Loading ...

Home cinema

വെള്ളിവെളിച്ചത്തില്‍- 2018‌



വെള്ളിത്തിരയിലെ വിസ്മയങ്ങള്‍- 2018പുതിയ സംവിധായകര്‍… പുതിയ താരങ്ങള്‍… മലയാള സിനിമ വളരുകയാണ്… 
ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ ….സൃഷ്ടിക്കുന്ന മണികിലുക്കങ്ങളെക്കാള്‍ 
നല്ല സിനിമാപ്രേക്ഷകരുടെ പ്രതീക്ഷ, വിജയിച്ച à´šà´¿à´² കൊച്ചു ചിത്രങ്ങളുടെ 
പിടിച്ചുനില്‍പ്പിലാണ്… ജോസഫ്… വി പി സത്യന്‍.. ആമി…  പപ്പുപിഷാരടി… എസ്തി… 
2018 ല്‍ വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച ..ചില കഥാപാത്രങ്ങളിലൂടെ ഒരു യാത്ര…
 à´šà´°à´¿à´¤àµà´°à´®à´¾à´¯ ക്യാപ്റ്റനും  à´šà´°à´¿à´¤àµà´°à´®à´¾à´•àµ‡à´£àµà´Ÿ മേരിക്കുട്ടിയും

jaya(ജയസൂര്യ/ ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി)
കണ്ണുരുട്ടിയുള്ള തന്റെ അഭിനയത്തില്‍ നിന്നും പൂര്‍ണ്ണമായും മോചിതനാവാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും വി പി സത്യന്‍ എന്ന കായികതാരത്തോട് അദ്ദേഹത്തിന്റെ ജീവിതത്തോട് നൂറുശതമാനവും കൂറുപുലര്‍ത്താന്‍ ക്യാപ്റ്റനിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു.
പ്രായം… ഉന്നത ഉദ്യോഗസ്ഥരുടെ ഈഗോ/ഗ്രൂപ്പുകളി… അസുഖം… ഇങ്ങനെയൊക്കെ ചെയ്യുന്ന തൊഴിലില്‍ നിന്നും ഒതുക്കപ്പെടുന്നവര്‍ ധാരാളമുണ്ട്… പെട്ടെന്ന് ഒരു ദിവസം ഫഌഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ ഫഌറ്റിലെ ഒന്നുരണ്ട് മുറിക്കുള്ളില്‍ അടയ്ക്കപ്പെട്ടവര്‍… വെറുതെയിരിക്കുന്ന മണിക്കൂറുകള്‍ മദ്യത്തിലേക്കും ആത്മപീഢനത്തിലേക്കും അതിലുപരി ഇണയോടോ മക്കളോടോ ഉള്ള ദേഷ്യത്തിലേക്കുമൊക്കെ കൊണ്ടെത്തിക്കാം… വിഷാദരോഗം എന്ന ഒറ്റവാക്കില്‍ ഒതുക്കാവുന്നതല്ല ആ അവസ്ഥ. ജയസൂര്യയിലെ നടനില്‍ നിന്നപ്പോള്‍ പ്രേക്ഷകന് അത് പുതിയ അനുഭവമായിരുന്നു…
വി പി സത്യനില്‍ നിന്നും മേരിക്കുട്ടിയിലെത്തുമ്പോള്‍ ഗെറ്റപ്പുകളിലെ വ്യത്യസ്തത മാത്രം മതി ജയസൂര്യയെന്ന നടന്‍ എത്രമാത്രം തന്റെ ‘പണി’യില്‍ മുന്നേറുന്നുവെന്ന് തിരിച്ചറിയാന്‍. മലയാള സിനിമയില്‍ നേരത്തെ കണ്ടതോ സമൂഹത്തില്‍ നാം കാണുന്നതോ ആയ ട്രാന്‍സ്‌ജെന്ററുകളെയല്ല… ഉള്ളില്‍ തട്ടുന്ന എന്തോ ഒരു നൊമ്പരം മേരിക്കുട്ടിയില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. നോട്ടത്തിലും നില്‍പ്പിലും ഇരിപ്പിലും ചിരിയിലും വരെ ജയസൂര്യ അത് പ്രകടിപ്പിക്കുന്നുമുണ്ട്. അത് തന്നെയാണ് ആ കഥാപാത്രത്തിന് ജയസൂര്യ നല്‍കുന്ന പരിപൂര്‍ണ്ണതയും.
പകരംവയ്ക്കാനില്ലാത്ത ജോസഫ്(ജോജു ജോര്‍ജ്/ജോസഫ്) à´•à´³àµà´³à´Ÿà´¿à´šàµà´šàµ പഴുത്ത ജോസഫായും കാമുകനായ ജോസഫായുമുള്ള ജോജു ജോര്‍ജ്ജിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ മാത്രം മതി à´† കഥാപാത്രത്തിന് അദ്ദേഹം ഹൃദയം കൊണ്ട് നല്‍കിയ ജീവന്‍ തിരിച്ചറിയാന്‍… മലയാളത്തില്‍ ഇതുവരെ ഇത്തരത്തിലൊരു നായക കഥാപാത്രം ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.. പ്രണയം… രോഷം.. ഈഗോ… എത്ര മനോഹരമായാണ് ജോജുവിന്റെ ഉള്ളില്‍ നിന്നും വരുന്നത്.. ജീവിതമാണ് ജോസഫിനെ പരുക്കനാക്കിയത്.. à´† പരുക്കന്‍ ജീവിതത്തെ യാതൊരു ക്ഷീണവുമില്ലാതെ രണ്ടരമണിക്കൂറോളം ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയുന്നത് ജോജുവിന്റെ പ്രകടനം കൊണ്ട് കൂടിയാണ്.വേദനയായി പപ്പുപിഷാരടി            (ഇന്ദ്രന്‍സ്/ആളൊരുക്കം)എന്റെ സങ്കല്‍പ്പത്തിലെ നടന് ഒരു രൂപമുണ്ട്. അതുമായി എനിക്ക് സാമ്യമില്ലാത്തതിനാല്‍ മികച്ച നടനുള്ള അവാര്‍ഡൊന്നും പ്രതീക്ഷിച്ചിട്ടേയില്ല…. 2017ലെ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം നടന്‍ ഇന്ദ്രന്‍സ് പറഞ്ഞതാണിത്. ആളൊരുക്കത്തിലൂടെ പപ്പുപിഷാരടി തിയേറ്ററിലെത്തിയത് 2018 ലാണ്. മകനെ കൈവിട്ടുപോകുകയും തിരിച്ചുകിട്ടുമ്പോള്‍ ട്രാന്‍സ് ജെന്‍ഡറായി മാറിയ മകനെ സ്വീകരിക്കാനോ കൈവിടാനോ കഴിയാതെ വിഷമിക്കുന്ന അച്ഛന്റെ ദുഃഖം മൂളലുകളിലൂടെയും നോട്ടത്തിലൂടെയും മാത്രം അവതരിപ്പിച്ച ഇന്ദ്രന്‍സിന്റേത് അസാധ്യ പ്രകടനമാണ്. കുമാരപുരത്തെ കൊടക്കമ്പില്‍ നിന്നും ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട à´ˆ വേഷം ഇത്തരത്തിലുള്ള അഭിനയസാധ്യതകളുള്ള കഥാപാത്രങ്ങള്‍ ഇന്ദ്രന്‍സിനെ വിശ്വസിപ്പിച്ചേല്‍പ്പിക്കാനുള്ള പ്രചോദനം മറ്റു സംവിധായകര്‍ക്കും നല്‍കി.അമിതപ്രതീക്ഷയുടെ കെണിയില്‍ à´†à´¦àµà´¯à´‚ പതറിയ ഒടിയന്‍(മോഹന്‍ലാല്‍/ഒടിയന്‍)മീശയെടുത്ത് ചെറുപ്പമാക്കിയതും താടിവച്ചും നരപ്പിച്ചും വയസാനാക്കിയതുമായ മോഹന്‍ലാലിന്റെ പോസ്റ്ററുകളും ട്രെയിലറും à´šà´¿à´² അണിയറപ്രവര്‍ത്തകരുടെ തള്ളും കൊണ്ട് വന്‍പ്രതീക്ഷയില്‍ അവതരിപ്പിക്കപ്പെട്ട ചിത്രമാണ് ഒടിയന്‍. റിലീസ് ദിവസവും അടുത്ത ദിവസങ്ങളിലുമുണ്ടായ വ്യാജപ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ തിയേറ്ററില്‍ പിടിച്ചുകയറിയത് മോഹന്‍ലാലിന്റെപ്രഭാവം കൊണ്ടുകൂടിയാണ്. ഒടിയന്‍ എന്ന പാലക്കാടന്‍ മിത്തിന്റെ… ഫാന്റസികഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ മോഹന്‍ലാലിന്റെ നടനവിസ്മയത്തിലൂടെ എത്തിയപ്പോള്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ഹൈപ്പിന്റെ ഉന്നതിയില്‍ നിന്നല്ലാതെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരുന്നെങ്കില്‍ കൂടി മോഹന്‍ലാലിനും സംവിധായകനും ദുഷ്‌പേരുകാണിക്കാതെ ആന്റണി പെരുമ്പാവൂരിന്റെ കൈ പൊള്ളിക്കാതെ ഉറപ്പായും മുന്നോട്ട് പോയേനേ.ആമിയും മീനുക്കുട്ടിയും 
(മഞ്ജുവാര്യര്‍/ആമി, മോഹന്‍ലാല്‍) 
ആമിയെന്ന എഴുത്തുകാരിയുടെ സാഹിത്യ കുടുംബജീവിതത്തിലൂടെയുള്ള യാത്രയാണ് കമലിന്റെ ആമി. സംഘര്‍ഷഭരിതമായ ആ ജീവിതയാത്രയിലെ പല ഘട്ടങ്ങളും കടന്നുപോയത് മജ്ഞുവാര്യരുടെ കഥാപാത്രത്തിലൂടെയാണ്. അമിതമായ മേക്കപ്പ് ഉള്‍പ്പെടെയുള്ള പല വിമര്‍ശനങ്ങളുണ്ടായിട്ടും മലയാളത്തിലെ കഴിഞ്ഞവര്‍ഷത്തെ വിരലിലെണ്ണാവുന്ന മികച്ച സ്ത്രീ വേഷങ്ങളിലൊന്നായി മാറി. മലയാളികള്‍ക്ക് ചെറിയ നോട്ടങ്ങളും മൂളലുകളും വരെ മനസ്സിലാവുന്ന വ്യക്തിത്വമാണ് ആമിയുടേത്. ആ ആമിയെ അഭ്രപാളികളില്‍ മനോഹരമാക്കാന്‍ മഞ്ജുവിന് കഴിഞ്ഞു.
ബയോപിക്കെന്നോ സ്പൂഫെന്നോ ഫിക്ഷനെന്നോ ഫാന്റസിയെന്നോ വിശേഷിപ്പിക്കാവുന്ന മോഹന്‍ലാലിലെ മീനുക്കുട്ടിയിലെത്തുമ്പോള്‍ മാനസികവിഭ്രാന്തിയിലേക്ക് പോകുന്ന ലാല്‍ ആരാധികയായ മീനുക്കുട്ടിയുടെ വേഷവും മഞ്ജുവിന്റെ മറ്റൊരു വിസ്മയമായിരുന്നു. ഒടിയനിലെ പ്രഭയും മഞ്ജുവിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. റിലീസിന് ശേഷം വന്‍ ‘ട്രോളി’ന് വിധേയമായെങ്കിലും നടിയെന്ന നിലയിലുള്ള അവരുടെ പ്രകടനത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റി.
സൗഹൃദത്തിന്റെ എസ്തിയും അയ്യപ്പനും 
(ചെമ്പന്‍ വിനോദ്, വിനായകന്‍/ഈ.മ.യൗ)
അപ്പന്റെ ശവമടക്കിനായി കഷ്ടപ്പെടുന്ന എസ്തിയെന്ന ചെമ്പന്‍ വിനോദിന്റെ വേഷം ഗോവന്‍മേളയിലും തിരുവനന്തപുരം മേളയിലുമൊക്കെ അംഗീകരിക്കപ്പെട്ടതാണ്. മരണവീട്ടിലെ കോമഡിയുടെ അങ്ങേത്തലയ്ക്കല്‍ ആദ്യ പകുതി… ചെമ്പന്‍ വിനോദിന്റെ അഭിനയത്തികവിന്റെ വിസ്മയം കാണാവുന്ന രണ്ടാം പകുതി. ഈ.മ.യൗ എന്ന സമൂഹവും സമുദായവും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും അപ്പന്റെ അവസാനത്തെ ആശ്രയമായ ആറടിമണ്ണിനായുള്ള മകന്റെ പോരാട്ടമാണ് എസ്തിയെ വ്യത്യസ്തനാക്കുന്നു. എസ്തിയോടൊപ്പം ‘ചങ്ക് ബ്രോ’യായി കൂടെയുള്ള വിനായകന്റെ അയ്യപ്പന്‍ മലയാള സിനിമ കണ്ടിട്ടുള്ള കുട്ടൂകാരന്‍ വേഷങ്ങളുടെയെല്ലാം മുകളിലാണ് ‘നിനക്ക് വട്ടാടാ ഭ്രാന്താ..’ എന്ന് മുഖത്ത് നോക്കി പറയുന്ന സുഹൃത്ത്. അച്ഛന്‍ കുഞ്ഞിനെയും മുരളിയെയും ഭരത് ഗോപിയെയുമൊക്കെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മറ്റൊരു തലമുറ മലയാളത്തില്‍ വളര്‍ന്നുവരുന്നുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഇവര്‍.
‘അത്തരക്കാര’നല്ലാത്ത അങ്കിളും 
ടെറിഫിക് ഡെറിക് അബ്രഹാമും
(മമ്മൂട്ടി/ അങ്കിള്‍, അബ്രഹാമിന്റെ സന്തതികള്‍)
ജന്റില്‍മാനായ കുടുംബനാഥന്‍ ഇമേജിന്റെ ബലത്തിലാണ് കഴി്ഞ്ഞ പത്തുമുപ്പത് കൊല്ലമായി മമ്മൂട്ടി വനിതകളുടെയും വനിതകളെ സ്‌നേഹിക്കുന്ന പുരുഷന്‍മാരുടെയും ഹൃദയത്തിലേക്ക് പടര്‍ന്നുകയറുന്നത്. ഇടയ്ക്ക് കുട്ടേട്ടനായും ഭാസ്‌കരപട്ടേലരായുമൊക്കെ വന്ന് അല്‍പ്പം വേലകള്‍ കാണിച്ചാലും അതൊക്കെ കണ്ട് മലയാളി മറന്നതാണ്. ആ മലയാളികളുടെ മുന്നിലേക്കാണ് ജോയ് മാത്യു തന്റെ തൂലികയിലൂടെ ഇപ്പോള്‍ വല്ലതുമൊക്കെ സംഭവിക്കുമെന്ന പ്രതീതിയുണ്ടാക്കി കെ കെ എന്ന കൃഷ്ണകുമാര്‍ അങ്കിളിനെയും ശ്രുതിയെന്ന പെണ്‍കുട്ടിയെയും ഇറക്കിവിട്ടത്. മമ്മൂട്ടിയെ ‘വിശ്വാസ’മുള്ള സാധാരണ പ്രേക്ഷകനറിയാം ഇക്ക അത്തരക്കാരനല്ലെന്ന് എന്നാലും ചില നോട്ടങ്ങളിലൂടെയും മൂളലുകളിലൂടെയും എന്തൊക്കെയോ നടക്കും എന്ന് സദാചാരവിശ്വാസികളായ സാധാരണ പ്രേക്ഷകരില്‍ പ്രതീക്ഷയുണ്ടാക്കാന്‍ അവസാനത്തെ മുപ്പത് മിനിട്ട് വരെ ജോയ്മാത്യു/ഗിരീഷ് ദാമോദര്‍ ടീമിന്റെ സൃഷ്ടിയായ അങ്കിളിന് കഴിഞ്ഞിട്ടുണ്ട്. അങ്കിളിലെ മമ്മൂട്ടിയുടെ വേഷം തന്നെയാണ് ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ മലയാളത്തിലെ മികച്ച കഥാപാത്രം.
ഡെറിക് അബ്രഹാം എന്ന പൊലീസുകാരന്റെ കുടുംബത്തിലും ഔദ്യോഗിക ജീവിതത്തിലുമുണ്ടാകുന്ന പ്രതിസന്ധികളാണ് അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം പറയുന്നത്. സത്യസന്ധനായ ഒരു പൊലീസ് ഓഫീസറാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡെറിക് അബ്രഹാം. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പൊലീസ് വേഷമൊന്നുമല്ല ഡെറിക് അബ്രഹാം. മമ്മൂട്ടിയെന്ന നടന്‍ അണിഞ്ഞ നിരവധി പൊലീസ് വേഷങ്ങളിലൊന്ന്. പക്ഷേ അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടി കഥാപാത്രങ്ങളില്‍ ഏറെ മുന്നില്‍ തന്നെയാണ് ഡെറിക്. അത് ഔദ്യോഗിക കുടുംബ ബന്ധങ്ങളിലെ കെട്ടുപാടുകളിലുഴറുന്ന ഒരു കഥാപാത്രത്തെ വെള്ളിത്തിരയില്‍ വിജയിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമത്തിന്റെ ഫലമാണ്. മമ്മൂട്ടിയിലെ താരത്തിനും നടനും സംതൃപ്തി നല്‍കുന്ന കഥാപാത്രം.
സമൂഹം പ്രതിസന്ധിയിലാക്കിയ à´Žà´¬à´¿à´¯àµà´‚ പ്രകാശനും 
(ഫഹദ് ഫാസില്‍/വരത്തന്‍, ഞാന്‍ പ്രകാശന്‍)
സമൂഹം പ്രതിസന്ധിയിലാക്കിയ ജീവിതങ്ങളാണ് വരത്തനിലെ എബിയുടേതും ഞാന്‍ പ്രകാശനിലെ പ്രകാശന്റേതും. അമല്‍നീരദ് പരുക്കനായ ചുറ്റുപാടില്‍ എബിയുടെ ജീവിതം പറയുമ്പോള്‍ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ചേര്‍ന്ന് പറയുന്ന പ്രകാശന്റെ ജീവിതം സാധാരണക്കാരുടെ ഇടയില്‍ നിന്നാണ്. രണ്ട് വേഷങ്ങളും ഫഹദിന്റെ അഭിനയത്തിന്റെ രണ്ട് തലങ്ങള്‍ പ്രേക്ഷകന്റെ മുന്നിലെത്തിക്കുന്നു. പുതുമുഖതാരങ്ങള്‍ ഓരോ കഥാപാത്രത്തിനും വേണ്ടി ചെയ്യുന്ന ഗൃഹപാഠത്തിന്റെ ആവശ്യകത ഈ കഥാപാത്രങ്ങളിലൂടെ ഫഹദ് നല്‍കുന്നുണ്ട്. സാമ്പത്തിക സുരക്ഷയുള്ള ചുറ്റുപാടില്‍ എബി നേരിടുന്ന വെല്ലുവിളികള്‍ സാമൂഹിക സുരക്ഷയുടെ പ്രസക്തിയിലേക്ക് വെളിച്ചം വീശുന്നു. പാവത്താനായ എബിയില്‍ നിന്നും പരുക്കനായ എബിയിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍ പോലെ തന്നെയാണ് ഉഡായിപ്പായ പി കെ ആകാശില്‍ നിന്നും അനുഭവങ്ങള്‍ നല്ലവനാക്കിയ പ്രകാശനിലേക്കുള്ള രൂപമാറ്റവും. രണ്ടും ഫഹദ് ഫാസില്‍ എന്ന യുവതാരത്തിന്റെ യാത്രയ്ക്ക് വെല്ലുവിൡയുയര്‍ത്തിപ്പോയ കഥാപാത്രങ്ങളും.
sudani(സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി/ à´œà´®àµ€à´², ബീയുമ്മ)
സുഡാനിയുടെ ഉമ്മമാര്‍ à´¸à´¾à´µà´¿à´¤àµà´°à´¿ ശ്രീധരന്റെ ജമീലയും സരസ ബാലുശ്ശേരിയുടെ ബീയുമ്മയും നാടകവേദിയില്‍ നിന്നും അവര്‍ക്ക് കിട്ടിയ പരിചയം കുഞ്ഞുമൂളലുകളിലും കൗണ്ടറുകളുടെ അവതരണത്തിലൂടെയും സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ വേഷത്തില്‍ അവിസ്മരണീയമാക്കുന്നുണ്ട്. മകനെ പോലെ കാണുന്ന സുഡാനിയുടെ പ്രശ്‌ന പരിഹാരത്തിനു വേണ്ടി ദുവാ ചെയ്യാന്‍ പോകുന്ന à´† ഉമ്മമാരുടെ നിഷ്‌കളങ്ക സ്‌നേഹം ഉള്‍പ്പെടെ നിരവധി രംഗങ്ങളുണ്ട് à´ˆ സിനിമയില്‍.(നിമിഷ സജയന്‍/ഈട, ഒരു കുപ്രസിദ്ധ പയ്യന്‍)ഐശ്വര്യയും ഹന്നയും നല്‍കുന്ന പ്രതീക്ഷകള്‍വളരെ ശ്രദ്ധിച്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന പുതുമുഖ നടിയാണ് നിമിഷ സജയന്‍. ഈടയിലെ ഐശ്വര്യയും ഒരു കുപ്രസിദ്ധ പയ്യനിലെ അഡ്വ. ഹന്നയും അവരുടെ ശ്രദ്ധയുടെ മികച്ച തെളിവുകളാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ ഭിന്നിച്ച് നില്‍ക്കുന്ന ഒരു സമൂഹത്തെ പ്രണയം കൊണ്ട് ഒന്നിപ്പിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും വിശ്വസിച്ച പുരുഷനോടൊപ്പം ഇറങ്ങിപ്പോകുന്ന ഐശ്വര്യയും അതിനുവേണ്ടി അവള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ഈടയിലെ ഐശ്വര്യയെ വ്യത്യസ്തമാക്കുന്നത്. അഡ്വ ഹന്നയിലെത്തുമ്പോള്‍ ഒരു ജൂനിയര്‍ വക്കീല്‍ അനുഭവിക്കേണ്ടി വരുന്ന എല്ലാ പ്രശ്‌നങ്ങളും വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. കോടതി രംഗങ്ങളില്‍ ആദ്യം പതുങ്ങിയും പിന്നീട് ശക്തിയാര്‍ജ്ജിച്ചുമുള്ള അഡ്വ. ഹന്നയുടെ പ്രകടനം കുപ്രസിദ്ധ പയ്യനിലെ ഹൈലൈറ്റായിരുന്നു. മംഗല്യം തന്തുനാനേയിലെ ക്ലാരയെയും വെറുപ്പിക്കാതെ അവതരിപ്പിക്കാന്‍ നിമിഷയ്ക്കായി.
urvasi(ഉര്‍വ്വശി/ എന്റെ ഉമ്മാന്റെ പേര്)
നൊമ്പരമായി വെറളിയുമ്മമലയാള സിനിമ ആവശ്യപ്പെടുമ്പോഴെല്ലാം തന്റെ സാന്നിദ്ധ്യം കൊണ്ട് നൊസ്റ്റുവായി മാറുന്ന നടിയാണ് ഉര്‍വ്വശി. അച്ചുവിന്റെ അമ്മയെയും മമ്മി ആന്റ് മീയിലെ ക്ലാരയെയുമൊക്കെ പോലെ വെള്ളിത്തിരയിലെ തന്റെ പ്രഭയ്ക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് വിറളി പിടിച്ച ഐഷുമ്മയിലൂടെ ഉര്‍വ്വശി തെളിയിക്കുന്നു. ജീവിതം നഷ്ടപ്പെട്ട ഐഷുമ്മയ്ക്ക് പ്രതീക്ഷയായിരുന്നു തന്നെ തേടിവന്ന പഴയ ഭര്‍ത്താവിന്റെ മകന്‍. മയ്യത്തെടുക്കാന്‍ ആളില്ലാത്തോണ്ട് മരിക്കാന്‍ പേടിയായിരുന്ന അവരുടെ ജീവിതത്തിന്റെ സര്‍വ്വ പ്രതീക്ഷയും ആ മകനിലായിരുന്നു. അവനെ നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ പിന്നീട് നടത്തുന്ന ചെറിയ ചെറിയ കള്ളങ്ങള്‍ പ്രേക്ഷകര്‍ ആസ്വദിക്കുന്നതും അഭിനയിക്കുന്നത് ഉര്‍വ്വശിയാണെന്നതുകൊണ്ട് തന്നെ.
koode(പൃഥ്വിരാജ്, നസ്രിയ/ കൂടെ)
പ്രേക്ഷകര്‍ കൂടെക്കൂട്ടിയ ജോഷ്വയും ജെന്നിയും 
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ കണ്ട പ്രേക്ഷകര്‍ കുറേക്കാലം ഹൃദയത്തില്‍ കൂടെ കൊണ്ടുപോയ കഥാപാത്രങ്ങളാണ് ജോഷ്വയും ജെന്നിയും. ജെന്നിയുടെ മരണശേഷം നാട്ടിലെത്തിയ സഹോദരന്‍ ജോഷ്വയുടെ കൂടെ ജെന്നിയുടെ ശരീരമില്ലാത്ത ജീവന്‍ സഞ്ചരിക്കുന്നതാണ് സിനിമയുടെ പ്രമേയം… സഹോദരബന്ധത്തെ ഇത്രയും ശക്തമായി അവതരിപ്പിച്ച മറ്റൊരു ചിത്രം 2018ല്‍ വേറെയില്ല. തിരക്കുള്ള ലോകത്ത് ശ്രദ്ധിക്കാതെ പോകുന്ന സഹോദരിയുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഒരു ശരീരമില്ലാത്ത അനുഭവമായി ജോഷ്വ അനുഭവിക്കുമ്പോള്‍ അത് പ്രേക്ഷകനും നവാനുഭവമാവുകയായിരുന്നു.
Tovino(ടോവിനോ/കുപ്രസിദ്ധ പയ്യന്‍)
കുപ്രസിദ്ധ പയ്യന്‍
നിയമം കൊലപാതകിയാക്കിയ അജയനാണ് കുപ്രസിദ്ധ പയ്യനിലെ ടോവിനോയുടെ കഥാപാത്രം. നിയമം തന്നെ പ്രതിയെന്ന കുപ്പായത്തില്‍ നിന്നും പുറത്തു വരുമ്പോഴും പ്രതിയെന്ന ദുഷ്‌പേര് അവന്റെ ജീവിതത്തില്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളാണ് പ്രമേയം. മധുപാല്‍ സംവിധാനം ചെയ്ത ഈ ചിത്രം ടൊവിനോയുടെ അഭിനയത്തിലെ മികച്ച വേഷങ്ങളിലൊന്നാണ്. പൊലീസ് സ്‌റ്റേഷനിലും കോടതിയിലും തെളിവുകള്‍ സൃഷ്ടിച്ച നൂലാമാലകളില്‍ കിടന്നുരുകുന്ന സാധാരണക്കാരന്റെ ജീവിതം ടോവിനോ അതിമനോഹരമായി അവതരിപ്പിച്ചു.
കൊച്ചുണ്ണിയുടെ പുതിയ മുഖം
(നിവിന്‍ പോളി/കായംകുളം കൊച്ചുണ്ണി)
കായംകുളം കൊച്ചുണ്ണിയാണ് നിവിന്‍ പോളി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതീക്ഷ നല്‍കിയ വേഷം. സമൂഹം കള്ളനാക്കിയ കൊച്ചുണ്ണി സാധാരണക്കാര്‍ക്ക് വേണ്ടി നടത്തുന്ന പോരാട്ടം മലയാള സിനിമയില്‍ നേരത്തെയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സത്യന്‍ അനശ്വരമാക്കിയ ആ വേഷം നിവിന്റെ കൈയ്യിലെത്തുമ്പോള്‍ അത് പ്രേക്ഷകനും നവ്യാനുഭവമായി. അതിരാവിലെ തുടങ്ങിയ ഷോ… മാരത്തോണ്‍ ഷോകള്‍… അങ്ങനെ മലയാള സിനിമയിലെ വൈഡ് റിലീസിന്റെ പുതിയ ‘അവസ്ഥാന്തരങ്ങള്‍’ കൊണ്ട് റിലീസ് ദിവസത്തെ അനുഭവമാക്കാനുള്ള കെല്‍പ്പ് നിവിന്‍ പോളിയെന്ന പുതിയ സൂപ്പര്‍സ്റ്റാറിനുണ്ടെന്ന് തെളിയിച്ച ചിത്രമായിരുന്നു കൊച്ചുണ്ണി. അഭിനയത്തില്‍ വലിയ വെല്ലുവിളിയൊന്നും നിവിന്‍ പോളിയില്‍ സൃഷ്ടിക്കാന്‍ കൊച്ചുണ്ണിക്കായില്ല.
anu sithara(അനുസിതാര/ക്യാപ്റ്റന്‍)
ക്യാപ്റ്റന്റെ അനിതയുടെ നൊമ്പരംആദ്യചിത്രമായ രാമന്റെ ഏദന്‍ തോട്ടത്തിലെ മാലിനിയില്‍ നിന്നും വ്യത്യസ്തയാണ് ക്യാപ്റ്റന്റെ അനിത… ജീവിതത്തിന്റെ പല അവസ്ഥകളിലൂടെ കടന്നുപോകുന്ന ആ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയില്‍ അനു സിതാരയെന്ന നടിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. പ്രണയിനിയായും കുടുംബിനിയായും തകര്‍ന്നുവീഴുന്ന ഭര്‍ത്താവിന്റെ കൈത്താങ്ങായുമൊക്കെ അനിതയില്‍ അനുസിതാര സന്നിവേശിപ്പിക്കപ്പെടുമ്പോള്‍ അനിതയുടെ നൊമ്പരം പ്രേക്ഷകനിലും വേദനയാവുകയായിരുന്നു.
KTC Abdullah(കെടിസി അബ്ദുള്ള/സുഡാനി ഫ്രം നൈജീരിയ)
മജീദിന്റെ രണ്ടാം ബാപ്പ 
ഫുട്‌ബോള്‍ ഗ്യാലറിയില്‍ ജീവിതം തളച്ചിട്ടിരിക്കുന്ന മജീദിന്റെ കുടുംബജീവിതം ജമീലയെന്ന ഉമ്മയ്ക്കും മജീദിനിഷ്ടമില്ലാത്ത രണ്ടാം ബാപ്പയ്ക്കും അടുത്ത വീട്ടിലെ ഉമ്മയെ പോലെ സ്‌നേഹിക്കുന്ന മറ്റൊരുമ്മയ്ക്കും ഇടയിലാണ്. മജീദിന്റെ വീട്ടിലെ പരുക്കന്‍ ഭാവം സുഹൃത്തുക്കള്‍ക്ക് മുന്നില്‍ അയാള്‍ അഴിച്ചുവയ്ക്കുന്നുണ്ട്. ഉമ്മയ്ക്കും രണ്ടാം ബാപ്പയ്ക്കും മജീദിനും പരസ്പരപൂരകങ്ങളായി മാറുന്ന ന്യായീകരണങ്ങള്‍ സംവിധായകന്‍ കൂടിയായ സക്കറിയ അതി മനോഹരമായി തിരക്കഥയില്‍ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. കെടിസി അബ്ദുള്ളയെന്ന നടനെയല്ലാത്ത മറ്റൊരാളെ ആ പതിഞ്ഞശബ്ദത്തില്‍ സംസാരിക്കുന്ന കുറ്റബോധം ഉള്ളിലൊതുക്കുന്ന രണ്ടാംബാപ്പയുടെ കഥാപാത്രമായി സങ്കല്‍പ്പിക്കാനാവില്ല. അത്ര മനോഹരമായാണ് അദ്ദേഹം രണ്ടാം ബാപ്പയായി ജീവിച്ചത്. ചെറിയ മൂളലുകളും പതിഞ്ഞ ശബ്ദവുമായി വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ആ കഥാപാത്രത്തെ പോലെ പതിഞ്ഞ ഒരു അനുഭവമായി ജീവിതയാത്രയില്‍ നിന്നും അദ്ദേഹം ഈ വര്‍ഷം സലാം ചൊല്ലി മറഞ്ഞു.
നല്ല അഭിനേതാക്കള്‍ ധാരാളമുള്ള മലയാള ചലച്ചിത്ര ലോകത്ത് നിന്നും ഒരു വര്‍ഷത്തെ കണക്കു പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ പതിനഞ്ചോ ഇരുപതോ കഥാപാത്രങ്ങളെ തിരഞ്ഞടുക്കുക തെറ്റുകുറ്റങ്ങളുണ്ടാകാവുന്ന ഒരു ജോലിയാണ്. 150 ലധികം ചിത്രങ്ങള്‍ റിലീസ് ചെയ്ത ഈ വര്‍ഷത്തില്‍ ആയിരത്തോളം കഥാപാത്രങ്ങളുണ്ട്. നവ പ്രതിഭയുടെ തിളക്കം മലയാളത്തില്‍ വര്‍ദ്ധിച്ചുവരുന്ന കാലത്ത് സഹനടന്‍മാര്‍ വരെ അത്ഭുതം കാണിക്കുന്ന മലയാള സിനിമാവേദിയില്‍ സ്ഥലസൗകര്യം കാരണം വിട്ടുപോയ ധാരാളം കഥാപാത്രങ്ങളുണ്ടാവുമെന്ന മുന്‍കൂര്‍ ജാമ്യത്തോടെ…

Related News