Loading ...

Home Gulf

ഒമാനിലെ കണ്ണൂരുകാരെ നിങ്ങൾക്കൊരു സന്തോഷവാർത്ത

മ​സ്​​ക​ത്ത്​: ഗോ ​എ​യ​റി​ന്റെ മ​സ്​​ക​ത്ത്​-​ക​ണ്ണൂ​ർ സ​ർ​വി​സി​ന്റെ ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു.

മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ ആണ് ആ​രം​ഭി​ക്കു​ന്ന ഗോ ​എ​യ​റി​​െൻറ മ​സ്​​ക​ത്ത്​-​ക​ണ്ണൂ​ർ സർവ്വീസ് ആരംഭിക്കുന്നത്.

വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ബു​ക്കി​ങ്​ ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ മ​സ്​​ക​ത്തി​ൽ നി​ന്ന്​ വെ​ള്ളി, ഞാ​യ​ർ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്.

ക​ണ്ണൂ​രി​ൽ​നി​ന്ന്​ രാ​ത്രി 9.45ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം 12 മ​ണി​ക്ക്​ മ​സ്​​ക​ത്തി​ലെ​ത്തും.

തി​രി​കെ ഒ​രു മ​ണി​ക്ക്​ പു​റ​പ്പെ​ട്ട്​ ഇ​ന്ത്യ​ൻ സ​മ​യം ആ​റി​ന്​ ക​ണ്ണൂ​രി​ലെ​ത്തും.ബു​ക്കി​ങ്​ ആ​രം​ഭി​ച്ച​പ്പോ​ൾ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ 30 റി​യാ​ലും ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്ക്​ 60​ റി​യാ​ലു​മാ​യി​രു​ന്നു നി​ര​ക്ക്.

തി​ര​ക്കേ​റി​യ​തോ​ടെ ഇ​ത്​ 45 റി​യാ​ലാ​യി ഉ​യ​ർ​ന്ന​താ​യി മ​ത്ര​യി​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി ന​ട​ത്തു​ന്ന ത​ൻ​സീ​ർ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി 28ന്​ ​ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ആ​ദ്യ സ​ർ​വി​സി​ൽ 35 റി​യാ​ലാ​ണ്​ വെ​ബ്​​സൈ​റ്റി​ൽ നി​ര​ക്ക്​ കാ​ണി​ക്കു​ന്ന​ത്. മ​സ്​​ക​ത്തി​ൽ നി​ന്നു​ള്ള അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ സ​ർ​വി​സി​ന്​ 33 റി​യാ​ലും 30 റി​യാ​ലു​മാ​ണ്​ നി​ര​ക്ക്.

സ്വ​ന്തം നാ​ട്ടി​ൽ നേ​രി​ട്ട് വി​മാ​ന​മി​റ​ങ്ങു​ക​യെ​ന്ന സ​ന്തോ​ഷം സാ​ക്ഷാ​ത്​​ക​രി​ക്കു​ന്ന​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്​ ഒ​മാ​നി​ലെ ക​ണ്ണൂ​രു​കാ​ർ.

Related News