Loading ...

Home charity

സുബോധ് കുമാര്‍ സിങ്ങിന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകരുടെ 70 ലക്ഷം

ലഖ്‌നൗ: ബുലന്ദ്ഷഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ കുടുംബത്തിന്  യുപി പോലീസിന്റെ വക 70 ലക്ഷത്തിന്റെ സഹായം. യുപി പോലീസ് സമാഹരിച്ചതാണ് à´ˆ തുക.   à´¸à´°àµâ€à´•àµà´•à´¾à´°àµâ€ നേരത്തെ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

പശുവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ആരോപിച്ച്‌  ഡിസംബര്‍ മൂന്നിന് ഒരു സംഘം ബുലന്ദ്ഷഹറില്‍ കലാപമുണ്ടാക്കുകയായിരുന്നു.കലാപസ്ഥലത്ത് എത്തിയപ്പോഴാ ണ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷം നിയന്ത്രിക്കാനാണ് സുബോധ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തിയത്. എന്നാല്‍ കലാപത്തിനിടെ സുബോധ് കുമാറിന് കല്ലേറ് കൊണ്ട് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ കലാപകാരികള്‍ പിന്തുടര്‍ന്ന് വെടിവെച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

ബജ്‌റംഗ്ദള്‍ പ്രദേശിക നേതാവ് യോഗേഷ് രാജ് ആണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ ജനുവരി ആദ്യവാരം പോലീസ് പിടിയിലായിരുന്നു. നേരത്തെ അഖ്‌ലാക്ക് കൊലപാതകം അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍. ഇദ്ദേഹത്തിന്റെ കൊലപാതകത്തില്‍ നേരത്തെ ഏറെ സംശയങ്ങളും ഉയര്‍ന്നിരുന്നു.

Related News