Loading ...

Home cinema

അന്ന് ഞാന്‍ അജിത്തിനോട് പറഞ്ഞു ഒരിക്കലും നടിയെ വിവാഹം ചെയ്യരുതെന്ന്: രമേഷ് ഖന്നയുടെ വാക്കുകള്‍...

തമിഴ് സിനിമയുടെ തല അജിത്ത് കേരളക്കരയുടെ മരുമകനാണ്. മലയാളത്തിലെ ഒരുകാലത്തെ സൂപ്പര്‍ഹിറ്റ് നായിക ശാലിനിയെ വിവാഹം ചെയ്തത് തമിഴ് സൂപ്പര്‍താരം അജിത്താണ്.ശാലിനി മലയാളത്തില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്തതിന് പിന്നാലെ തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. തല അജിത്തിന്റെ ബ്ലോക്ബസ്റ്റര്‍ ചിത്രം അമര്‍ക്കളത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ സംഭവം പങ്കുവെച്ച്‌ സംവിധായകനും അജിത്തിന്റെ അടുത്ത സുഹൃത്തുമായ രമേഷ് ഖന്ന. അമര്‍ക്കളത്തില്‍ അജിത്തിനൊപ്പം വര്‍ക്ക് ചെയ്യുമ്ബോള്‍ അദ്ദേഹം ശാലിനിയുമായി പ്രണയത്തിലാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. ഇതൊന്നുമറിയാതെ ഒരു സുഹൃത്തെന്ന നിലയില്‍ ഒരിക്കലും ഒരു നടിയെ വിവാഹം ചെയ്യരുതെന്നും അത് ഡൈവോഴ്‌സില്‍ അവസാനിക്കുമെന്നുമൊക്കെ ഞാന്‍ അജിത്തിനെ ഉപദേശിച്ചു.  ഒരു സാധാരണ പെണ്‍കുട്ടിയെ വിവാഹം ചെയ്യൂ അതാണ് ജീവിതത്തിന് നല്ലതെന്നും പറഞ്ഞു കൊടുത്തു. ഒരു ചെറുചിരിയോടെ അജിത്ത് അതെല്ലാം കേള്‍ക്കുകയും തലകുലുക്കുകയും ചെയ്തു.ഞാന്‍ അജിത്തിനോട് സംസാരിക്കുന്നത് കണ്ട് അമര്‍ക്കളത്തിന്റെ സംവിധായകന്‍ സരണ്‍ എന്നെ വിളിച്ച്‌ എന്താണ് സംസാരിച്ചതെന്ന് ചോദിച്ചു. ഞാന്‍ ഉപദേശത്തെകുറിച്ച്‌ പറഞ്ഞപ്പോള്‍, അദ്ദേഹം ശാലിനിയും അജിത്തും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നതായും വെളിപ്പെടുത്തി. അത് കേട്ട് ഞാന്‍ ഷോക്കായി പോയി.പിന്നത്തെ വര്‍ഷം നടന്ന അജിത് ശാലിനി വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ആ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമാണുള്ളത് രമേശ് പറയുന്നു.

Related News