസ്സ്, ബദാം, കശുവണ്ടി എന്നിവയാണ് ചേരുവകള്‍. വലിയ പൊട്ടുവില്‍ (അടുക്കള) ഷിഫ്റ്റ് അടിസ്ഥാനത്തില്‍ അര്‍ച്ചക എന്നറിയപ്പെടുന്ന പ്രത്യേക പാചകവിദ്ഗധരാണ് ലഡു നിര്‍മ്മിക്കുന്നത്. ദിനം പ്രതി 1,50,000 ലഡുവാണ് ഉണ്ടാക്കുന്നത്. à´µàµà´¯à´¾à´œà´¨àµâ€à´®à´¾à´°àµà´‚ കരിഞ്ചന്തയും കാരണം ശ്രീവരി ലഡുവിന് ഇപ്പോള്‍ കോപ്പിറൈറ്റും, പേറ്റന്റും ഉണ്ട്. ഒന്നരക്കോടിയോളം രൂപയാണ് പ്രതിവര്‍ഷം ദേവസ്ഥാനത്തിന് ലഡുവില്‍ നിന്നുളള വരുമാനം. tirupati 6 à´à´¤à´¿à´¹àµà´¯à´µàµà´‚, ചരിത്രവും à´¸à´ªàµà´¤à´—ിരിയുടെ  à´…ധിപനാണ് വെങ്കിടാചലപതി. ശേഷാചലം, ഗരുഡാചലം, നാരായണാചലം, വൃഷഭാചലം, വൃഷാചലം, ആജ്ഞനേയാചലം, വെങ്കിടാചലം എന്നിവയാണ് ഏഴ് ഗിരികള്‍. അവയില്‍ .വെങ്കിടാചലത്തിലാണ്, ഏഴുമലൈയായ ഭഗവാന്‍ കുടി കൊള്ളുന്നത്. ലക്ഷമീദേവി കുടികൊള്ളുന്ന മലയുടെ, തിരുമലയുടെ, നാഥനായതിനാല്‍ തിരുമലേശനെന്നും, തിരുമലപ്പനെന്നും, തിമ്മപ്പയെന്നും ഭഗവാനെ വിശേഷിപ്പിക്കുന്നു. à´²àµ‹à´•à´ªà´°à´¿à´ªà´¾à´²à´•à´¨à´¾à´¯ മഹാ വിഷ്ണു ശ്രീനിവാസനായി വെങ്കിടാദ്രിയിലെത്തിയതിനു പിന്നില്‍ കഥയുണ്ട്. ലോകനന്മക്കായി യാഗം ചെയ്യുന്ന മുനിമാരോട് യജ്ഞഫലത്തെ ആര്‍ക്കു നല്‍കാനാണ് തീരുമാനിച്ചതെന്ന് നാരദന്‍ ചോദിച്ചു. ത്രിമൂര്‍ത്തികളില്‍  à´¤àµà´°àµ€à´—ുണാതീതനായ ഒരാള്‍ക്കാണത് നല്‍കുക എന്നവര്‍ മറുപടി നല്‍കി. ഇതിനായി ഭൃഗുമഹര്‍ഷിയെ അവര്‍ ചുമതലപ്പെടുത്തി. മുനിയുടെ ആഗമനത്തെ അവഗണിച്ച ബ്രഹ്മദേവനേയും, മഹാദേവനേയും ശപിച്ച ഭൃഗു വൈകുണ്ഠത്തിലുമെത്തി. യോഗനിദ്രയിലായിരുന്ന നാരായണന്റെ മാറില്‍ കോപം പൂണ്ട മുനി ചവിട്ടി. ഒട്ടും ചാഞ്ചല്ല്യപ്പെടാതെ മഹാവിഷ്ണു മുനിവര്യനോട് മാപ്പു ചൊദിച്ചു. സംപ്രീതനായ മുനി മാഹാവിഷ്ണുവാണ് യജ്ഞഫലത്തിനര്‍ഹന്‍ എന്നു പ്രഖ്യാപിച്ചു. തന്റെ ഇരിപ്പടമായ  à´®à´¾à´±à´¿à´Ÿà´¤àµà´¤à´¿à´²àµâ€ ചവിട്ടിയിട്ടും  à´®àµà´¨à´¿à´¯àµ‹à´Ÿàµ പരിഭവിക്കാത്ത ഹരിയുടെ പ്രവൃത്തിയില്‍ കോപം പൂണ്ട ലക്ഷമീദേവി കൊല്ലാപുരത്തു (മഹാരാഷ്ട്രയിലെ കോലാപ്പൂര്‍) ചെന്ന് തപസ്സു തുടങ്ങി. വിരഹം പൂണ്ട് വൈകുണ്ഠത്തില്‍ നിന്ന് ഖിന്നനായി ഭൂമിയിലെത്തിയ ഭഗവാന്‍ വരാഹഗിരിയിലെത്തി ആദിവരാഹമൂര്‍ത്തിയെ കണ്ട് സ്ഥലം വാങ്ങി ചിതല്‍പുറ്റില്‍ നിരാഹാരമനുഷ്ഠിച്ച് തപസ്സു തുടങ്ങി.  à´¸à´¹àµ‹à´¦à´°à´¨àµà´±àµ† അവസ്ഥയറിഞ്ഞുവിഷമിച്ച പാര്‍വതീദേവിയുടെ അഭ്യര്‍ഥന പ്രകാരം ശ്രീപരമേശ്വരനും ബ്രഹ്മാവും പശുവും കുട്ടിയുമായി രൂപാന്തരപ്പെട്ടു. ഇടയസ്ത്രീയായി വേഷം മാറിയ ദേവി പശുവിനേയും കിടാവിനേയും പ്രദേശം ഭരിക്കുന്ന ചോളരാജാവിനു നല്‍കി. പശു നിത്യവും വരാഹഗിരിയിലെത്തി ചിതല്‍പ്പുറ്റിനു മുകളില്‍ നിന്ന് വിഷ്ണുവിന് പാല്‍ ചുരത്തി നല്‍കിക്കൊണ്ടിരുന്നു. ഇതു കണ്ട ഒരിടയന്‍ ആത്ഭുത ദൃശ്യത്തെ രാജാവിനെ ധരിപ്പിച്ചു. 
 
tirupati 7 à´…ടുത്ത ദിനം രാജാവിന്റെ ആജ്ഞയാല്‍ ഇടയന്‍ ചിതല്‍ പുറ്റിനെ ആഞ്ഞു വെട്ടി. ചോരയൊഴുകുന്ന ശിരസ്സുമായി വിഷ്ണു പുറത്തു വന്നു (അടിയേറ്റ് ശിരസ്സിലെ മുടി ഒരു ഭാഗത്തു നഷ്ടമായ ഭഗവാന് à´† ഭാഗം മറക്കാനാണ് ഭക്തര്‍ മുടി വഴിപാട് നടത്തുന്നത്).  à´•àµà´·à´®à´¾à´ªà´£à´‚ നടത്തിയ രാജാവിനെ ഭഗവാന്‍ പിശാചാകട്ടെ എന്നു ശപിച്ചു, പിന്നീട് ദയ തോന്നി, തുടര്‍ജന്മത്തില്‍ ആകാശരാജാവായി ജനിക്കാനും, രാജാവിന്റെ പുത്രിയായ  à´…വതരിക്കുന്ന പദ്മാവതിയെ ശ്രീനിവാസനായി വന്ന് താന്‍ വിവാഹം ചെയ്യാമെന്നും അനുഗ്രഹിച്ചു. പിന്നീട് കുബേരനില്‍ നിന്ന് വിവാഹച്ചെലവിനായി പണം à´•à´Ÿà´‚ കൊണ്ട (ലക്ഷമീ പരിത്യകതനായതിനാല്‍) ശ്രീനിവാസനായ ഭഗവാന്‍ പദ്മാവതിയെ വിവാഹം ചെയ്ത് അവതാരോദ്ദേശം പൂര്‍ത്തിയാക്കുന്നു. ശ്രീനിവാസന്‍ വരാഹഗിരിയായ വെങ്കിടാദ്രിയിലും, പദ്മാവതി തിരുപ്പതിക്കടുത്തുള്ള തിരുച്ചാനൂരിലും വസിക്കുന്ന എന്നാണ് വിശ്വാസം. à´µà´°à´¾à´¹à´—ിരിയില്‍ ക്ഷേത്രം ആദ്യമായി നിര്‍മ്മിച്ചത് തൊണ്ടമാന്‍ രാജാവാണെന്ന് വിശ്വസിക്കപ്പെടുന്നു. അന്ന് തൊണ്ടമണ്ഡലത്തിന്റെ അതിരായിരുന്നു സപ്തഗിരികള്‍. പിന്നീട് ചോളന്‍മാരും പല്ലവരും പാണ്ഡ്യരും തിരുമലദേവനെ ആരാധിച്ചു പോന്നു. വിജയനഗര സാമ്രാജ്യത്തിനു കീഴിലാണ്, പ്രത്യേകിച്ച് കൃഷ്ണദേവ രായരുടെ കാലത്താണ് ക്ഷേത്രം അഭിവൃദ്ധിപ്രാപിക്കുന്നത്. മറാത്തരും, മുസ്ലിം രാജവംശങ്ങളും ക്ഷേത്രത്തിന് പ്രാമുഖ്യം നല്‍കിപ്പോന്നിരുന്നു. മാലിക് കഫൂറിന്റെ ദക്ഷിണേന്ത്യന്‍ ആക്രമണത്തിനു വിധേയമാകാത്ത അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി. ആക്രമണം നേരിട്ട ശ്രീരംഗം ക്ഷേത്രത്തിലെ രംഗനാഥവിഗ്രഹം സുരക്ഷിതമായി കാത്തുവെച്ചത് ഇവിടെയായിരുന്നു. അതിന്റെ ഓര്‍മക്കായുള്ളതാണ് ക്ഷേത്രത്തിലെ രംഗനാഥ മണ്ഡപം.  tirupati 8 à´®à´¦àµà´°à´¾à´¸àµ പ്രസ്ഡന്‍സിയുടെ ഗവര്‍ണ്ണറായിരുന്ന തോമസ് മണ്‍റോ ബാലാജിയുടെ ഭക്തനായിരുന്നു. ബ്രട്ടീഷുകാര്‍ 1843 ല്‍ ക്ഷേത്രനടത്തിപ്പിന്റെ ചുമതല ഹതിറാംജി മഠത്തിനു കൈമാറി. 1933 ല്‍ സ്‌പെഷല്‍ ആക്റ്റ് പ്രകാരം ഭരണം തിരുമല തിരുപതി ദേവസ്ഥാനത്തില്‍ നിക്ഷിപ്തമായി. എട്ടടി നീളമുള്ള ശിലാവിഗ്രഹം സ്വയംഭൂവാണെന്നാണ് സങ്കല്‍പ്പം. ക്ഷേത്രത്തെപറ്റിയുള്ള പരാമര്‍ശങ്ങള്‍ ബി.സി. രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട തൊല്‍കാപ്പിയത്തിലുണ്ടെങ്കിലും മൂര്‍ത്തി ആരാണെന്ന് വ്യക്തമല്ലായിരുന്നു. സര്‍പ്പാഭരണങ്ങള്‍ ഉള്ളതിനാല്‍ ശിവനാണെന്നും, മലമുകളിലായതിനാല്‍ സുബ്രഹ്മണ്യനാണെന്നും വാദങ്ങളുണ്ട്. തിരുപ്പതി വെഷ്ണവക്ഷേത്രമാണെന്ന് അസന്നിഗ്ദ്ധമായി നിര്‍വചിച്ചത് രാമാനുജാചാര്യരാണ് (1017-1137). പൂജാവിധികളും ക്രിയകളും നിര്‍ദ്ദേശിച്ചതും  à´…ദ്ദേഹമാണ്. à´µàµ†à´™àµà´•à´¿à´Ÿà´¾à´šà´²à´ªà´¤à´¿ ദര്‍ശനം à´…മ്പതിനായിരത്തിലധികം പേര്‍ ദിവസവും ബാലാജിയെ ദര്‍ശിക്കാനെത്തുന്നു എന്ന കണക്കുകള്‍ പറയുന്നു. ഇത്രയും തീര്‍ഥാടകര്‍ക്ക്  à´¶àµà´°àµ€à´¨à´¿à´µà´¾à´¸à´¨àµà´±àµ† സവിധത്തിലെത്താന്‍ കുറ്റമറ്റരീതിയിലുള്ള ക്യൂ സംവിധാനം തിരുമല തിരുപ്പതി ദേവസ്ഥാനം ഒരുക്കിയിട്ടുണ്ട്.  à´‡à´¤à´¾à´£àµ വൈകുണ്ഠം ക്യൂ കോംപ്ലക്‌സ്. ക്ഷേത്രത്തിലേക്കു നീളുന്ന, ഇരിപ്പിടങ്ങളോടുകൂടിയ നിരവധി ഹോളുകളുടെ ഒരു സഞ്ചയമാണ് ക്യൂ കോംപ്ലക്‌സ്. സൗജന്യ ഭക്ഷണം, പാനീയം, ആരോഗ്യ പരിരക്ഷക്കുള്ള സംവിധാനങ്ങള്‍, പുസ്തകങ്ങള്‍, ചിത്രങ്ങള്‍, കലണ്ടറുകള്‍ എന്നിവ വില്‍ക്കുന്ന സ്റ്റാളുകള്‍, ടോയ്‌ലറ്റുകള്‍ എന്നീ സൗകര്യങ്ങള്‍ ഹോളുകളില്‍ ലഭ്യമാണ്. എല്ലാ ഹോളുകളിലും കാത്തിരിക്കുന്ന ഭക്തര്‍ക്കായി അധ്യാത്മിക ടെലിവിഷന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു. tirupati 9 à´¸à´°àµâ€à´µà´¦à´°àµâ€à´¶à´¨à´‚: തീര്‍ഥാടകര്‍ക്കുള്ള സൗജന്യദര്‍ശമാണിത്. ദിവസവും പതിനെട്ടു മണിക്കൂര്‍ നേരം സര്‍വദര്‍ശനത്തിനായി അനുവദിക്കാറുണ്ട്. തിരക്കിനനുസരിച്ച് ക്യൂവിലെ കാത്തിരിപ്പ് 5 മണിക്കൂര്‍ മുതല്‍ മേലേക്കു നീളാം. à´ªàµà´°à´¤àµà´¯àµ‡à´• പ്രവേശ (ശീഘ്രദര്‍ശനം): മണിക്കൂറുകളുടെ കാത്തു നില്‍പ്പൊഴിവാക്കി ദേവനെ വേഗത്തില്‍ ദര്‍ശിക്കാനുള്ള സംവിധാനമാണിത്. ഉടന്‍ ദര്‍ശനം എന്ന തെറ്റിധാരണ ഒഴിവാക്കാനായി അധികൃതര്‍ ശീഘ്രദര്‍ശനം എന്ന പേരു മാറ്റി പ്രത്യേക പ്രവേശ എന്നാക്കിയിട്ടുണ്ട്. 300 രൂപയാണ് ഇതിനുള്ള ടിക്കറ്റ് ചാര്‍ജ്ജ്. ടിക്കറ്റ് വൈകുണ്ഠം ക്യൂ കോംപ്ലക്‌സ്-1 ലുള്ള നാലു പ്രത്യേക കൗണ്ടറുകളില്‍ നിന്നും ലഭിക്കും.  à´¦à´¿à´µàµà´¯à´¦à´°àµâ€à´¶à´¨à´‚: തിരുപ്പതിയില്‍ (അലിപിരി) നിന്ന് മലകയറി ഗലി ഗോപുരം വഴിയോ, ശ്രീവരി മേടുവഴിയോ വന്നവര്‍ക്കുള്ള പ്രത്യേക ദര്‍ശന സംവിധാനമാണിത്. ഇവര്‍ക്ക് ദര്‍ശന സമയവും രേഖപ്പെടുത്തിയ പ്രത്യേക  à´¬à´¯àµ‹à´®àµ†à´Ÿàµà´°à´¿à´•àµà´•àµ ടോക്കണ്‍ സ്ട്രിപ്പുകള്‍ നല്‍കും.tirupati 10 à´¸àµà´¦à´°àµâ€à´¶à´¨àµâ€ ടോക്കണ്‍ സംവിധാനം: തിരക്കു കുറക്കാനുളള മറ്റൊരു സംവിധാനമാണിത്. സൗജന്യമായും, ചെറിയ തുകയ്ക്കും ബയോമെട്രിക്ക് ടോക്കണ്‍ ലഭ്യമാണ്. ദര്‍ശനത്തിനുള്ള സമയം ടോക്കണില്‍ രേഖപ്പെടുത്തിയിരിക്കും. പ്രസ്തുത സമയത്ത് തീര്‍ഥാടകര്‍ ക്യൂ കോംപ്ലക്‌സില്‍ എത്തിയാല്‍ മതി. ടോക്കണ്‍ ടിക്കറ്റുകള്‍ രാവിലെ അഞ്ചു മണി മുതല്‍ ഇനി പറയുന്ന കേന്ദ്രങ്ങളില്‍ ലഭ്യമാണ്.  à´…ംഗവൈകല്ല്യമുളളവര്‍, പ്രായമുളളവര്‍, കുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ എന്നിവര്‍ക്ക് പ്രധാന കവാടത്തിനടുത്തുള്ള പ്രത്യേക ഗേറ്റ് വഴി നിശ്ചിത സമയങ്ങളില്‍ ദര്‍ശനം നടത്താനുള്ള സൗകര്യമുണ്ട്. ഇവര്‍ക്ക് കൂടെ ഒരാളെയും കൊണ്ടു പോകാം. ദര്‍ശനം നടത്തി കഴിഞ്ഞവര്‍ക്ക് സൗജന്യ ഭക്ഷണം പ്രസാദമായി ലഭിക്കും. à´¤à´¿à´°àµà´®à´² നടന്നു കയറാന്‍: 3500 പടികളുള്ള, ഒമ്പതു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുമല കയറ്റത്തിന് ചുരുങ്ങിയത് നാലു മണിക്കൂറെടുക്കും. കയറ്റം ആരംഭിക്കുന്നത് വെങ്കിടാദ്രിയുടെ താഴ്‌വരയിലെ അലിപിരിയില്‍ വെച്ചാണ്.  à´†à´¦àµà´¯ ഘട്ടം കുത്തനെയുള്ള കയറ്റമായതിനാല്‍, തുടക്കത്തിലുള്ള 1500 ഓളം പടികള്‍ സാവധാനം കയറാന്‍ ശ്രദ്ധിക്കണം. വഴിയിലുടനീളം വെയിലിനെ പ്രതിരോധിക്കുന്ന ഷീറ്റുകളാല്‍ നടപ്പാത മൂടിയിട്ടുണ്ട്. ഭക്ഷണം, വെള്ളം,  à´«àµ‹à´£àµâ€ സൗകര്യം, ടോയ്‌ലറ്റുകള്‍ എന്നിവ വഴിയില്‍ ലഭ്യമാണ്. സഹായിക്കാന്‍ ഗാര്‍ഡുകളുമുണ്ടാവും. കയറ്റത്തിലുടനീളം ചെറിയ കോവിലുകളുമുണ്ട്. മല കയറുമ്പോള്‍ കൂട്ടമായി കയറുന്നത് നന്നായിരിക്കും. രാത്രി യാത്ര ഒഴിവാക്കുന്നതും നന്നായിരിക്കും. tirupati 11

Related News