Loading ...

Home Gulf

മലയാളി മരിച്ചനിലയിൽ



മനാമ∙ മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കുന്നത്ത് വീട്ടിൽ അഹമ്മദിന്റെയും പാത്തുമ്മക്കുട്ടിയുടെയും മകൻ മുഹമ്മദ് റഫീഖിനെ (46) ഉമൽ ഹസത്തെ താമസ സ്‌ഥലത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി.ഉമൽ ഹസത്തെ റസ്റ്റോറന്റിൽ താൽക്കാലിക ജോലിക്കാരനായിരുന്നു. കുറച്ചു ദിവസമായി ജോലിക്ക് എത്തുന്നില്ലായിരുന്നു.നാട്ടിൽ നിന്ന് ഭാര്യ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടർന്ന് ബഹ്‌റൈനിലുള്ള ഭാര്യാ സഹോദരൻ മജീദും മറ്റു സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. അതിനിടെയാണ് താമസിച്ചിരുന്ന വീടിനുള്ളിൽ നിന്നു ദുർഗന്ധം വമിക്കുന്ന വിവരം പരിസരവാസികൾ ചില സാമൂഹിക പ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് പൊലീസെത്തി മുറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Related News