Loading ...

Home Gulf

പോയ വര്‍ഷം ഖത്തര്‍ സന്ദര്‍ശിച്ചത് പതിനെട്ട് ലക്ഷം വിദേശികള്‍

പോയ വര്‍ഷം ഖത്തറിലെത്തിയത് പതിനെട്ട് ലക്ഷം സന്ദര്‍ശകര്‍ എന്ന് വികസന ആസൂത്രണ മന്ത്രാലയം അറിയിച്ചു . ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും എത്തിയത് . സര്‍ക്കാര്‍ വിലയിരുത്തല്‍ അനുസരിച്ച്‌ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിജയം കാണുകയാണ് . 2018 ല്‍ ഖത്തര്‍ കാണണുന്നതിനായി പതിനെട്ട് ലക്ഷം വിദേശ സന്ദര്‍ശകരാണ് എത്തിയത് . എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നാല്‍പ്പത്തിയൊന്ന് ശതമാനം പേര്‍ ആണ് എത്തിയത് . 29 ശതമാനം പേര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും . 1.61 ലക്ഷം പേര്‍ അമേരിക്കയില്‍ നിന്ന് ഖത്തറിലെത്തിയപ്പോള്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്ന് രണ്ട് ലക്ഷം പേരാണ് സന്ദര്‍ശനം നടത്തിയത് .വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയമാണ് . നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് കാണികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഖത്തര്‍ ടൂറിസം മേഖലയില്‍ നടപ്പാക്കി വരുന്നത് . വിദേശികള്‍ക്ക് 15 വ്യത്യസ്ത വിസകളില്‍ നിന്ന് ഖത്തര്‍ സന്ദര്‍ശനം നടത്താനാകും .

Related News