Loading ...

Home charity

പ്രളയം: കേരളത്തിന് കൈത്താങ്ങായി ടി.എം. കൃഷ്ണ അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഇന്ന്

തിരുവനന്തപുരം : പ്രളയദുരന്തത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് പരിപാടി.മൈത്രീ കലാസന്ധ്യ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന സംഗീത പരിപാടി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശബരീനാഥന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. സൂഫി സംഗീതത്തെക്കുറിച്ച്‌ ഷബ്നം റിയാസ് എഴുതിയ പുസ്തകം ചടങ്ങില്‍ ടി.എം.കൃഷ്ണ പ്രകാശനം ചെയ്യും

കേരള സര്‍വകലാശാല ടീച്ചേഴ്സ് ഓര്‍ഗനൈസേഷനും സര്‍വ്വകലാശാല കലാസാംകാരിക സംഘടനയായ യൂണിസ്റ്റാറും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.പരിപാടിയില്‍ നിന്നുള്ള വരുമാനം പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കും.
കര്‍ണാടക സംഗീതജ്ഞനായ കൃഷ്ണ, എഴുത്തുകാരന്‍, ഗ്രന്ഥകര്‍ത്താവ്, സാമൂഹിക-രാഷ്ട്രീയ ആക്ടിവിസ്റ് എന്നീ നിലകളിലും പ്രശസ്തനാണ്. ആക്ടിവിസ്റ് എന്ന നിലയില്‍ പരിസ്ഥിതി, ജാതി വ്യവസ്ഥ, വര്‍ഗ്ഗീയത, മത നവോത്‌ഥാനം തുടങ്ങിയ വിവിധ സാമൂഹിക പ്രശ്നങ്ങളിലും ഇടപെടാറുണ്ട്.

Related News