Loading ...

Home charity

ആംബുലന്‍സ് ബ്ലോക്കില്‍ കുടുങ്ങി; വാഹനത്തിനു മുന്നില്‍ ഓടി വഴിയൊരുക്കി ഈ പൊലീസുകാരന്‍

പല കാര്യങ്ങളിലും പൊലീസിന്‍റെ പോരായ്മകള്‍ കണ്ടെത്താനാണ് മിക്കവരും ശ്രമിക്കാറ്. എന്നാല്‍, അവരുടെ കഴിവുകളെ അഭിനന്ദിക്കാന്‍ ആരും ശ്രമിക്കാറില്ല. മാത്രമല്ല, അതിനുവേണ്ടി അവര്‍ എടുക്കുന്ന ബുദ്ധിമുട്ടും സാഹസികതയും മറ്റാരും കാണുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍, അതില്‍നിന്നും വ്യത്യസ്തമായി പൊലീസിന്‍റെ നന്മ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. അത്യാസന്ന നിലയിലായ രോഗിയെ കൊണ്ടുവരുന്ന വഴിയില്‍ ആംബുലന്‍സ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുകയായിരുന്നു.

Image may contain 1 person close-up

എത്രയും വേഗം കടത്തിവിടുവാന്‍ പൊലീസുകാരന്‍ എടുത്ത നന്മയെയാണ് ജനം അഭിനന്ദിക്കുന്നത്. കേവലം ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസുകാരന്‍ അവിടെ ഓടിയെത്തുന്നത്. ആംബുലന്‍സിന് മുന്നിലുള്ള വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം.

ആംബുലന്‍സിന് മുന്നില്‍ ഓടിയാണ് ഈ പൊലീസുകാരന്‍ തന്റെ ജോലി കൃത്യമായി ചെയ്തത്. ജോലിയോടും ആംബുലന്‍സിലുണ്ടായിരുന്ന രോഗിയോടും ഈ ഉദ്യോഗസ്ഥന്‍ കാണിച്ച ആത്മാര്‍ഥതയ്ക്ക് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍. ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ് ഈ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Related News