Loading ...

Home charity

ഒരു മഹത്തായ ദാനത്തിന്‍റെ കഥ…

സെയ്ഫ് ചക്കുവള്ളി

ജീവിച്ചു കൊതി തീരാതെ, ജീവന്‍ നിലനിര്‍ത്താനായി അവയവങ്ങള്‍ ദാനം ചെയ്തു കിട്ടുന്നതും കാത്തിരിക്കുന്നവരുടെ എണ്ണം 5000 കവിയും നമ്മുടെ നാട്ടില്‍. കഴിഞ്ഞ വര്‍ഷം ആ സ്ഥാനത്ത് അവയവങ്ങള്‍ മരണാന്തരം ദാനം ചെയ്തവരുടെ എണ്ണം അഞ്ച്. നീതിപീഠത്തിന്റെ ഇടപെടലുകളും അതിനെ തുടര്‍ന്ന് സര്‍ക്കാര്‍
കൊണ്ടുവന്ന നിയമ നിഷ്‌കര്‍ഷകളും എല്ലാം ചേര്‍ന്ന് മരണാന്തര അവയവദാന പ്രക്രിയയെ ഒരു ബാലികേറാമലയാക്കിയിരിക്കുന്ന നാളുകളില്‍ ഒരു പെറ്റമ്മയുടെ മനസിന്റെ വലിപ്പം നാടിനാകെ മാതൃകയാവുകയാണ്. റോഡപകടത്തില്‍ ഭര്‍ത്താവും ഏക മകനും നഷട് മായ കൊല്ലം ശൂരനാട് നെല്ലിപ്പള്ളില്‍ വിജയശ്രീ മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത മഹാസുകൃതത്തിലൂടെ മരണം കാത്തു കിടന്ന മൂന്നു പേര്‍ക്ക് ജീവിതത്തിലേക്ക് വിരല്‍ത്തുമ്പ് നീട്ടി നല്‍കി. ഒപ്പം രണ്ട് അന്ധജന്മങ്ങളെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തി. അതിലെല്ലാമുപരി അകാലത്തില്‍ വിധി കൊത്തിപ്പറിച്ചുകൊണ്ടുപോയ പൊന്നോമന മകന്‍ അവരുടെ ഉള്‍ത്തുടിപ്പുകളിലൂടെ അമരത്വം നേടുന്നതും ഈ ‘അമ്മമനസ്’ അറിയുന്നു.

രാജന്‍ പിള്ള മൂന്ന് പതിറ്റാണ്ടിലധികം ഷാര്‍ജ പൊലീസില്‍ ജോലി നോക്കിയശേഷം വിരമിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ആയിരക്കണക്കിന് കാതങ്ങള്‍ അറബിക്കടലിന് മുകളിലൂടെ പറന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങി. സഹോദരന്‍ ജയകുമാര്‍ ഓടിച്ച കാറില്‍ മകന്‍ അമലി (ഉണ്ണിക്കണ്ണന്‍ -20) നൊപ്പം ഡിസംബര്‍ 30ന് വീട്ടിലേക്ക് വരവെ പുലര്‍ച്ചെ അഞ്ചര മണിയോടെ അവര്‍ അപകടത്തില്‍പ്പെട്ടു. വീടെത്താന്‍ വെറും ആറ് മൈലുകള്‍ മാത്രം ശേഷിക്കെ, കൊല്ലം – തേനിദേശീയപാതയില്‍ കടപുഴ കോട്ടവാതുക്കല്‍ വളവില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ചു.

ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിന്റെ മുന്‍ഭാഗത്ത് നിന്ന് അഗ്‌നിശമന സേന എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് രാജന്‍ പിള്ളയെ പുറത്തെടുത്തത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ തന്നെ രാജന്‍ പിള്ള മരണത്തിന് കീഴടങ്ങി. അച്ഛന്റെ വിയോഗവാര്‍ത്ത അറിയാതെ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്നു ജനുവരി ഒന്‍പത് വരെയും അമല്‍. വിജയശ്രീ എന്ന അമ്മയുടെ എല്ലാ പ്രാര്‍ത്ഥനകളും വിഫലമാക്കി അന്ന് രാവിലെ ആറ് മണിയോടെ അമലും അച്ഛന്‍ പോയ ലോകത്തേക്ക് മടങ്ങി.

rajan pilla

ജീവിതത്തില്‍ വിലപ്പെട്ടതൊക്കെയും ബാക്കിവെക്കാതെ വിധി തട്ടിയെടുത്തതറിഞ്ഞ് തകര്‍ന്ന വിജയശ്രീ ഒരു
തീരുമാനത്തിലെത്തി. സിപിഐ മൈനാഗപ്പള്ളി മുന്‍ലോക്ക ല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ കൂടെപ്പിറപ്പ് ദിലീപ് അതിനു പിന്തുണ നല്‍കി. ഉണ്ണിക്കുട്ടന്റെ കണ്ണുകളും കരളും വൃക്ക കളും ദാനം ചെയ്യുക.
പത്തനംതിട്ടജില്ലയിലെ സിഎംഐ കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ഥി ആയിരുന്നു അമല്‍.
കോളജ് ക്രിക്ക റ്റ് ടീം അംഗവും എഐഎസ്എഫ് ശൂരനാട് മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു. സിനിമാട്ടോ
ഗ്രഫിയില്‍ കടുത്ത കമ്പമുണ്ടായിരുന്നു അവന്. പഠന,പഠനേതര പ്രവര്‍ത്തനങ്ങളിലെല്ലാം മികവ് പുലര്‍ത്തിയ
യുവാവ്. ഓര്‍മ്മ വച്ചകാലം മുതല്‍ പ്രവാസ ജീവിതം നയിക്കുന്ന അച്ഛനെ കൂട്ടിക്കൊണ്ടു വരും വഴിയാണ് അവന്‍ വിധിയുടെ ക്രൂരതയ്ക്ക് ഇരയായത്.

ഏക മകന്‍ മറ്റുള്ളവരിലൂടെ അമരത്വം നേടട്ടേയെന്ന് ആഗ്രഹിച്ച അമ്മയെ മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്ന ഏജന്‍സിയായ കേരള നെറ്റവ്ർക്ക്  ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗിന്റെ (കെഎന്‍ഒഎസ്) പ്രവര്‍ത്തകര്‍ സമീപിച്ചു. അമലിന്റെ ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലെ രണ്ടു രോഗികള്‍ക്കും മറ്റൊരു വൃക്ക മെഡിക്കല്‍ കോളജിലെ ഒരു സ്വീകര്‍ത്താവിനും നല്‍കി. കണ്ണുകള്‍ തിരുവനന്തപുരം നേത്രരോഗ ഇന്‍സ്റ്റിട്യൂട്ടിലെ രണ്ടു അന്ധരോഗികള്‍ക്ക് പ്രകാശമായി. അമ്മയുടെ à´ˆ മഹാദാനത്തിലൂടെ അമല്‍ à´ˆ വര്‍ഷത്തെ ആദ്യ അവയവ ദാതാവ് ആവുകയായിരുന്നു.

മകനും ഭര്‍ത്താവും നഷട്മായ കൊടും വേദനയില്‍ നിന്ന് ഇനിയും വിജയശ്രീ മുക്തയായിട്ടില്ല. 23 വര്‍ഷം നീണ്ട ദാമ്പത്യം സമ്മാനിച്ച ഉണ്ണിക്ക ണ്ണനെയും സ്‌നേഹനിധിയായ അവന്റെ അച്ഛനെയും ആകസ്മികമായി നഷ്ടപ്പെട്ട ഈ പെണ്‍മനസിന് സാധാരണ ജീവിതത്തിലേക്കുള്ളൊരു മടങ്ങിപ്പോക്ക് നിയതിക്ക് മാത്രം നിശ്ചയിക്കാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ ആ അമ്മയുടെ കാരുണ്യം കൊണ്ട് ജീവിതം തിരിച്ചുകിട്ടിയ അഞ്ച് നിസ്സഹായ ജന്മങ്ങളും അവരുടെ ബന്ധുക്കളും ഈ മഹാപുണ്യം കേട്ടറിഞ്ഞ മനസാ വണങ്ങുന്നവരും അവരുടെ പ്രാര്‍ത്ഥനകള്‍ കാലത്തെയും കര്‍മ്മകാണ്ഡങ്ങളെയും മറികടക്കുന്ന ഒന്നാണ്. അമ്മയാണ് ദൈവമെന്ന സുന്ദര വചനത്തിന് സ്വന്തം പ്രവൃത്തിയാല്‍ അര്‍ത്ഥം ചമയ്ക്കുകയാണ് രണഭേരികളുടെ നാട്ടിലെ ഈ പെറ്റമ്മ.

sulfi

അവയവ ദാനത്തിലെ കാണാച്ചരടുകള്‍ മാറ്റണം
ഡോ. എന്‍ സുല്‍ഫി

മാറ്റിവെക്കാന്‍ അവയവങ്ങള്‍ ലഭിക്കാതെ ഏതാണ്ട് 5000ലധികം പേര് കേരളത്തില്‍ മരണ വക്തൃത്തില്‍ കഴിയുകയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളം ഘടകം സെക്രട്ടറി ഡോ. എന്‍ സുല്‍ഫി പറയുന്നു. കേരള നെറ്റവ്ര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങില്‍ വിവിധ അവയവങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത് കാ
ത്തിരിക്കുന്നവര്‍ തന്നെ 2300 വരും. ഒരുകാലത്തും അവയവം കിട്ടില്ല എന്ന നിരാശയില്‍ മു
ങ്ങി മരണമെത്തുന്ന നാളും കാത്ത് കഴിയുന്നനിസ്സഹായര്‍ 1000ലധികം വരും. ഇവിടുത്തെ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ അന്യസംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും അവയവ മാറ്റത്തിന് ശ്രമിക്കുന്നവരുടെ എണ്ണവും ഏതാണ്ട് 2000നു മുകളിലാണ്.

2017 വരെ ശരാശരി 70 പേരില്‍ നിന്ന് മസ്തിഷ്‌ക മരണാനന്തരം അവയവങ്ങ ള്‍ ലഭിച്ചെങ്കില്‍ 2018ല്‍ ഇത് കേവലം 5 മാത്രമായിരുന്നു. 70 അവയവമാറ്റം എന്നാല്‍ ഏതാണ്ട് 350 പേര്‍ക്കാണ്  പ്രയോജനപ്പെടുക. ജീവിച്ചിരിക്കുന്നവര്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നത് (ലൈവ് ഡോണര്‍മാര്‍) നമ്മുടെ നാട്ടില്‍ വിരളമാണ്. രോഗിയുടെ ബന്ധുക്കളോ സ്വയം സന്നദ്ധരായി വരുന്നവരോ ഒഴികെയുള്ള ലൈവ് ഡോണര്‍മാര്‍ക്കിടയില്‍ പണത്തിന്റെ സ്വാധീനമുണ്ട്.
ഇതിനെല്ലാമുള്ള ശാസ്ത്രീയവും ശാശ്വതവുമായ പ്രതിവിധിയാണ് മരണാനന്തര അവയവ ദാനം. നിര്‍ഭാഗ്യവശാല്‍ അത് ഇന്ന് നിരവധി ചങ്ങ ലക്കെട്ടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. അനാവശ്യ ആശങ്കള്‍ ഉയര്‍ത്തി ചിലര്‍ നീതിപീഠത്തെ സമീപി ച്ചതും അതിന് അനുസൃതമായി സര്‍ക്കാര്‍ നിബന്ധനകള്‍ കൊണ്ടുവന്നതും മരണാന്തര അവയവ ദാനത്തിന് തടസ്സമാകുന്നു. പൊല്ലാപ്പുകള്‍ ഭയന്ന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കാന്‍ ന്യൂറോ സര്‍ജന്മാര്‍ തയ്യാറാകാതെ വരുന്നു. സമയത്തിന് അവയവങ്ങ ള്‍ ലഭിക്ക ാതെ നിരവധി പേര്‍ മരണത്തിന് കീഴടങ്ങേണ്ടിവരുന്നു.

ഈ പശ്ചാത്തലത്തിലാണ് സ്വന്തം മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ വിജയശ്രീ എന്ന മാതാവ് കാണിച്ച ഹൃദയ വിശാലത പ്രസക്തമാവുന്നത്. സമാനകളില്ലാത്ത ആ ദാനത്തോട് കേരളീയ സമൂഹവും ഡോക്ടര്‍മാരും കടപ്പെട്ടിരിക്കുന്നു. കേരളത്തിലെ 30000ലധികം വരുന്ന ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎയുടെ
കൂടെപ്പിറപ്പ് കൂടിയാണ് ഇന്ന് ആ മാതാവ്.

(അവയവദാനത്തിലെ കുരുക്കുകളില്‍ നിന്ന് വിമുക്തി തേടി ഐഎംഎ സുപ്രീം കോടതിയില്‍ നടത്തുന്ന കേസില്‍ ഈ അമ്മയുടെ പുണ്യം പ്രത്യേക സത്യവാങ്മൂലമായി സമര്‍പ്പിക്കുമെന്നും ഡോ. എന്‍ സുല്‍ഫി പറഞ്ഞു).

Related News