Loading ...

Home health

ഹൃദയങ്ങൾ ചേർത്ത് കോട്ടയം

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊച്ചി സ്വദേശി വിനയകുമാറിന്റെ ഹൃദയം ചിറ്റാർ സ്വദേശി പൊടിമോനു മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഇന്നലെ പുലർച്ചെ നാലരയോടെ ആരംഭിച്ചപ്പോൾ ഓപ്പറേഷൻ തിയേറ്ററിനു പുറത്ത് പ്രാർഥനയോടെ കാത്തിരിക്കുന്ന പൊടിമോന്റെ ഭാര്യ ഓമന.

കോട്ടയം ∙ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളുടെ ചരിത്രത്തിൽ പുതിയ ചരിത്രം എഴുതിച്ചേർത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ആദ്യ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം.ഹൃദയം മാറ്റിവച്ച പത്തനംതിട്ട, ചിറ്റാർ വയ്യാറ്റുപുഴ വാലുപറമ്പിൽ പൊടിമോൻ (50) ജീവിതത്തിലേക്കു തിരിച്ചുവരുന്നു. ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പൊടിമോന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വംനൽകിയ ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ഇന്നലെ പുലർച്ചെ 4.15ന് ആരംഭിച്ച ശസ്ത്രക്രിയ രാവിലെ ആറിനു പൂർത്തിയായി. ഏഴു മണിയോടെ പൊടിമോനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. രണ്ടു ദിവസത്തിനുള്ളിൽ തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മാറ്റാനാകുമെന്ന പ്രതീക്ഷയിലാണു ഡോക്ടർമാർ.

 à´…പകടത്തിൽ പരുക്കേറ്റു ചികിൽസയിലിരിക്കേ കൊച്ചിയിലെ ലൂർദ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച കൊച്ചി പടി‍ഞ്ഞാറേ കടുങ്ങല്ലൂർ തെക്കുംമുട്ടത്ത് വിനയകുമാറിന്റെ (45) ഹൃദയമാണ് ആംബുലൻസിൽ മെഡിക്കൽ കോളജിൽ എത്തിച്ച് പൊടിമോനു തുന്നിച്ചേർത്തത്. മേസ്തിരി തൊഴിലാളിയായ പൊടിമോന്റെ ഹൃദയത്തിന്റെ പ്രവർത്തനം ഹൃദയാഘാതത്തെ തുടർന്നു രണ്ടുവർഷം മുൻപാണു ഭാഗികമായി തകരാറിലായത്.
vinayakumar
വിനയകുമാർ, പൊടിമോൻ.
ഹൃദയത്തിന്റെ മസിലുകൾ തകരാറിലാകുകയും ഹൃദയത്തിലെ രക്തത്തിന്റെ പമ്പിങ് കുറയുകയും ഇടതു ഹൃദയവാൽവിനു ലീക്ക് ഉണ്ടാകുകയുമായിരുന്നു. ഹൃദയം മാറ്റിവയ്ക്കുക മാത്രമാണു വഴിയെന്നും അല്ലെങ്കിൽ ആറു മാസത്തിലേറെ രോഗിയുടെ ജീവൻ നിലനിർത്താൽ കഴിയില്ലെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. തുടർന്നാണു നാലുമാസം മുൻപു ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ ചികിൽസ ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവിനിയിൽ പേരു റജിസ്റ്റർ ചെയ്ത് യോജിച്ച ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു പൊടിമോൻ.




Related News