Loading ...

Home Gulf

കുവൈറ്റില്‍ കനത്ത മഴ തുടരുന്നു, വെള്ളിയാഴ്ച വരെ മഴ തുടരും

കുവൈറ്റില്‍ ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച മഴ ഇപ്പോഴും ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നരീയിപ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ ഇന്നലെ തന്നെ രാജ്യത്തെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപങ്ങള്‍, വിദ്യാഭ്യാസ സ്ഥാപങ്ങനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മഴ തുടരുന്നതിനാല്‍ നാളെയും രാജ്യത്ത് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കിലും പല റോഡുകളിലും വാഹന ഗതാഗതം തടസ്സപ്പെട്ടു. പ്രധാന ഹൈവേയായ ഫഹഹീല്‍ എക്സ്പ്രസ്സ്‌ വേ, സെവെന്‍ന്ത്‌ റിംഗ് റോഡ്‌, തുടങ്ങിയവ വൈകുന്നേരത്തോടെ ഭാഗികമായി അടച്ചിരിക്കുകയാണ്. മഴ വെള്ളിയാഴ്ചവരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന അറീയിപ്പ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും പരമാവധി വീടുകളില്‍ തന്നെ താങ്ങാനും രാജ്യത്തെ ജനങ്ങളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങളെ ആശ്രയിക്കാനും, മറ്റു തരത്തിലുള്ള ഊഹാപോഹങ്ങള്‍ പരസ്പരം കൈമാറരുതെന്നും കുവൈറ്റ്‌ സര്‍ക്കാര്‍ അറീയിച്ചു.

Related News